- യുകെയിലെ സ്കൂൾ വിദ്യാർത്ഥികളിൽ സ്ത്രീവിരുദ്ധതയും വംശീയതയും വർദ്ധിക്കുന്നെന്ന് അധ്യാപകരുടെ മുന്നറിയിപ്പ്
- സ്രാമ്പിക്കൽ പിതാവിന്റെ ഈസ്റ്റർ സന്ദേശം
- കാനഡയിലെ ഒന്റാരിയോയിൽ ഇന്ത്യൻ വിദ്യാർഥിനി വെടിയേറ്റു മരിച്ചു
- ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി
- ഹാർലോ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി തറവാട് മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോ
- യുക്മ നഴ്സസ് ഫോറം സൗത്ത് വെസ്റ്റ് റീജിയൺ ഇൻ്റർനാഷണൽ നേഴ്സസ് ഡേ സംഘടിപ്പിക്കുന്നു
- ട്രാൻസ് സ്ത്രീകളെ 'സ്ത്രീ' എന്ന നിർവചനത്തിൽ നിന്നൊഴിവാക്കി യു.കെ സുപ്രീം കോടതിയുടെ നിർണായക വിധി
കാലത്തിന്റെ എഴുത്തകങ്ങള്‍10 – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)
- Sep 22, 2023

യാത്രകളുടെ ശേഷിപ്പുകൾ- തുടർച്ച
ഫിന്‍ലാന്‍ഡ് യാത്രയുടെ അവസാനം യാത്രികന് ഹെല്‍സിങ്കിയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കുമ്പോള്‍ ഒരിന്ത്യന്‍ റസ്റ്റാറന്റ് കണ്ട അനുഭവം പങ്കുവയ്ക്കുന്നുണ്ട്. അത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്റിന്റെ പേര് തന്നെ പ്രത്യേകം ശ്രദ്ധ ആകര്‍ഷി ക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്റിന്റെ പേര് തന്നെ പ്രത്യേകതയുള്ളതാണ്. ‘ഗാന്ധി റസ്റ്റോറന്റ്.’ ഇതുപോലെ സ്പെയിന് റിയല്‍ മാഡ്രിഡ് സ്റ്റേഡിയത്തിനടുത്തും ആംസ്റ്റര്‍ഡാം ഹാര്‍ലിമിയിലും ഗാന്ധി ഹോട്ടലു കള്‍ കണ്ടതായി കാരൂര്‍ രേഖപ്പെടുത്തുന്നുണ്ട്. ഇതെല്ലാം സംസ്കാരത്തിന്റെ തന്നെ സവിശേഷമുദ്രകളായി തന്നെ തിരിച്ചറിയാവുന്നവയാണ്. കാലം കഴിഞ്ഞും നമ്മുടെ മനസ്സിന്റെ ഉള്‍പ്പിരിവുകളില്‍ ചേര്‍ത്തു വയ്ക്കാവുന്ന ഓര്‍ത്തെടുക്കാവുന്ന മുഹൂര്‍ത്തങ്ങള്‍. ഇത്തരം മുഹൂര്‍ത്തങ്ങളെ കണ്ടെടുത്ത് അത് സംസ്കാരത്തിന്റെയും കാലത്തിന്റെയും ഒപ്പം നിര്‍ത്തി വിചിന്തനം ചെയ്യുമ്പോഴാണ് പലപ്പോഴും അത് കാലഗന്ധിയായ ഒരനുഭവമായിത്തീരുന്നത്. ഫിന്‍ലന്‍ഡ് യാത്രാവിവരണത്തിലെ മണക്കും മുഹൂര്‍ത്തങ്ങള്‍ അതാണ് ഓര്‍മ്മിപ്പിക്കുന്നത്. ഇതൊന്നും വെറും യാത്രകളല്ല. സംസ്കാരത്തിലേക്ക് തുറന്നു പിടിച്ച സാംസ്കാരിക യാത്രകളാണ്. അതുകൊണ്ടാണ് വീണ്ടും വീണ്ടും ഈ യാത്രാപുസ്തകങ്ങളിലൂടെ കടന്നുപോകാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നത്.

