1 GBP = 105.50
breaking news

ആസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു

ആസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു

മെ​ൽ​ബ​ൺ: ഹ​രി​യാ​ന ക​ർ​ണാ​ൽ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ആ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ സം​ഘ​ർ​ഷ​ത്തി​നി​ടെ കു​ത്തേ​റ്റ് മ​രി​ച്ചു. എം.​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ ന​വ്ജീ​ത് സ​ന്ധു (22) ആ​ണ് മ​രി​ച്ച​ത്. പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ക​ർ​ണാ​ൽ സ്വ​ദേ​ശി​ക​ളാ​യ സ​​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി പൊ​ലീ​സ് ​അ​ന്വേ​ഷ​ണം തു​ട​ങ്ങി. ശ​നി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി ഒ​മ്പ​തു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മ​റ്റൊ​രു വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ന​വ്ജീ​തി​ന്റെ സു​ഹൃ​ത്തി​നെ അ​വി​ടെ​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​ൻ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ന​വ്ജീ​തി​നെ​യും കൂ​ട്ടി സു​ഹൃ​ത്ത് വീ​ട്ടി​ലെ​ത്തി.

അ​ക​ത്തു​ക​ട​ന്ന സു​ഹൃ​ത്തു​മാ​യി വാ​ക്കു​ത​ർ​ക്കം കേ​ട്ട ന​വ്ജീ​ത് പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട​തോ​ടെ നെ​ഞ്ചി​ൽ കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ക​ർ​ഷ​ക കു​ടും​ബാം​ഗ​മാ​യ ന​വ്ജീ​ത് ഒ​ന്ന​ര​വ​ർ​ഷം ​മു​മ്പാ​ണ് വി​ദ്യാ​ർ​ഥി വി​സ​യി​ൽ ആ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ​ത്. ജൂ​ലൈ​യി​ൽ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്താ​നി​രി​ക്കെ​യാ​ണ് മ​ര​ണം. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പി​താ​വ് സ​ർ​ക്കാ​ർ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. ന​വ്ജീ​തി​നെ കു​ത്തി​യ​ശേ​ഷം മോ​ഷ്ടി​ച്ച കാ​റി​ൽ ക​ട​ന്ന, പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന അ​ഭി​ജി​ത്, റോ​ബി​ൻ എ​ന്നി​വ​ർ​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more