1 GBP = 105.77
breaking news

ലിവർപൂളിൽ നിര്യാതനായ ചങ്ങനാശ്ശേരി ആൻറണി ജോസഫ് കാർത്തികപള്ളിയുടെ സംസ്കാരം നാളെ….. പൊതുദർശനം ഇന്ന്

ലിവർപൂളിൽ നിര്യാതനായ ചങ്ങനാശ്ശേരി ആൻറണി ജോസഫ് കാർത്തികപള്ളിയുടെ സംസ്കാരം നാളെ….. പൊതുദർശനം ഇന്ന്

ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത്  കാര്‍ത്തികപ്പള്ളില്‍ വീട്ടില്‍ ആന്റണി ജോസഫ് (91) വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 3 ന് ലിവര്‍പൂളില്‍ നിര്യാതനായി. പരേതന്റെ മൃതസംസ്‌കാര ശുശ്രൂഷയും പൊതുദര്‍ശനവും ഇന്ന് ഞായര്‍ (10/9/23) ഉച്ചക്ക് ഒരു മണിക്ക് ലിവര്‍പൂളിലെ ഔർ ലേഡി ക്യൂൻ ഓഫ് പീസ്  സീറോ മലബാര്‍  കാത്തലിക് ദേവാലയത്തില്‍ വച്ച്‌നടത്തപ്പെടുന്നതാണ്.

ഇടവകവികാരി ഫാ: ആന്‍ഡ്രൂസ്  ചേതലന്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. മൃതസംസ്‌കാരം നാളെ 11 ന് തിങ്കള്‍ (11/09/23) ഉച്ചക്ക് ഒരു മണിക്ക് അലർട്ടൺ സിമിത്തേരിയിൽ  നടത്തപ്പെടും.മുണ്ടക്കയം പുതുപ്പറമ്പില്‍ ത്രേസ്യാമ്മ ജോസഫ് ആണ് ഭാര്യ. മക്കള്‍- ഡോ.ജോ കാര്‍ത്തികപ്പള്ളില്‍ (യുകെ)ഡൊമിനിക് കാര്‍ത്തികപ്പള്ളില്‍ (സോളിസിറ്റര്‍ ,യു കെ ), ഡോ. ആന്റണി കാര്‍ത്തികപ്പള്ളില്‍( യു എസ് എ) മരുമക്കള്‍ – ഡോ. പ്രിന്‍സി ജോസഫ് സോളിസിറ്റര്‍ നിഷ ഡൊമിനിക്, പ്രിസില്ല ആന്റണി.

പൊതുദർശനം നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-

Our Lady Queen of Peace

Syro-Malabar Catholic Church

Kirkstone Rd W Litherland,

Liverpool  L21 0EQ

സിമിത്തേരിയുടെ വിലാസം

Allerton Cemetery,

Woolton Road,

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more