1 GBP = 107.41

‘കെഎസ്ആർടിസി ജീവനക്കാർക്ക് പത്താം തീയതിക്കകം ശമ്പളം നൽകണം’; ഹൈക്കോടതി

‘കെഎസ്ആർടിസി ജീവനക്കാർക്ക് പത്താം തീയതിക്കകം ശമ്പളം നൽകണം’; ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആർടിസിക്ക് ആവശ്യമായ സഹായം സർക്കാർ നൽകണമെന്നും കോടതി ഉത്തരവിട്ടു. ജീവനക്കാർ നൽകിയ ശമ്പള ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.

സാധാരണക്കാരന് ഉപകാരപ്രദമായ പൊതു ഗതാഗത സൗകര്യമാണ് കെഎസ്ആർടിസി. സർക്കാരിൻ്റെ നിയന്ത്രണത്തിൽ തന്നെയാണ് കെഎസ്ആർടിസി പ്രവർത്തിക്കുന്നതും. അതുകൊണ്ട് തന്നെ ശമ്പള വിതരണത്തിന് ധനസഹായം ആവശ്യപ്പെട്ടാൽ നൽകാതിരിക്കാൻ സർക്കാരിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം കെഎസ്ആർടിസിയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു. കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more