കാരൂരിന്റെ സഞ്ചാരസാഹിത്യകൃതികളില്‍ ശ്രദ്ധേയമായ ഒരു പുസ്തകമാണ് ‘കന്യാസ്ത്രീ കാക്കളുടെ നാട്’. ലോക സഞ്ചാരിയായ കാരൂരിന്റെ അനഭവങ്ങളുടെ കയ്യൊപ്പ് ചാര്‍ത്തിയ പുസ്തകമാണിത്. ആഫ്രിക്കന്‍ ഭൂപ്രകൃതിയുടെ വന്യസൗന്ദര്യമാകെ ഒരു ചിപ്പിയിലെന്നപോലെ ഒതുക്കിപ്പറയുക സാഹസിതകതയാണ്. ഈ സാഹസികതയെയാണ് വളരെ മികച്ച രീതിയില്‍ വായനയുടെ രസച്ചരട് പൊട്ടാതെ കാരൂരിലെ യാത്രികന് അനുഭവിച്ച് അവതരിപ്പിച്ചിരിക്കുന്നത്. ഈ എഴുത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു ഫിക്ഷന്റെ ലാവണ്യ നിയമങ്ങള്‍ക്കനുസൃതമായാണ് യാത്രികന് ഈ പുസ്തകം തയ്യാര്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ആഫ്രിക്കന്‍ ഭൂപ്രദേശം പോലെ, വായനയില്‍ ഹൃദ്യമായ ഒരനുഭൂതി എന്നതിനപ്പുറം കാലത്തിന്റെയും ജീവിതത്തിന്റെയും സമ്മിശ്രമായ ഒരനുഭവതലം കൂടി യാത്രികന് ഈ കൃതിയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ‘രാജധാനി വിട്ടിറങ്ങിയ രാജകുമാരന്’ എന്ന ആദ്യ അദ്ധ്യായത്തില്‍ തന്നെ അതിന്റെ കതിര്‍ക്കനമുള്ള അനുഭവസത്തയുണ്ട്. ലോകത്തിലെ തന്നെ അത്യപൂര്‍വ്വമായ ആവാസ വ്യവസ്ഥയാല്‍ അനുഗ്രഹീതമായ ബോട്സ്വാനയുടെ വിരിമാറിലൂടെ സമാരംഭിക്കുന്ന യാത്ര ആനന്ദപ്രദവും ഉല്ലാസപ്രദവുമാണ് അതിന് പരിഭ്രാന്തി യുടെ ഒരു സുഖവും കൂടിയുണ്ട്. സിംബാബ്വേയിലെ ഏറ്റവും ഉയരമുള്ള ന്യൂഗാനി പര്‍വത നിരകളിലേക്കുള്ള യാത്ര ഉദ്വേഗജനകമാണ്. ഇരുണ്ട രഹസ്യങ്ങളുടെ താവളമായ ആഫ്രിക്കന്‍ യാത്രകളുടെ ഉത്തുംഗ ഗിരിമകുടമാണ് ന്യൂഗാനി പര്‍വ്വതം. ആരിലും ഭയം ജനിപ്പിക്കുമാറുതകുന്ന ഗിരിമസ്തകം. അതിന്റെ വന്യതയ്ക്ക് ഇത്തിരി അയവു വരുത്താനെന്ന വണ്ണം യാത്രികന്റെ മനസ്സിലൂടെ അല്പാല്പമായി ചില ഭാഷാ പ്രയോഗങ്ങള്‍ കാവ്യാത്മകമായി അനുഭവപ്പെട്ടതായി തോന്നി. ‘ആകാശം പ്രളയ കാലമേഘങ്ങളെപ്പോലെ ഗര്‍ജ്ജിക്കുന്നു’ എന്നും ‘സൂര്യകിരണങ്ങളെ പര്‍വ്വത നിരകള്‍ വിഴുങ്ങിയതായി തോന്നി’ എന്നും യാത്രികനായ കാരൂര്‍ എഴുതുമ്പോള്‍ അതെല്ലാം സ്വരസുഗന്ധം പേറുന്ന കാല്പനികതയുടെ അമൃതവര്‍ഷമായി വായനക്കാര്‍ക്ക് തോന്നും. ഇത്തരമൊരു പാട് കല്പനകള് പുസ്തകത്തില്‍ അങ്ങിങ്ങായി ഈ യാത്രികന് കൊരുത്തിട്ടുണ്ട്. പ്രധാനമായും പതിനാറ് അദ്ധ്യായങ്ങളാണ് ഈ യാത്രാപുസ്തകത്തിലുള്ളത്. ഈ അദ്ധ്യായങ്ങളില്‍ പലതും ഉദ്വേഗഭരിതവും ഭീതിജനകവുമായ ഒരനുഭവം പങ്കിടുന്നവയാണ്.

