1 GBP = 106.18
breaking news

കലാഭവൻ ലണ്ടൻ കളരിപ്പയറ്റ് പരിശീലന കളരി സംഘടിപ്പിക്കുന്നു

കലാഭവൻ ലണ്ടൻ കളരിപ്പയറ്റ് പരിശീലന കളരി സംഘടിപ്പിക്കുന്നു

കേരള കലയും സാംസ്ക്കാരിക തനിമയും യുകെയിലും യൂറോപ്പിലും പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി കലാഭവൻ ലണ്ടൻ്റെ നേതൃത്വത്തിൽ ലണ്ടനിൽ മുഖാമുഖമായുള്ള “കളരിപ്പയറ്റ്” ക്ലാസുകൾ ആരംഭിക്കുന്നു.

ഇതിന്റെ ഭാഗമായി ഇന്ന് നവംബർ 24 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് യുകെയിലെ എഡ്‌മണ്ടനിലുള്ള RAYNHAM പ്രൈമറി സ്‌കൂളിൽ വെച്ച് ഒരു കളരിപ്പയറ്റ് പരിശീലന കളരി സംഘടിപ്പിക്കുന്നു, എഡ്‌മണ്ടനിലുള്ള ANGEL INDIAN DANCE SCHOOL -മായി ചേർന്നാണ് ഈ പരിശീലന കളരി സംഘടിപ്പിക്കുന്നത്. കളരിപ്പയറ്റിൽ നിരവധി വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയ മാസ്റ്റർ : മനു സുനിൽ കുമാറാണ് പരിശീലന കളരിക്ക് നേതൃത്വം നൽകുന്നത്. പ്രവേശനം സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഭുവനേഷ് : 07862273000
ആർച്ച : 07552218883
ജയ്‌സൺ ജോർജ് : 07841613973
[email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more