1 GBP = 107.76
breaking news

കവി പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ; മലയാളത്തിന് പുരസ്താരം ലഭിക്കുന്നത് 12 വർഷത്തിന് ശേഷം

കവി പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ; മലയാളത്തിന് പുരസ്താരം ലഭിക്കുന്നത് 12 വർഷത്തിന് ശേഷം

കവി പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ. 12 വർഷങ്ങൾക്ക് ശേഷമാണ് പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്. തനിക്കിത് സന്തോഷകരവും അഭിമാനകരവുമായ നിമിഷമാണെന്നും സരസ്വതി സമ്മാൻ മലയാളത്തിലേക്കെത്തിയതിൽ താൻ മാധ്യമമായതിൽ അഭിമാനമുണ്ടെന്നും കവി പ്രഭാവർമ പ്രതികരിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുന്ന ഭാഷകളിൽ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികൾക്കാണ് ഈ സമ്മാനം നൽകുന്നത്. സാഹിത്യരംഗത്ത് ഇന്ത്യയിൽ നൽകുന്ന ഏറ്റവും മികച്ച പുരസ്‌കാരമായി സരസ്വതി സമ്മാൻ കണക്കാക്കപ്പെടുന്നു. 15 ലക്ഷം ഇന്ത്യൻ രൂപയും സമ്മാനഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

നൂറ്റാണ്ടിന്റെ കവി എന്നറിയപ്പെടുന്ന ഹരിവംശ്‌റായി ബച്ചനാണ് ഈ പുരസ്‌കാരം ആദ്യമായി ലഭിച്ചത്. 1995 ൽ ബാലാമണിയമ്മ, 2005 ൽ കെ.അയ്യപ്പപ്പണിക്കർ, 2012ൽ സുഗതകുമാരി എന്നിവരാണ് ഇതിന് മുൻപ് സരസ്വതി സമ്മാൻ ലഭിച്ച മലയാള കവികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more