ഭീമന് കുന്നിലുറങ്ങുന്ന ദേവാലയം, അഗ്നികുണ്ഡത്തിലെരിയുന്ന രോഗങ്ങള്‍, കണ്ണുകള്‍ കണ്ട് ഭയക്കുന്ന വന്യമൃഗങ്ങള്‍ തുടങ്ങി വ്യത്യസ്തമായ അനുഭവരാശികളിലൂടെ മുന്നേറുന്ന കഥാകഥനരീതിയാണ് കാരൂരിലെ യാത്രികന് ഈ പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഈ അവതരണം മലയാള ത്തില്‍ ഏറെ പുതുമയുള്ള ഒരു രീതിയാണ്. ആ അര്‍ത്ഥത്തില്‍ ഒരുത്തമ കലാസൃഷ്ടിയുടെ അനുപമമായ ലാവണ്യ സംസ്കാരം വിളക്കിച്ചേര്‍ക്കാന്‍ കാരൂരിലെ യാത്രികന് കഴിഞ്ഞിരിക്കുന്നു എന്നത് ശ്രദ്ധേയമായൊരു നേട്ടമാണ്. ഒരു കലാസൃഷ്ടിയുടെ സാരവത്തായ അനുഭവതലം കാരൂരിന്റെ ഇതര സഞ്ചാരകൃതികളില്‍ കണ്ടെത്താനും അനുഭവിക്കാനും കഴിയും. ഇത്തരം സത്താപരമായ അനുഭവ പ്രപഞ്ചത്തെ കാലികമായ സാമൂഹിക ജീവിതത്തിനോട് ചേര്‍ത്തു വയ്ക്കുമ്പോഴാണ് ഏതൊരു സാഹിത്യകൃതിയും അതിന്റെ ഉന്നതവും ഉദാത്തവുമായ സാംസ്കാരിക നിര്‍മ്മിതിക്ക് കാരണ ഭൂതമാകുകയുള്ളൂ. ഇത്തരം അനുഭവങ്ങളുടെ ഒരു പരിച്ഛേദമാണ് കാരൂരിന്റെ യാത്രാപുസ്തകങ്ങള്. ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ എന്ന യാത്രാ പുസ്തകത്തിന് പ്രശസ്ത എഴുത്തുകാരന് ശ്രീ. സി. രാധാകൃഷ്ണന് എഴുതിയ ആമുഖം വായിച്ചാല്‍ ഇതിന്റെ ആഴവും പരപ്പും ആധികാരികതയും തിരിച്ചറിയാനാകും. ശ്രീ. സി. രാധാകൃഷ്ണന് എഴുതുന്നു. ‘ചരിത്രസുരഭിലവും ബഹുതല സ്പര്‍ശിയുമായ കഴിവുകള്‍ കൊണ്ട് ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതുമായ ഒരു നാടിനെ വെറും തൊണ്ണൂറ് പേജുകളില്‍ പരിചയപ്പെടുത്തുക എന്നത് വലിയ സാഹസം. പരക്കെ കാണാനും ചുരുക്കി പറയാനും കഴിയുന്ന ഒരാള്‍ക്ക് മാത്രമേ ഇതു സാധിക്കൂ. സര്‍ഗ്ഗധനനായ കാരൂര്‍ സോമന് ഈ വെല്ലുവിളി വിജയകരമായി ഏറ്റെടുത്തിരിക്കുന്നു. കഥാകൃത്തായ ഇദ്ദേഹം ചരിത്രം പറയുന്നത് കഥപോലെയാണ്. ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും വിരസത തീര്‍ത്തും ഒഴിവാകുന്നു. ദേശീയത എന്നത് എങ്ങനെ ഉറവെടുക്കുന്നു, നിലനില്ക്കുന്നു, വളരുന്നു എന്ന കാര്യം നമുക്ക് ഈ പുസ്തകത്തില്‍ നിന്ന് സ്പഷ്ടമായി മനസ്സിലാകും. മാനവരാശിയുടെ മൊത്തം ഭാവി രൂപ പ്പെടുത്തുന്നതില്‍ വിവിധദേശിയതകള്‍ എത്രത്തോളം എങ്ങനെ പങ്കു പറ്റണം എന്ന് നമുക്ക് വ്യക്തമായി കിട്ടുകയും ചെയ്യു’ കാരൂരിന്റെ എഴുത്തു ജീവിത ദര്‍ശനം കൂടി