1 GBP = 104.62
breaking news

ഗ്ലോസ്റ്റർഷെയർ മലയാളീ അസോസിയേഷൻ ഈസ്റ്റർ വിഷു റംസാൻ പ്രൗഢഗംഭീരമായി; ആഘോഷങ്ങൾക്ക് പകിട്ടായി മെഗാ ഡാൻസും ഡോ വാണി ജയറാം നയിച്ച ഓർക്കസ്ട്രയും

ഗ്ലോസ്റ്റർഷെയർ മലയാളീ അസോസിയേഷൻ ഈസ്റ്റർ വിഷു റംസാൻ പ്രൗഢഗംഭീരമായി; ആഘോഷങ്ങൾക്ക് പകിട്ടായി മെഗാ ഡാൻസും ഡോ വാണി ജയറാം നയിച്ച ഓർക്കസ്ട്രയും

ഗ്ലോസ്റ്റെർഷെയർ: ഗ്ലോസ്റ്റർഷെയർ മലയാളീ അസോസിയേഷൻ ഈസ്റ്റർ വിഷു റംസാൻ പ്രൗഢഗംഭീരമായി ആഘോഷിച്ചു. വിപുലമായി സംഘടിപ്പിച്ച ഈ വർഷത്തെ ഈസ്റ്റർ വിഷു റംസാൻ ആഘോഷങ്ങൾ ചർച്ഡൗൺ കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് ഏപ്രിൽ 20 ശനിയാഴ്ച നടന്നു .

75 ജിഎം എ അംഗങ്ങൾ പങ്കെടുത്ത മെഗാ ഡാൻസായിരുന്നു ഈ വർഷത്തെ ആഘോഷങ്ങൾക്ക് പകിട്ടേകിയത്. എന്നെത്തെയും പോലെ ഈ പ്രാവശ്യവും അംഗങ്ങളുടെ സഹകരണം കൊണ്ടും പരിപാടികളുടെ മേന്മ കൊണ്ടും ആഘോഷ രാവു വർണശബളം ആയിരുന്നു. ഈ മെഗാ ഷോക്ക് മാറ്റുകൂട്ടുന്നതിനു സംഗീത വിരുന്നുമായി ഡോ വാണി ജയറാം നയിച്ച ഓർക്കസ്ട്ര
ഇരട്ടി മധുരമായി.

ഈ വർഷം ജിഎംഎ യെ നയിച്ച പ്രസിഡണ്ട് അനിൽ തോമസ്, സെക്രട്ടറി ബിസ് പോൾ മണവാളൻ , ട്രഷറർ അരുൺകുമാർ പിളള എന്നിവർക്ക് അഭിമാനിക്കാവുന്ന ഒരു പരിപാടിയായി ഇതു മാറി. ഇവരോട് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച മറ്റു ഭാരവാഹികളായ മാത്യു ഇടിക്കുള, ഷാരോൺ തോമസ്, അജീഷ് വാസുദേവൻ, റ്റിജു തോമസ്, രൺജിത് പിളള, ജിനേഷ് കാച്ചപ്പിള്ളി എന്നിവരും അഭിനന്ദനം അർഹിക്കുന്നു. ഇവരോടൊപ്പം യുക്മ ദേശീയ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ സൗത്ത് വെസ്ററ് റീജണൽ സെക്രട്ടറി സുനിൽ ജോർജ്, യുക്മ റെപ് ദേവലാൽ സഹദേവൻ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു ഈ പരിപാടികൾ ഔപചാരികമായി ഉത്‌ഘാടനം ചെയ്തു.

പരിപാടികളുടെ കൃത്യമായ നടത്തിപ്പിന് സഹായിച്ചു മാറ്റു കൂട്ടുന്നതിന് അവതാരകരായി വന്നത് നിരവധി വേദികളെ ഇളക്കിമറിയിച്ച റോബി മേക്കര, ദീപ നായർ, രാജി അനീഷ്, ജോമി അരുൺ എന്നിവരായിരുന്നു. കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന നിരവധി കലാപരിപാടികളാണ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more