1 GBP = 106.30
breaking news

യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്‌സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ

യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്‌സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ

യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ചു മെയ് പതിനൊന്നിന് സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ഇതിനകം തന്നെ നേഴ്സുമാർക്കിടയിൽ ശ്രദ്ധേയമാകുന്നു. എല്ലാ ആഴ്ച്ചയും സംഘടിപ്പിക്കുന്ന പരിപാടികളിൽ ഇതിനകം തന്നെ അതാത് മേഖലയിലെ പ്രമുഖരാണ് വിവിധ വിഷയങ്ങളിൽ ക്‌ളാസ്സുകളും സംവാദങ്ങളും നടത്തിയത്. ഈ വരുന്ന ശനിയാഴ്ച്ച ഉച്ചക്ക് രണ്ടുമണിക്ക് പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്‌സാണ് ”MINDFULNESS AND MENTAL RESILIENCE IN NURSING” എന്ന വിഷയവുമായി വെബിനാർ നയിക്കുന്നത്.

6 വർഷത്തെ മുൻ പാരാമെഡിക്കായ ഡോ. ഹിക്‌സ് 8 വർഷം കാർഡിയോളജിയിൽ സ്പെഷ്യലൈസ് ചെയ്ത ക്ലിനിക്കൽ ഫിസിയോളജിസ്റ്റാണ്. മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റിയിൽ ഫിസിയോളജി ബിരുദവും തുടർന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിൽ ക്ലിനിക്കൽ ട്രയലുകളിൽ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് അദ്ദേഹം മറ്റൊരു ദിശ സ്വീകരിച്ച് അബർഡീൻ സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിച്ചു. ഇപ്പോൾ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റും റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റിൻ്റെ അംഗവുമാണ്. പാൻഡെമിക് സമയത്ത് അദ്ദേഹം പാലിയേറ്റീവ് മെഡിസിനിൽ താൽപ്പര്യം വളർത്തിയെടുക്കുകയും കാർഡിഫ് സർവകലാശാലയിൽ ബിരുദാനന്തര ഡിപ്ലോമ പൂർത്തിയാക്കുകയും ചെയ്തു. ആരോഗ്യ പരിചരണ രംഗത്ത് ഫിസിക്കൽ ആൻഡ് മെന്റൽ ഹെൽത്ത് ടീമുകൾക്കിടയിൽ സംയുക്ത പ്രവർത്തനത്തിന് അദ്ദേഹത്തിന് പ്രത്യേക താത്പര്യമുണ്ട്. അതുകൊണ്ട് തന്നെ യുഎൻഎഫ് സംഘാടകരുടെ ക്ഷണം അദ്ദേഹം സ്വീകരിക്കുകയായിരുന്നു.

ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന വെബിനാറിൽ സൂമിൽ ജോയിൻ ചെയ്യാം.
മീറ്റിംഗ് ഐ ഡി: 629 176 7137
പാസ്‌വേഡ്: UUKMA

യുക്മ ഔദ്യോഗിക ഫേസ്‌ബുക്ക് പേജുകളിലും വെബിനാർ ലൈവായി കാണാം..

നോട്ടിംഗ്ഹാമിൽ മെയ് 11 ശനിയാഴ്ച നോട്ടിംഗ്ഹാമിലെ മാർക്കസ് ഗാർവെ ഹാളിൽ വെച്ച് നടത്തപ്പെടുന്ന പരിപാടിയിൽ യുകെ നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ച പ്രമുഖർ നേതൃത്വം നൽകുന്ന പഠന ക്ളാസ്സുകളും ആകർഷകമായ കലാപരിപാടികളും കോർത്തിണക്കിയ ഒരു മുഴുദിന പ്രോഗ്രാമിനാണ് സംഘാടകർ ഒരുങ്ങുന്നത്.

നഴ്സസ് ദിനാഘോഷത്തിലേക്ക് യുകെയിലെ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന മുഴുവനാളുകളേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുഎൻഎഫ് നാഷണൽ കോർഡിനേറ്റർ അബ്രാഹം പൊന്നും പുരയിടം, യുഎൻ എഫ് നാഷണൽ അഡ്വൈസർ സാജൻ സത്യൻ, പ്രസിഡൻറ് സോണി കുര്യൻ, ജനറൽ സെക്രട്ടറി ഐസക്ക് കുരുവിള, ട്രഷറർ ഷൈനി കുര്യൻ ബിജോയ്, ട്രെയിനിംഗ് പ്രോഗ്രാം കോർഡിനേറ്റർ സോണിയ ലൂബി തുടങ്ങിയവർ അറിയിച്ചു.

പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കാണാം

https://docs.google.com/forms/d/e/1FAIpQLSdDtynqHhOgxIOLUN_-cI0L6wGJdCiH5n8e7NQisyOJasKHMw/viewform?usp=sf_link

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more