വെളിപ്പെടുത്തുന്ന നിരീക്ഷണമാണ് ശ്രീ. സി. രാധാകൃഷ്ണന് ഈ കുറിപ്പിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ദീര്‍ഘമായ പ്രവാസജീവിതത്തിന്റെ ആഴമുള്ള അനുഭവ പ്രപഞ്ചമാണ് കാരൂരിന്റെ എഴുത്തുലോകം. അതില്‍ തന്നെ സമഗ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന അതിവിശാലമായ ലോകക്കാഴ്ചയാണ് അദ്ദേഹത്തിന്റെ യാത്രാ പുസ്തകങ്ങള്‍. ഓരോ നിമിഷവും തിടം വച്ചുണരുന്ന അന്വേഷണതൃഷ്ണയാണ് ഈ യാത്രാ പുസ്തകങ്ങളുടെയെല്ലാം കരുത്തും സൗന്ദര്യവും. എത്തുന്ന ദേശത്തിന്റെ സാംസ്കാരിക സാമൂഹിക പശ്ചാത്തലങ്ങളും ജനജീവിതവും ചരിത്രബോധവും കാരൂരിന്റെ കാഴ്ചകളില്‍ സക്രീയമായി കടന്നുവരുന്നുണ്ട്.
ലോകത്തിലെ ഏഴുകലകളുടെയും തലസ്ഥാനനഗരിയായ ‘വിയന്ന’ യിലേക്ക് യാത്രികന് നടത്തുന്ന സഞ്ചാരം (കനകനക്ഷത്രങ്ങളുടെ നാട്ടില്‍) ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും സംഗീതത്തിലേക്കും തുറന്നു വച്ച ഒരനുഭവമാണ്. മനോഹരമായ ഈ യാത്രാ പുസ്തകത്തില്‍ മൊസാര്‍ട്ടിനെയും ബീഥോവനെയും പരാമര്‍ശിക്കുന്നൊരദ്ധ്യായമുണ്ട്. തീക്ഷ്ണവ്യക്തിത്വം പേറിയ, പ്രതിഭാധനരായ രണ്ടു നക്ഷത്രങ്ങളെ കാരൂര്‍ കുറഞ്ഞ വാക്കുള്‍ കൊണ്ട് അടയാളപ്പെടുത്തുമ്പോള്‍ അവരുടെ ജീവിതകഥകളില്‍ ഒരിക്കലും നാം കണ്ടിട്ടില്ലാത്ത ഒരു അത്ഭുതലോകം പിറന്നുവീഴുന്നത് കാണാം.

നമുക്കറിയാവുന്ന മൊസാര്‍ട്ടും ബീഥോവനും സംഗീതജ്ഞരാണ്. എന്നാല്‍ അവരുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഒരിക്കലും നാം കടന്നു ചെന്നിട്ടില്ല. ആ ജീവിതങ്ങളെ, ആരും ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലാത്ത നേരുകള്‍ കൊണ്ട് കാരൂര്‍ വരച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ എഴുത്തിന് ഒരു സാംസ്കാരിക വായനയുടെ അനുഭവതലം കൂടിയുണ്ട്. കാരൂര്‍ എഴുതുന്നു ‘ലൂഡ്വിഗ് ബീഥോവന്’ എന്ന വയലിന് മാന്ത്രികന്റെ സിംഫണി എക്കാലത്തെയും ലോകക്ലാസിക്. ജര്‍മ്മന്‍ കമ്പോസറും പിയാനിസ്റ്റുമായ കാലത്തിന്റെയും ഒരേ സമയം സഹചാരിയായിരുന്നു. പാശ്ചാത്യക്ലാസിക്കല്‍ മ്യൂസിക്കിന്റെ ഭ്രാന്തമായ ആവേശം തലയ്ക്കുപിടിച്ചു സംഗീതത്തിനു സ്വന്തം രൂപവും ഭാവവും നല്കിയ മഹാനുഭാവന്. താന്‍ ചിട്ടപ്പെടുത്തിയത് കേള്‍ക്കാനുള്ളഭാഗ്യം ബീഥോവനുണ്ടായില്ല. പൂര്‍ണമായി ശ്രവണസുഖം നഷ്ടപ്പെട്ട