1 GBP = 110.75
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത ആരാധന ക്രമ ക്വിസ് മത്സരം യുണിറ്റ് തല മത്സരങ്ങൾക്കുള്ള തീയതികൾ പ്രസിദ്ധീകരിച്ചു .

ഗ്രേറ്റ് ബ്രിട്ടൻ രൂപത ആരാധന ക്രമ ക്വിസ് മത്സരം യുണിറ്റ് തല മത്സരങ്ങൾക്കുള്ള തീയതികൾ പ്രസിദ്ധീകരിച്ചു .

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ആരാധന ക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ആരാധനക്രമ ക്വിസ് മത്സരങ്ങളുടെ ഇടവക/ മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലത്തിൽ ഉള്ള മത്സരങ്ങൾക്കായുള്ള തീയതികൾ പ്രഖ്യാപിച്ചതായി പാസ്റ്ററൽ കൌൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു അറിയിച്ചു .യുണിറ്റ് തല മത്സരങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് പല ദിവസങ്ങളായോ , ഒരു ദിവസം തന്നെ വ്യത്യസ്ത സമയങ്ങളിലോ , കുടുംബ കൂട്ടായ്മകൾ വഴിയോ ആയാണ് ക്രമീകരിച്ചിരിക്കുന്നത് . മത്സരത്തിനായി രൂപത ഒന്നാകെ വലിയ ഒരുക്കങ്ങളിൽ ആണ് ഏർപ്പെട്ടിരിക്കുന്നത് മത്സരത്തിൽ കുടുംബങ്ങൾ ആയുള്ള ടീമുകൾക്ക് പുറമെ യു കെയിൽ സിംഗിൾ ആയി എത്തി ജോലി ചെയ്യുന്നവർക്കും, വിദ്യാർത്ഥി വിസയിൽ യു കെ യിൽ ഉള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്ന രീതിയിൽ മത്സരത്തിന്റെ നിയമാവലി പരിഷ്കരിച്ചു. അതുപോലെ നടത്തുന്നതിനും അനുവാദം നൽകി. മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത് ഇതിൽ യോഗ്യത നേടുന്നവർക്ക്, തുടർന്ന് ഓൺലൈൻ ആയി നടക്കുന്ന റീജിയണൽ തല മത്സരത്തിലും അതെ തുടർന്ന് രൂപത തലത്തിൽ നവംബർ 25 ന് ഫൈനൽ മത്സരവും നടക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.

രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹാ യിലും സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജിയണൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്ക ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട് . 50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നവംബർ 25 ന് നടക്കുന്ന രൂപതാ തല മത്സരം.

രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും, കുടുംബങ്ങൾക്കുള്ള ആരാധനക്രമ ക്വിസ് മത്സരത്തിന്റെ നിയമങ്ങളും, മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരാധനക്രമ വർഷത്തിൽ വിശ്വാസികൾ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും ,ആരാധനക്രമ വത്സരത്തിൽ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും, ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കുവാൻ രൂപത അംഗങ്ങൾ എല്ലാവരെയും പ്രാർഥനാപൂർവം ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

ഇടവക മിഷൻ കേന്ദ്രങ്ങളിൽ വിവിധ മേഖലകളിൽ ആയി ക്വിസ് മത്സരത്തിനായുള്ള ഒരുക്കങ്ങളും, പരിശീലന പരിപാടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ക്വിസ് മത്സരത്തിനായി പ്രസിദ്ധീകരിച്ചിരിക്കുന്ന ചോദ്യങ്ങളും, തീയതികളും, നിയമാവലിയും അറിയുവാൻ താഴെപരായുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more