1 GBP = 105.79
breaking news

യുക്മ അവിഭക്ത സൗത്ത് ഈസ്റ്റ് റീജിയൻ്റെ ആദ്യ പ്രസിഡൻ്റ് ടോം തോമസിൻ്റെ മാതാവ് ഏലിയാമ്മ തോമസിൻ്റെ മൃതസംസ്കാരം ഇന്ന്….

യുക്മ അവിഭക്ത സൗത്ത് ഈസ്റ്റ് റീജിയൻ്റെ ആദ്യ പ്രസിഡൻ്റ് ടോം തോമസിൻ്റെ മാതാവ് ഏലിയാമ്മ തോമസിൻ്റെ മൃതസംസ്കാരം ഇന്ന്….

യുക്മ അവിഭിക്ത സൗത്ത് ഈസ്റ്റ് റീജിയൻ്റെ ആദ്യ പ്രസിഡൻ്റ് ടോം തോമസിൻ്റെ മാതാവ് കോട്ടയം കുറുപ്പന്തറ മാൻവെട്ടം   മനാംപള്ളിൽ ഏലിയാമ്മ തോമസ്  (80 വയസ്സ്) നിര്യാതയായി. 29-08-2023 ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. 
കാരിത്താസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതശരീരം ഇന്നലെ വ്യാഴാഴ്ച (31-8-203) ന് ഉച്ചകഴിഞ്ഞു 4 മണിക്ക്  വീട്ടിൽ കൊണ്ടുവന്നിരുന്നു.

മൃതസംസ്കാരശുശ്രൂഷകൾ ഇന്ന് വെള്ളിയാഴ്ച്ച  (01-09-2023) രാവിലെ 10.30 ന്  ഭവനത്തിൽ നിന്നും ആരംഭിക്കുന്നതും തുടർന്ന്  മാൻവെട്ടം  പള്ളി സിമിത്തേരിയിൽ  സംസ്കരിക്കുന്നതുമാണ്. 

പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, മുൻ പ്രസിഡൻ്റ് വർഗീസ് ജോൺ, യുക്മ ലെയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, പി.ആർ ഒ അലക്സ് വർഗീസ്, യുക്മ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ഷാജി തോമസ്, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൻ തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി വേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

മൃത സംസ്കാര ശുശ്രൂഷകൾ ലൈവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കാണാവുന്നതാണ്..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more