പ്പോഴേക്കും അദ്ദേഹം എക്കാലത്തെയും വലിയ സിംഫണി ചിട്ടപ്പെടുത്തി. ഇങ്ങനെ കാര്യമാത്ര പ്രസക്തമായി കാഴ്ചപ്പുറങ്ങളെ അതിന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ത്തുവച്ച് പുതിയൊരു ആസ്വാദന സംസ്കാരം സൃഷ്ടിക്കാന്‍ കഴിയുന്നു എന്നത് ഉത്കൃഷ്ടമായ ഒരനുഭവ സംസ്കാരമാണ്. ഇതേ അനുഭവത്തിന്റെ മറുപുറത്താണ് ‘ഹിറ്റ്ലര്‍ സമം ഏകാധിപത്യം’ എന്ന അദ്ധ്യായം കടന്നുവരുന്നത്. കാരൂര്‍ എഴുതുന്നത് ശ്രദ്ധിക്കുക. “ഹിറ്റ്ലറിന്റെ അനുയായികള്‍ക്ക് വിശുദ്ധപുസ്തകമായിരുന്ന മെയിന്‍ കാംഫ് ജര്‍മ്മനിയുടെ പരാജയത്തോടെ വിലക്കപ്പെട്ട പുസ്തകമായി മാറി. പക്ഷേ, ഈ ആധുനിക കാലത്ത്, എഴുത്തുകാരനെ വെറുക്കുമ്പോഴും അയാളുടെ വാക്കുകളിലേക്ക് കാലദേശമന്യേ വായനക്കാര്‍ കുതിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയെല്ലാം ആഴത്തില്‍ ഒഴുകിക്കിടക്കുന്ന നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന കാലത്തിന്റെ അനുഭവപ്രപഞ്ചം മലയാളത്തിന്റെ യാത്രാവിവരണശാഖയ്ക്ക് നല്കുന്ന പുത്തനുണര്‍വ് അഭിനന്ദനാര്‍ഹമായ ഒന്നാണ്.

കാരൂരിലെ എഴുത്തുകാരന് (യാത്രികന്) ,സ്വയം നവീകരിക്കുകയും അത്തരം നവീകരണപദ്ധതിയിലൂടെ ഭാഷയെയും നവീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മഹത്തായ ഈ യാത്രാപുസ്തകങ്ങള് ഒരു കാലഘട്ടത്തിന്റെ ചരിത്ര സാംസ്കാരിക സാമൂഹ്യ ജീവിതത്തിലേക്കു തുറന്നു വച്ച ഒരു മൂന്നാം കണ്ണുകൂടിയാണ്.”








Latest News:
യുകെയിലെ സ്കൂൾ വിദ്യാർത്ഥികളിൽ സ്ത്രീവിരുദ്ധതയും വംശീയതയും വർദ്ധിക്കുന്നെന്ന് അധ്യാപകരുടെ മുന്നറിയി...
ലണ്ടൻ: യുകെയിലെ സ്കൂളുകളിൽ സ്ത്രീവിരുദ്ധതയും വംശീയതയും വർദ്ധിച്ചുവരുന്നതായി അധ്യാപകർ മുന്നറിയിപ്പ് ...UK NEWSസ്രാമ്പിക്കൽ പിതാവിന്റെ ഈസ്റ്റർ സന്ദേശം
“ഓരോ മനുഷ്യനെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കുകയാണ് ഉത്ഥിതന്റെ ദൗത്യം” പരിശുദ്ധ ...Spiritualകാനഡയിലെ ഒന്റാരിയോയിൽ ഇന്ത്യൻ വിദ്യാർഥിനി വെടിയേറ്റു മരിച്ചു
ഒട്ടാവ: ഹാമിൽട്ടണിലെ ഒൻറാരിയോ ടൗണിലുണ്ടായ ഗ്യാങ് ലാൻഡ് മോഡൽ വെടിവെയ്പിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്...Worldആണവ പദ്ധതി സംബന്ധിച്ച് ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിലാണെന്ന് അന്താരാഷ...
