1 GBP = 105.88
breaking news

സ്​​പെ​യി​ൻ പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച​ത് ചെ​ന്നൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ആ​യു​ധ​ ക​പ്പ​ലി​ന്

സ്​​പെ​യി​ൻ പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച​ത് ചെ​ന്നൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ആ​യു​ധ​ ക​പ്പ​ലി​ന്

ബാ​​ഴ്സ​​ലോ​​ണ: ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള ആ​യു​ധ​ക്ക​ട​ത്തി​നെ പി​ന്തു​ണ​ക്കാ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ്​​പെ​യി​ൻ പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച​ത് ചെ​ന്നൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ക​പ്പ​ലി​ന്. 27 ട​ൺ സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി ഡാ​നി​ഷ് പ​താ​ക​യു​ള്ള മ​രി​യ​ൻ ഡാ​നി​ക്ക എ​ന്ന ക​പ്പ​ൽ ഏ​പ്രി​ൽ എ​ട്ടി​നാ​ണ് ചെ​ന്നൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​ത്.

ഹൂ​തി ആ​ക്ര​മ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഫ്രി​ക്ക ചു​റ്റി ഇ​സ്രാ​യേ​ലി​ലെ ഹൈ​ഫ തു​റ​മു​ഖ​ത്ത് എ​ത്താ​നാ​യി​രു​ന്നു നീ​ക്കം. 13ന് ​വെ​സ്റ്റ് ആ​ഫ്രി​ക്ക​ൻ തു​റ​മു​ഖ​ത്തെ​ത്തി. നി​ല​വി​ൽ മൊ​റോ​ക്ക​ൻ തീ​ര​ത്തു​ള്ള ക​പ്പ​ൽ മേ​യ് 21ന് ​ഇ​ട​ത്താ​വ​ള​മാ​യി സ്​​പെ​യി​നി​ലെ കാ​ർ​ട്ട​ജെ​ന തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ടാ​നാ​ണ് അ​നു​മ​തി തേ​ടി​യ​ത്. എ​ന്നാ​ൽ, പ​​ശ്ചി​​മേ​​ഷ്യ​​ക്ക് ഇ​​പ്പോ​​ൾ ആ​​യു​​ധ​​ങ്ങ​​ള​​ല്ല, സ​​മാ​​ധാ​​ന​​മാ​​ണ് ആ​വ​ശ്യ​മെ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത സ്​​പെ​യി​ൻ അ​നു​മ​തി നി​ഷേ​ധി​ച്ചു.

ഇ​​സ്രാ​​യേ​​ലി​​ലേ​​ക്ക് ആ​​യു​​ധ​​ങ്ങ​​ളു​​മാ​​യി വ​​ന്നാ​​ൽ ഇ​​നി​​യും സ്പെ​​യി​​നി​​​ലെ തു​​റ​​മു​​ഖ​​ങ്ങ​​ളി​​ലേ​​ക്ക് അ​​വ​​​യെ പ്ര​​വേ​​ശി​​പ്പി​​ക്കി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ​ജോ​​സ് മാ​​നു​​വ​​ൽ അ​​ൽ​​ബ്രാ​​സ് വ്യ​ക്ത​മാ​ക്കി. ഗ​​സ്സ അ​​ധി​​നി​​വേ​​ശ​​ത്തെ രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ക്കു​​ന്ന യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് സ്‍പെ​​യി​​ൻ. മ​​റ്റു യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളെ ത​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ടി​​നൊ​​പ്പം ചേ​​ർ​​ക്കാ​​നും സ്‍പെ​​യി​​ൻ ശ്ര​​മി​​ക്കു​​ന്നു​​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more