1 GBP = 106.38
breaking news

യുകെ പാർലിമെന്റിൽ നടന്ന ഹസ്ത ശില്പം സംഘാടന മികവ് കൊണ്ടും ആശയവതരണം കൊണ്ടും ശ്രദ്ധേയമായി

യുകെ പാർലിമെന്റിൽ നടന്ന ഹസ്ത ശില്പം സംഘാടന മികവ് കൊണ്ടും ആശയവതരണം കൊണ്ടും ശ്രദ്ധേയമായി

ലണ്ടൻ: യുകെ പാർലിമെന്റിൽ വെച്ച് 21 നവംബർ 2023 ന് നടന്ന ഹസ്ത ശില്പം സംഘാടന മികവ് കൊണ്ടും ആശയവതരണം കൊണ്ടും ശ്രദ്ധേയമായി. ബാരോനെസ്സ് വർമ്മയുടെ ആഥിതേയത്വത്തിൽ സംസ്കൃതി സെന്റർ ഫോർ കൾച്ചറൽ എക്സലെൻസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

ഇന്ത്യയുടെ വിവിധ ദേശങ്ങളിലെ കൈത്തറിയുടെ പാരമ്പര്യവും ഗരിമയും കാണികൾക്ക് മുന്നിൽ അനാവരണം ചെയ്യപ്പെട്ടു. ഡോ. അഞ്ജലി ശർമ – രാജസ്ഥാൻ, ഡോ. റോസലിൻ പടസനി മിശ്ര-ഒഡിസ, ഡോ. ലുക്മാൽ ലുഹാന, അജ്രക് -സിന്ധി കൈത്തറി, താബ മനിയാ -ആടി കൈത്തറി അരുണാചൽ, ഡോ. പ്രീത ദശമഹാ പാത്ര -ജാമ്ധനി പശ്ചിമ ബംഗാൾ തുടങ്ങിയവർക്കൊപ്പം, സംസ്കൃതിയുടെ ട്രസ്റ്റി മെമ്പർ ആയ ശ്രീമതി മഞ്ജു സുനിൽ കേരളത്തിന്റെ തനത് കൈത്തറി ആയ കുത്താംപുള്ളിയെ കുറിച്ചുള്ള വിവരണവും തുടർന്ന് മോഹിനിയാട്ടവും അവതരിപ്പിച്ചു.

ഭാരതത്തിന്റെ വിവിധ ദേശങ്ങളിലെ നൃത്തരൂപങ്ങളുടെ അവതരണവും തുടർന്ന് സംഘടിപ്പിച്ചു. സംസ്‌കൃതിയുടെ ഡയറക്ടറും ഈ പരിപാടിയുടെ മുഖ്യ സംഘാടകയുമായ ഡോ.രാഗസുധ വിൻജമുരി നന്ദി പ്രകാശിപ്പിച്ചു. ഭാരതത്തിന്റെ കേന്ദ്ര മന്ത്രിമാർ ആയ ശ്രീ അർജുൻ മുണ്ട, ശ്രീ പിയുഷ് ഗോയൽ തുടങ്ങിയവർ അഭിനന്ദനങ്ങൾ രേഖപെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more