യുക്മ നേതാവ് സോജൻ ജോസഫിൻ്റെ പിതാവ് പോത്തൻ ജോസഫ് നിര്യാതനായി….
Oct 18, 2023
യുക്മ നേതാവും ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ മുൻ പ്രസിഡൻ്റുമായ സോജൻ ജോസഫിൻ്റെ പിതാവ് ചമ്പക്കുളം പള്ളത്തുശ്ശേരി മുപ്പത്തഞ്ചിൽ പോത്തൻ ജോസഫ് (അപ്പച്ചൻ,86) നിര്യാതനായി. ഭാര്യ പരേതയായ ലീലാമ്മ ജോസഫ് ഒരു വർഷം മുൻപാണ് നിര്യാതയായത്. (ചമ്പക്കുളം എട്ടാം വാർഡ് മുൻ പഞ്ചായത്ത് മെമ്പറായിരുന്നു). പരേത നീരേറ്റുപുറം അടങ്ങാപ്പുറത്തുപുരക്കൽ
കുടുംബാംഗമാണ്. മക്കൾ:- സോണിമോൾ (യുഎസ്എ), സുനിൽ ജോസഫ് എറണാകുളം, സോജൻ ജോസഫ് ( ബ്രാഡ്ഫോർഡ്, യു കെ), സോമിച്ചൻ ജോസഫ് (മുംബൈ). മരുമക്കൾ : ആന്റണി റാഫേൽ നീലങ്കാവിൽ (യുഎസ്എ), സോജി പൂത്തൂർ കറ്റാനം, ബിന്ദു പുത്തൻവീട് കിടങ്ങറ ( ബ്രാഡ്ഫോർഡ്, യു കെ), ജോൺസി തണ്ണിപ്പാറ മുഴൂർ (മുംബൈ).
മൃതസംസ്കാര ശുശ്രൂഷകൾ നാളെ 19/10/2023 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2PM ന് ഭവനത്തിൽ നിന്നും ആരംഭിച്ച് ചമ്പക്കുളം കല്ലൂർക്കാട് സെൻ്റ്.മേരീസ് ബസിലിക്ക സെമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.
സോജൻ ജോസഫിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻറ് ലീനുമോൾ ചാക്കോ, പി ആർ ഒ അലക്സ് വർഗീസ്, വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം സാജൻ സത്യൻ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻറ് വർഗീസ് ഡാനിയൽ, സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ് ടോം തോമസ്, സെക്രട്ടറി ജോബി ജോൺ, ട്രഷറർ വർഗീസ് എബ്രഹാം തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പിതാവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ….
സംസ്കാര ശുശ്രൂഷകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ലൈവായി കാണാവുന്നതാണ്
കേരളാപൂരം 2024 – യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ…കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്നിലാക്കി NMCA നോട്ടിംങ്ങ്ഹാം ചാമ്പ്യൻമാർ….. BMA കൊമ്പൻസ് ബോൾട്ടൻ മൂന്നാമത്…..സെവൻ സ്റ്റാർസ് കവൻട്രിയ്ക്ക് നാലാം സ്ഥാനം…..വനിതാ വിഭാഗത്തിൽ റോയൽ ഗേൾസ് ജേതാക്കൾ….. /
click on malayalam character to switch languages