- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
ജന സഹസ്രങ്ങളെ സാക്ഷിയാക്കി യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാൽഫോർഡ് ചാമ്പ്യന്മാർ…. ബോൾട്ടന് രണ്ടാംസ്ഥാനം…. നോട്ടിംഹാം മൂന്നാമത്
- Aug 27, 2023
അലക്സ് വർഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിൽ അഭിമാനനേട്ടവുമായി മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ് എം എ ബോട്ട്ക്ലബ്ബ് സാൽഫോർഡിൻ്റെ പുളിങ്കുന്ന് ചാമ്പ്യൻമാരായി. അത്യന്തം ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സാൽഫോർഡ് യുക്മ ട്രോഫിയിൽ മുത്തമിട്ടത്. മോനിച്ചൻ ക്യാപ്റ്റനായ ബി എം എ കൊമ്പൻസ് ബോട്ട്ക്ലബ്ബിൻ്റെ കാവാലം റണ്ണർ അപ്പ് കിരീടത്തിന് അവകാശികളായി. മൂന്നാം സ്ഥാനം സാവിയോ ജോസ് ക്യാപ്റ്റനായ എൻ എം സി എ ബോട്ട്ക്ലബ്ബ് നോട്ടിംങ്ങ്ഹാമിൻ്റെ കിടങ്ങറ നേടി. നാലാം സ്ഥാനത്ത് ആൻ്റണി ബോട്ട്ക്ലബിൻ്റെ ആനാരി, അഞ്ചാം സ്ഥാനത്തിന് സെവൻ സ്റ്റാർ ബോട്ട് ക്ലബ്ബിൻ്റെ കാരിച്ചാൽ, ആറാം സ്ഥാനം റോയൽ 20 ബോട്ട് ക്ലബ്ബിൻ്റെ കുമരകം എന്നീ ടീമുകളാണ് നേടിയത്.വനിതകളുടെ പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം സ്കൻന്തോപ്പ് പെൺകടുവകൾ ഒന്നാം സ്ഥാനവും, അബർസ് വിത്ത് മലയാളി ടീം രണ്ടാം സ്ഥാനവും, എൻ എം സി എ നോട്ടിംങ്ഹാം മൂന്നാം സ്ഥാനവും നേടി.

രാവിലെ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ ഇന്ത്യയുടെയും ബ്രിട്ടൻ്റെയും ദേശീയ പതാകകൾ ഉയർത്തിയതോടെ യുക്മ കേരളപൂരം കളി മത്സരത്തിന് തുടക്കം കുറിച്ചു. തുടർന്ന് ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചു. ഉച്ചക്ക് യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ നേതൃത്വം നൽകിയ വർണപ്പകിട്ടാർന റാലിയോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടർന്ന് വള്ളംകളി മത്സരം കാണാനെത്തിയ ആയിരങ്ങളെ ആവേശക്കൊടുമുടിയിലെത്തിച്ച് താരങ്ങളായ ജോജു ജോർജ്, കല്ല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ്, കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ കൗൺസിലർ ബൈജു തിട്ടാല, ചലച്ചിത്ര പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം, വ്ലോഗർ സുജിത്ത് ഭക്തൻ തുടങ്ങിയ പ്രശസ്തരും വേദിയിലെത്തി. യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വള്ളംകളി ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ജോജു ജോർജ്, കല്ല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ്, കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ കൗൺസിലർ ബൈജു തിട്ടാല, അഭിജിത്ത് കൊല്ലം, സുജിത്ത് ഭക്തൻ തുടങ്ങിയവർ തിരികൊളുത്തി. സമ്മേളനം ജോജു ജോർജ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കുര്യൻ ജോർജ് നന്ദി പറഞ്ഞു.
വൈകിട്ട് നടന്ന സമാപന സമ്മാനദാന സമ്മേളനം കേംബ്രിഡ്ജ് ഡപ്യൂയൂട്ടി മേയർ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻമാർക്കുള്ള ട്രോഫി കൗൺസിലർ ബൈജു തിട്ടാലയും ഡോ.ബിജു പെരിങ്ങത്തറയും ചേർന്ന് സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാർക്കുള്ള ആയിരത്തി അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസ് മാത്യു അലക്സാണ്ടർ സമ്മാനിച്ചു. മെഡലുകൾ ജേക്കബ് കോയിപ്പള്ളി വിതരണം ചെയ്തു. രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി ജനറൽ സെക്രട്ടറി കുര്യൻ ജോർജും, ആയിരം പൗണ്ട് ക്യാഷ് പ്രൈസ് വോസ്റ്റെകിന് വേണ്ടി ട്രഷറർ ഡിക്സ് ജോർജും, മെഡലുകൾ തമ്പി ജോസും വിതരണം ചെയ്തു. മൂന്നാം സ്ഥാനക്കാരുടെ ട്രോഫി വൈസ് പ്രസിഡൻറ് ഷീജാേ വർഗീസും അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസ് രാകേഷ് ശങ്കരനും, മെഡലുകൾ സി എ ജോസഫും വിതരണം ചെയ്തു.
യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ, വള്ളംകളിയുടെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, ഫിനാൻസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, ജോയിൻ്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, യുക്മ മുൻ പ്രസിഡൻ്റും ലെയ്സൺ ഓഫീസറുമായ മനോജ്കുമാർ പിള്ള, മുൻ വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോ, ദേശീയ നിർവ്വാഹക സമിതിയംഗങ്ങളായ മുൻ ട്രഷറർ ഷാജി തോമസ്, ടിറ്റോ തോമസ്, ജയകുമാർ നായർ, സണ്ണി മോൻ മത്തായി, സാജൻ സത്യൻ, ജിജോ മാധവപ്പള്ളിൽ, റീജിയണൽ പ്രസിഡൻ്റുമാരായ ബിജു പീറ്റർ, വർഗീസ് ഡാനിയേൽ, ജയ്സൻ ചാക്കോച്ചൻ, സുരേന്ദ്രൻ ആരക്കോട്ട്, ജോർജ് തോമസ്, റീജിയണൽ സെക്രട്ടറിമാരായ അമ്പിളി സെബാസ്റ്റ്യൻ, സുനിൽ ജോർജ്, പീറ്റർ ജോസഫ്, ജോബിൻ ജോർജ്, ബെന്നി ജോസഫ്, ജേക്കബ് കോയിപ്പള്ളി, മുൻ ജനറൽ സെക്രട്ടറി എബ്രഹാം ലൂക്കോസ്, ദേവലാൽ സഹദേവൻ, സെലീനാ സജീവ് തുടങ്ങി റീജിയണൽ ഭാരവാഹികൾ, യുക്മ അംഗ അസോസിയേഷൻ പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വള്ളംകളി മത്സരങ്ങളുടെ കൃത്യമായ ഇടവേളകളിൽ വേദിയിലും പരിസരത്തുമായ മെഗാ തിരുവാതിര, പുലികളി, അഭിജിത്തിൻ്റെ ഗാനമേള, ചായ് & കോഡ്സ് ബാൻഡിൻ്റെ പ്രകടനങ്ങൾ , വിനോദ് നവധാര ടീമിൻ്റെ ചെണ്ടമേളം, മറ്റ് നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ എന്നിങ്ങനെ കാണികളായെത്തിയ ആയിരങ്ങൾക്ക് ദിവസം മുഴുവനും ആർത്ത് ഉല്ലസിക്കാനുള്ള എല്ലാത്തരം ചേരുവകളുമൊരുക്കിയിരുന്നു യുക്മ നേതൃത്വം.സി. എ ജോസഫ്, തോമസ് പോൾ, ജിനോ സെബാസ്റ്റ്യൻ, ഷൈമോൻ തോട്ടുങ്കൽ എന്നിവർ വള്ളംകളി മത്സരത്തിൻ്റെ മനോഹിത റണ്ണിംഗ് കമൻട്രിയിലൂടെ രചിച്ചു.

കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ജലോത്സവമായ യുക്മ കേരളപൂരം വള്ളംകളി സ്പോൺസർമാർ ചെയ്തത് യുകെയിലെ പ്രമുഖ മലയാളി ബിസിനസ്സ് സംരഭകരായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, മൈ ലോക്കൽ ഇൻഡ്യൻ/ മട്ടാഞ്ചേരി കാറ്ററിംഗ് (ടോണ്ടൻ), മലബാർ ഗോൾഡ് & ഡയമണ്ട്സ്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, മുത്തൂറ്റ് ഫിനാൻസ്, എസ്സ്.ബി.ഐ. യു കെ, മലബാർ ഫുഡ്സ് ലിമിറ്റഡ്, ലവ് ടു കെയർ, വോസ്റ്റെക്, ജി.കെ ടെലികോം ലിമിറ്റഡ്, എൻവെർട്ടിസ് കൺസൽട്ടൻസി ലിമിറ്റഡ്, ഏലൂർ കൺസൽറ്റൻസി ലിമിറ്റഡ്, RR ഹോളിസ്റ്റിക് കെയർ, ഉടൻ റിലീസിനൊരുങ്ങുന്ന മലയാള ചിത്രം ‘ആന്റണി’ എന്നിവരാണ്.
യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കഠിനമായ പരിശീലനം കഴിഞ്ഞെത്തിയ 26 പുരുഷ ടീമുകൾ മത്സര വള്ളംകളിയിൽ പങ്കെടുത്തത്. വനിതകളുടെ പ്രദർശന വള്ളംകളി മത്സരത്തിൽ 4 ടീമുകൾ പങ്കെടുത്തു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കാണികളുടെ സൗകര്യാർത്ഥം ദിവസം മുഴുവൻ മൈ ലോക്കൽ ഇന്ത്യൻ / മട്ടാഞ്ചേരി കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ഭക്ഷണ കൗണ്ടർ ഉണ്ടായിരുന്നു.
വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് എത്തിച്ചേർന്ന എല്ലാവർക്കും, മഗ്നാസിഷൻ ടിവിയുടെ ലൈവ് ടെലികാസ്റ്റിംഗിലൂടെ വീക്ഷിച്ച ലോകമെമ്പുമുള്ള പ്രേക്ഷകരോടും യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ നന്ദി അറിയിച്ചു.
ഫോട്ടോഗ്രാഫർമാരായ റെയ്മണ്ട് മുണ്ടക്കൽ, ജീവൻ,എബിൻ ജോസ് തുടങ്ങിയവർ പകർത്തിയ കൂടുതൽ ഫോട്ടോകൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
https://drive.google.com/drive/folders/1-83xb9ElyGj0UxE6nbbVWyhZaXR_4ZEa?usp=sharing
https://drive.google.com/drive/folders/1CJRvQhtHWVY62Vn4Gf-83nvuNDoui8DJ
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages