1 GBP = 105.85
breaking news

ട്രാഫോർഡ് മലയാളി അസോസിയേഷൻ മുൻ പ്രസിഡൻ്റ് ചാക്കോ ലൂക്കിൻ്റെ മാതാവ് ത്രേസ്യാമ്മ ലൂക്ക് നിര്യാതയായി

ട്രാഫോർഡ് മലയാളി അസോസിയേഷൻ മുൻ പ്രസിഡൻ്റ് ചാക്കോ ലൂക്കിൻ്റെ മാതാവ് ത്രേസ്യാമ്മ ലൂക്ക് നിര്യാതയായി

റെൻസൺ സഖറിയാസ് (മാഞ്ചസ്റ്റർ )

മാഞ്ചസ്റ്റർ: ട്രാഫോർഡ് മലയാളി അസോസിയേഷൻ മുൻ  പ്രസിഡൻ്റ് ചാക്കോ ലൂക്കിന്റെ മാതാവ് ത്രേസ്യാമ്മ ലൂക്ക് എടത്തിപ്പറമ്പിൽ (82) ഇന്നലെ വൈകുന്നേരം നാട്ടിൽ നിര്യാതയായി. കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പരേതയ്ക്കു രോഗം പെട്ടന്ന് മൂർച്ഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ആലപ്പുഴ തണ്ണീർമുക്കം പരേതനായ എടത്തിപ്പറമ്പിൽ ലുക്ക് തോമസിന്റെ  (Ex മിലിറ്ററി) ഭാര്യയായിരുന്നു പരേത. മക്കൾ: തോമസ് (റിട്ട. എച്ച് എ എൽ)‌, ലൂസി (റിട്ട. സൂപ്രണ്ടൻറ്, കോട്ടയം മെഡിക്കൽ കോളേജ്), ചാക്കോ ലുക്ക് (യുകെ). മരുമക്കൾ : ലിസി നെല്ലിക്കുന്നത്‌ (ബ്രഹ്മമംഗലം), സ്റ്റീഫൻ പുളിക്കത്തൊട്ടിയിൽ (പേരൂർ), എൽസ കണിയാംപറമ്പിൽ (യുകെ). പരേത  കൊട്ടയം കുറുമള്ളൂർ കരോട്ടുമന്നാകുളം കുടുംബാംഗമാണ്. പലതവണ യു കെയിലെ മാഞ്ചസ്റ്ററിൽ  മകൻ ചാക്കോ ലൂക്കിനെ സന്ദർശിച്ചിട്ടുള്ള അമ്മച്ചിയെ ഇവിടുത്തെ മലയാളികൾക്ക് സുപരിചിതയായിരുന്നു.  മൃതസംസ്കാരം കണ്ണങ്കര സെന്റ് സേവിയേഴ്‌സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പിന്നീട് നടത്തപ്പെടുന്നതായിരിക്കും.

അമ്മച്ചിയുടെ വേർപാടിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, പി.ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, റീജിയണൽ പ്രസിഡൻ്റ് ബിജു പീറ്റർ, ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ബിജു ജോൺ, മാഞ്ചസ്റ്റർ ക്നാനായ കത്തോലിക്ക അസോസിയേഷൻ തുടങ്ങിയവർ അനുശോചിച്ചു. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന  കുടുംബാംഗങ്ങളുടെ  ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more