1 GBP = 121.35
breaking news

കാർഡിഫിൽ മലയാളിയായ റെജി ജോർജ് ഹൃദയാഘാതം മൂലം മരണപ്പെട്ടു……

കാർഡിഫിൽ മലയാളിയായ റെജി ജോർജ് ഹൃദയാഘാതം മൂലം മരണപ്പെട്ടു……

കാർഡിഫ്: കഴിഞ്ഞ രണ്ട് വർഷമായി കാർഡിഫിലെ ക്ലിഫ്ടൺ റോഡിൽ  താമസിച്ചുവരികയായിരുന്ന റെജി ജോർജ് (വയസ് 48) ഹൃദയാഘാതം മൂലം ചൊവ്വാഴ്ച ഉച്ചക്ക്   മരണപ്പെട്ടു.  മൂവാറ്റുപുഴയിലെ  കയനാട് സ്വദേശിയായ റെജി തച്ചുകുന്നേൽ കുടുംബാംഗമാണ്. റെജിയുടെ സഹോദരൻ  റിജോയും  കുടുംബവും യുകെയിൽ നിവാസികളാണ്. റെജിയുടെ മകൻ ആൽബി (വയസ് 16) കൂടെ താമസിക്കുന്നു. റെജിയുടെ ഭൗതീക ശരീരം നാട്ടിൽ കൊണ്ടുപോകുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ശവസംസ്കാരത്തിയതി പിന്നീടറിയിക്കുന്നതായിരിക്കും.

റെജിയുടെ ആകസ്മിക വിയോഗത്തിൽ യുക്മയുടെ ദേശീയ പ്രസിഡണ്ട് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ, ട്രഷറർ ഷീജോ വര്ഗീസ്, യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിൻ, വെയിൽസ്‌ റീജിയണൽ പ്രസിഡന്റ് ജോഷി തോമസ്, സെക്രട്ടറി ഷൈലി ബിജോയ്, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ബിജു പോൾ, സെക്രട്ടറി സാജു സലിംകുട്ടി, ട്രഷറർ ബിനോ ആൻ്റണി തുടങ്ങിയവർ  അനുശോചനം അർപ്പിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more