തെഹ്റാൻ: ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിലാണെന്ന്...Worldഹാർലോ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി തറവാട് മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോ
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ഹാർലോ മലയാളി അസോസിയേഷൻ നിങ്ങളുടെ മനസ്സ...Associationsയുക്മ നഴ്സസ് ഫോറം സൗത്ത് വെസ്റ്റ് റീജിയൺ ഇൻ്റർനാഷണൽ നേഴ്സസ് ഡേ സംഘടിപ്പിക്കുന്നു
സുജു ജോസഫ്, പിആർഒ എക്സിറ്റർ: യുക്മ സൗത്ത് വെസ്റ്റ് റീജിയണിലുള്ള നേഴ്സുമാർക്ക് വേണ്ടി യുക്മ നേഴ്...uukma regionട്രാൻസ് സ്ത്രീകളെ 'സ്ത്രീ' എന്ന നിർവചനത്തിൽ നിന്നൊഴിവാക്കി യു.കെ സുപ്രീം കോടതിയുടെ നിർണായക വിധി
ലണ്ടൻ: സ്ത്രീ എന്ന വിശേഷണത്തിൽ നിന്ന് ട്രാൻസ്ജൻഡർ സ്ത്രീകളെ ഒഴിവാക്കി യു.കെ സുപ്രീംകോടതിയുടെ നിർണായ...UK NEWSയുകെയില്‍ മലയാളത്തിന്റെ താരാഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം ; ' നിറം 25' ടിക്കറ്റ് വിതരണ ഉത്ഘാടന ചടങ...
യുകെ വേദികളെ ആഘോഷത്തിന്റെ ആവേശത്തില്‍ ആറടിക്കാന്‍ മലയാള സിനിമയിലെയും, കലാമേഖലയിലെയും വമ്പന്‍ താരനി...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- ഹാർലോ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി തറവാട് മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ഹാർലോ മലയാളി അസോസിയേഷൻ നിങ്ങളുടെ മനസ്സിന്റെ പിരിമുറക്കുകൾ കുറയ്ക്കാൻ ഒരു ഗംഭീര സംഗീത രാത്രിയുമായി എത്തുന്നു… ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26 ശനിയാഴ്ച തറവാട് മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഹാർലോ ലേഡി ഫാത്തിമ ഹാളിൽ ഏപ്രിൽ 26 ശനിയാഴ്ച്ച വൈകുന്നേരം ആറു മണിക്കാണ് ലൈവ് മ്യൂസിക് ഷോ അരങ്ങേറുക. പ്രഗൽഭ കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി
- യുകെയില്‍ മലയാളത്തിന്റെ താരാഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം ; ‘ നിറം 25’ ടിക്കറ്റ് വിതരണ ഉത്ഘാടന ചടങ്ങ് ഗംഭീരമായി ; വന്‍ താര നിരയുമായി നിറം 25 ജൂലൈയില്‍ യുകെ വേദികളിലേക്ക്
- സമന്വയം -2025 ശനിയാഴ്ച ഏപ്രിൽ 26 ന് അരുൺ ജോർജ്( യുക്മ മിഡ്ലാൻഡ്സ് മീഡിയ കോർഡിനേറ്റർ) ഹെറിഫോഡ്: ഹെറിഫോഡ് മലയാളി അസോസിയേഷൻ (ഹേമ )യുടെ ഈസ്റ്റർ -വിഷു -ഈദ് സംഗമം ‘സമന്വയം -2025 ’വിപുലമായ പരിപാടികളോടെ ഏപ്രിൽ 26 ശനിയാഴ്ച വൈകുന്നേരം 4 മണിമുതൽ Lyde Court Wedding Venue- വിൽ വച്ച് നടത്തപെടുന്നു . ജാതി മത ഭേദമില്ലാതെ ഹേമ കുടുംബാങ്ങങ്ങൾ തങ്ങളുടെ സന്തോഷം പങ്കിടുവാൻ ഒത്തു കൂടുന്ന ഈ സ്നേഹ സംഗമരാവിൽ വിവിധ കലാപരിപാടികൾ, സ്നേഹ വിരുന്ന്, പൊതു സമ്മേളനം തുടങ്ങിയവ നടക്കും
- സംസ്ഥാനത്ത് ചൂട് കൂടും; 8 ജില്ലകളിൽ മുന്നറിയിപ്പ് സംസ്ഥാനത്ത് ചൂട് ഇനിയും ഉയരാൻ സാധ്യത. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37°C വരെ ഉയരും. കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയാണ് ഉണ്ടാകുക. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി
