1 GBP = 107.76
breaking news

ഇ​സ്രാ​യേ​ലി​ലേക്ക് ആയുധങ്ങളുമായി വന്ന ക​പ്പ​ലി​ന് തു​റ​മു​ഖ​ത്തേ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച് സ്​​പെ​യി​ൻ

ഇ​സ്രാ​യേ​ലി​ലേക്ക് ആയുധങ്ങളുമായി വന്ന ക​പ്പ​ലി​ന് തു​റ​മു​ഖ​ത്തേ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച് സ്​​പെ​യി​ൻ

ബാ​ഴ്സ​ലോ​ണ: ഇ​സ്രാ​യേ​ലി​ലേ​ക്ക് ആ​യു​ധ​ങ്ങ​ളു​മാ​യി വ​ന്ന ക​പ്പ​ലി​ന് തു​റ​മു​ഖ​ത്തേ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച് സ്‍പെ​യി​ൻ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​സ് മാ​നു​വ​ൽ അ​ൽ​ബ്രാ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​സ്രാ​യേ​ലി​ലേ​ക്ക് ഇ​നി​യും ആ​യു​ധ​ങ്ങ​ളു​മാ​യി ക​പ്പ​ൽ വ​ന്നാ​ലും സ്പെ​യി​നി​​ലെ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്ക് അ​വ​​യെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. പ​ശ്ചി​മേ​ഷ്യ​ക്ക് ഇ​പ്പോ​ൾ ആ​യു​ധ​ങ്ങ​ള​ല്ല, സ​മാ​ധാ​ന​മാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മേ​യ് 21ന് ​സ്പാ​നി​ഷ് തു​റ​മു​ഖ​ത്ത് പ്ര​വേ​ശി​ക്കാ​നാ​ണ് ഡാ​നി​ഷ് ക​പ്പ​ൽ അ​നു​മ​തി തേ​ടി​യ​ത്. ഇ​സ്രാ​യേ​ലി​ലെ ഹൈ​ഫ തു​റ​മു​ഖ​ത്തേ​ക്ക് 27 ട​ൺ സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യാ​ണ് ക​പ്പ​ൽ യാ​ത്ര തി​രി​ച്ച​ത്. ഗ​സ്സ അ​ധി​നി​വേ​ശ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് സ്‍പെ​യി​ൻ. മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളെ ത​ങ്ങ​ളു​ടെ നി​ല​പാ​ടി​നൊ​പ്പം ചേ​ർ​ക്കാ​നും സ്‍പെ​യി​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more