1 GBP = 109.11
breaking news

യു കെ യിൽ ആദ്യമായി മലയാളി ബിസിനസ്സ്‌ ഷോ; മലയാളി ബിസിനെസ്സ് ഷോ2023 ഒക്ടോബർ ഇരുപതിന് നോർത്താംപ്ടണിൽ

യു കെ യിൽ ആദ്യമായി മലയാളി ബിസിനസ്സ്‌ ഷോ; മലയാളി ബിസിനെസ്സ് ഷോ2023 ഒക്ടോബർ ഇരുപതിന് നോർത്താംപ്ടണിൽ

സന്തോഷ് റോയ്

ഒരു ബിസിനസ്സ്‌ വളർത്തിയെടുക്കുന്നതു, വാസ്തവത്തിൽ ഒരു വിത്തു നട്ട്‌ പരിപാലിച്ച്‌ ചെടിയായി,പൂവായി, കായ്‌ ആയി അതൊരു മരമായി മാറുന്നതിനു തുല്യമാണു.

ക്ഷമയും സ്ഥിരോൽസാഹവും മൽസരക്ഷമതയും എല്ലാം വളരെയധികം ആവശ്യമുള്ള മേഖലയാണു ഒരു ബിസിനസ്സുകാരനെ സംബന്ധിച്ചിടത്തോളം ബിസിനസ്സ്‌.

സാധാരണമായ ഒരു തൊഴിലിൽ നിന്നും ബിസിനസ്സിനെ വ്യത്യസ്തമാക്കുന്നത്‌ അതിന്റെ വിപുലമായ സാധ്യതകളാണു. ഒരു തൊഴിൽ ചെയ്യുമ്പോൾ തൊഴിലാളിയുടെ ലക്ഷ്യം മാസത്തിന്റെ അവസാനം ലഭിക്കുന്ന ശമ്പളമാണെങ്കിൽ, ബിസിനസ്സ്‌ ലക്ഷ്യമിടുന്നത്‌ ഭാവിയിലേക്കുള്ള വരുമാനവും വളർച്ചയുമാണു.

തൊഴിൽസ്ഥലത്തെ ജോലി മതിയാക്കി വൈകുന്നേരങ്ങളിൽ തൊഴിലാളികൾ വീടുകളിലേക്ക്‌ മടങ്ങുമ്പോഴും ബിസിനസ്സുകാർക്ക്‌ ഒരിക്കലും വിശ്രമമുണ്ടാകില്ല. അവർ നിരന്തരം തങ്ങളുടെ വാണിജ്യത്തെയും വ്യവസായത്തെയും കുറിച്ച്‌ ചിന്തിക്കുകയും നേട്ടങ്ങളെ സ്വപ്നം കണ്ട്‌ നിരന്തരം പ്രയത്‌നിക്കുകയും ചെയ്യുന്നു.

ഇന്നത്തെ ലോകത്ത്‌ ബിസിനസ്സിന്റെ സ്വഭാവ രീതികളും മാറുകയാണു. കൂടുതലായ്‌ സ്റ്റാർട്ടപ്പ്‌ ബിസിനസ്സുകൾ വരുന്നു. നിർമ്മിത ബുദ്ധി ഉപയോഗിച്ചു കൊണ്ടുള്ള ബിസിനസ്സുകളിലും ഗ്രീൻ എനർജ്ജി ഉപയോഗിക്കുന്ന സംരഭങ്ങളിലും കൂടുതൽ നിക്ഷേപങ്ങൾ വരുന്നു. ലോകം മാറുകയാണു. ആ മാറ്റം വളരെ വേഗത്തിലുമാണു. ആ വേഗത്തിനു ഒപ്പമെത്താൻ ഏതൊരു സംരഭകനും ആഗ്രഹിക്കും.

2000ന്റെ തുടക്കത്തിൽ തുടങ്ങിയ യു കെ യിലേക്കുള്ള മലയാളികളുടെ രണ്ടാം ഘട്ട കുടിയേറ്റം അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുകയാണു. ആദ്യകാലങ്ങളിൽ നമ്മൾ യു കെ യിൽ മുൻഗണന നൽകിയിരുന്നത്‌ ജീവിക്കാൻ ഒരു തൊഴിലിനു ആയിരുന്നുവെങ്കിൽ, ഇന്ന് മലയാളികൾ യു കെ യിൽ ഒട്ടേറെ ബിസിനസ്സുകൾ ചെയ്യുന്നുണ്ട്‌. നമ്മുടെ യു കെ മലയാളി സമൂഹത്തിൽ സംരഭക ത്വരയുള്ള ഒട്ടേറെ മലയാളികളുണ്ട്‌. യു കെ ലോകത്തിലെ ആറാമെത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണു. യു കെ യിലെ കമ്പനികൾക്ക്‌ ലോകത്തിലെ മുൻനിര കമ്പനികളിൽ പ്രമുഖ സ്ഥാനമുണ്ട്‌. സാമ്പത്തിക സേവനങ്ങളിലും വിവര സാങ്കേതിക വിദ്യാ മേഖലകളിലും യു കെ കൈവരിച്ച നേട്ടങ്ങൾ ഒട്ടേറെയുണ്ട്‌.