- ആഗോള തലത്തില്‍ 3.54 കോടി; ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ. ആഗോള തലത്തില്‍ മൂന്ന് കോടി 54 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റ പറഞ്ഞു. ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. മൊത്തം 3 കോടി 54 ലക്ഷം പ്രവാസി ഇന്ത്യക്കാരില്‍ 1 കോടി 59 ലക്ഷം പേരാണ് ഇന്ത്യന്‍ പാസ്പോര്‍ട്ടോടെ നോണ്‍ റെസിഡന്റ് ഇന്ത്യക്കാരായി വിദേശത്തുള്ളത്. നോണ്‍ റെസിഡന്റ് ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവരോ വിദേശത്ത് ബിസിനസ്സ്

യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വാൽസാളിൽ വെച്ച് ചേർന്ന

എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി /
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി
മറ്റൊരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. മേട മാസത്തിലാണ് വിഷു ആഘോഷിക്കാറുള്ളത്. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്. ഓരോ വിഷുവും ഒരു ഓർമ്മപ്പെടുത്തലാണ്. ‘കാലമിനിയും ഉരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും’ എന്ന എൻഎൻ കക്കാടിന്റെ സഫലമീ യാത്ര എന്ന പ്രശസ്തമായ കവിതയാണ് ഈ സമയം പലരുടെയും മനസിലേക്ക് ഓടിയെത്തുക. യുക്മയുടെ പ്രവർത്തന വർഷം തന്നെ ആരംഭിക്കുന്നത് ഓരോ വിഷുക്കാലത്തിലാണ്… ഇത്തവണയും വിഷുക്കാലത്തിൽ

യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു /
യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു
ലണ്ടൻ: കേംബ്രിജ് മേയറും യുക്മ നിയമോപദേഷ്ടാവുമായ ഇംഗ്ലണ്ടിലെ ക്രിമിനൽ ഡിഫൻസ് സോളിസിറ്ററുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നൽകി ആദരിച്ചു. കാസ്റെറല്ലൂസിയോ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ചടങ്ങിൽ, മുനിസിപ്പൽ സെക്രട്ടറി ഡോ. മരിയ മിഖയേല മേയർ ബൈജുവിനെ സദസിന് പരിചയപ്പെടുത്തി. ഇറ്റാലിയൻ പൗരത്വം മേയർ സർ പാസ്ക്വേൽ മാർഷെസ് ബൈജുവിന് കൈമാറി. കാസ്റെറല്ലൂസിയോ വാൽമാഗിയോറിന്റെ ഡപ്യൂട്ടി മേയർ മിഷേൽ ജിയാനെറ്റ, കേംബ്രിജ് കൗൺസിലറും മുൻ മേയറുമായ റോബർട്ട് ഡ്രൈഡൻ ജെ.പി., എംആർടിഎ, പിയറോ ഡി ആഞ്ചെലിക്കോ, ഗ്യൂസെപ്പെ,

“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം. /
“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള രണ്ടാമത്തെ ഓഡിഷൻ ഏപ്രിൽ 12 ന് നോട്ടിംങ്ങ്ഹാമിൽ വച്ച് നടക്കുന്നു. ഇന്നലെ നോർവിച്ചിൽ വെച്ച് നടന്ന ആദ്യ ഓഡിഷനിൽ യു

സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ /
സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ
കൊവെൻട്രി: മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിച്ച സാസി ബോണ്ട് 2025, സൗന്ദര്യം, ആത്മവിശ്വാസം, ശാക്തീകരണം എന്നിവയെ ആവേശകരമായ മത്സരങ്ങളിലൂടെ ആഘോഷിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഈ വർഷത്തെ പരിപാടി പ്രത്യേകിച്ചും അവിസ്മരണീയമായിരുന്നു, ഹൃദയസ്പർശിയായ മദർ-ചൈൽഡ് ഡ്യുവോ മത്സരം, പ്രചോദനാത്മകമായ മിസ് ടീൻ മത്സരം, സൂപ്പർമോം അവാർഡുകൾ എന്നിവയായിരുന്നു പ്രധാന ആകർഷണം. തെരേസ ലണ്ടൻ, ലോറ കളക്ഷൻസ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾക്കായി റാമ്പ് വാക്ക് നടത്തുന്ന അന്താരാഷ്ട്ര മോഡലുകൾ കൂടുതൽ ആകർഷണീയത നൽകി. ഫാഷൻ ഷോ അതിന്റെ സർഗ്ഗാത്മകതയ്ക്കും പുതുമയ്ക്കും പ്രേക്ഷക

click on malayalam character to switch languages