1 GBP = 110.31

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻ ജോയിൻറ് സെക്രട്ടറി ഹരികുമാറിൻ്റെ മാതാവ് നിര്യാതയായി…

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻ ജോയിൻറ് സെക്രട്ടറി ഹരികുമാറിൻ്റെ മാതാവ് നിര്യാതയായി…

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻ ജോയിൻറ് സെക്രട്ടറിയും, എം എം സി എ യുടെ മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന  ഹരികുമാർ പി കെ യുടെ മാതാവ്  കോതനല്ലൂർ ലക്ഷമീ നിവാസിൽ പരേതനായ കേശവൻവൈദ്യരുടെ ഭാര്യ ഭവാനിയമ്മ കേശവൻ നായർ (90)  നിര്യാതയായി. സംസ്കാരം  ഇന്ന് വെള്ളിയാഴ്ച (3/11/23) മൂന്നു മണിക്ക് വീട്ടുവളപ്പിൽ. 

മക്കൾ ഡോ.സുദർശനൻ (റിട്ട. ആയുർവേദ ഡോക്ടർ), ലതികാ ശശി, വാസന്തി വിജയൻ, ജയകൃഷ്ണൻ (ആയുർവ്വേദ ഫാർമസി, കോതനല്ലൂർ), പരതനായ ശ്രീകുമാർ, ഹരികുമാർ (യുകെ), സുധ. മരുമക്കൾ ഡോ. ഇന്ദിര സുദർശൻ, ശശി, വിജയൻ, രജനി, സിന്ധു, സത്യൻ

ഹരികുമാറിൻ്റെ അമ്മയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്,  വൈസ് പ്രസിഡൻറ് ഷീജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്,  റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ, എം എം സി എ പ്രസിഡൻ്റ് സുമേഷ് രാജൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. പ്രണാമം….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more