അത്തരത്തിൽ ചിന്തിക്കുമ്പോഴാണു, യു കെ യിലെ മലയാളി ബിസിനസ്സുകാർക്ക്‌ അവരുടെ ബിസിനസ്സിനെ മറ്റുള്ളവർക്ക്‌ പരിചയപ്പെടുത്തുന്നതിനും മറ്റ്‌ ബിസിനസ്സുകളെ പരിചയപ്പെടാനും ഉള്ള ഒരു വേദിയെ കുറിച്ച്‌ നമ്മൾക്ക്‌ ചിന്തിക്കേണ്ടത്‌.

ആ ഒരു ആശയം ഇവിടെ യു കെ യിൽ ഇദംപ്രഥമമായി അവതരിപ്പിക്കപ്പെടുകയാണു. അതെ, യു കെ യിൽ ആദ്യമായി ഒരു മലയാളി ബിസിനസ്സ്‌ കമ്മ്യൂണിറ്റിയുടെ ബിസിനസ്സ്‌ ഷോ അരങ്ങേറുകയാണു. ഈ വരുന്ന ഒക്ടോബർ 20നു നോർത്താംപ്ടണിലെ, നോർത്താംപ്ടൻ ടൗൺ സെന്റർ ഹോട്ടലിൽ വെച്ച്‌ നടക്കുന്ന യു കെ മലയാളി ബിസിനസ്സ്‌ ഷോയിലേക്ക്‌ യു കെ മലയാളികളെ ഏവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.

യു കെ യിലെ പ്രമുഖ മലയാളി ബിസിനസ്സുകൾ, സ്റ്റാർട്ടപ്പുകൾ, കൺസൾട്ടൻസി സംരഭങ്ങൾ, ഫ്രാഞ്ചൈസികൾ, ടെക്‌ കമ്പനികൾ അങ്ങനെ ഒട്ടേറെ ബിസിനസ്സ്‌ സ്ഥാപനങ്ങൾ ഈ ഷോയിൽ പങ്കെടുക്കുന്നു.

ഈ ഷോയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണു. യു കെ യിലെ മലയാളി സംരംഭങ്ങളെ കുറിച്ച്‌ അറിയാനും മനസ്സിലാക്കാനും, നവീന ആശയങ്ങളെ കുറിച്ച്‌ അറിയാനും,
ഒരു ബിസിനസ്സ്‌ എങ്ങനെ തുടങ്ങാം, അതിന്റെ ബ്രാൻഡിംഗ്‌, മാർക്കറ്റിംഗ്‌, ഫണ്ടിംഗ്‌, അങ്ങനെയുള്ള സംരഭകരുടെ സംശയങ്ങൾക്കെല്ലാം ഉള്ള മറുപടികൾ ഈ ഷോയിലൂടെ അറിയാൻ നിങ്ങൾക്ക്‌ സാധിക്കുന്നതാണു. ബിസിനസ്സുകൾക്ക്‌ ഈ ഷോയിൽ എക്സിബിറ്റ്‌ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണു.

ബിസിനസ്സുകളെ പരിചയപ്പെടാനും പുതിയ സംരംഭങ്ങളിൽ ഏർപ്പെടാനുമുള്ള ഈ അസുലഭാവസരം യു കെ മലയാളികൾ തീർച്ചയായും വിനിയോഗിക്കണം. അപ്പോൾ മറക്കണ്ട, 2023 ഒക്ടോബർ 20നു നോർത്താംപ്ടണിൽ വെച്ചു നമുക്ക്‌ കാണാം.

ബിസിനസ്സ്‌ ഷോ നടക്കുന്ന വേദിയുടെ വിലാസം

Northampton Town centre Hotel
Silver Street
Northampton
NN1 2TA

Date and time : Friday, October 20
from 1400-2100

Please click the below link for free entry to the show

https://www.eventbrite.co.uk/e/uk-malayali-business-show-2023-startups-funding-jobs-investments-tickets-700200036157?aff=oddtdtcreator

Please click on the below link to register your business to Exhibit on the show

https://ukmalayalibusinessshow.com/contact.html

Other links for more information about the show

https://www.facebook.com/profile.php?id=100095677026147

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more