1 GBP = 105.93
breaking news

സ്കോട്ലാൻഡ് മലയാളി അസോസിയേഷൻ മുൻ ജോയിൻറ് സെക്രട്ടറി മാത്യു കണ്ണാലയുടെ പിതാവ് കെ.എം.ജോസഫ് നിര്യാതനായി

സ്കോട്ലാൻഡ് മലയാളി അസോസിയേഷൻ മുൻ ജോയിൻറ് സെക്രട്ടറി മാത്യു കണ്ണാലയുടെ പിതാവ് കെ.എം.ജോസഫ് നിര്യാതനായി

ഗ്ലാസ്കോ:- സ്കോട്ലാൻഡ് മലയാളി അസോസിയേഷൻ മുൻ ജോയിൻറ് സെക്രട്ടറി മാത്യു കണ്ണാലയുടെ പിതാവ് ഏറ്റുമാനൂർ കൈപ്പുഴ സ്വദേശി കെ.എം.ജോസഫ് നിര്യാതനായി. 78 വയസായിരുന്നു. ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾക്കും, ബന്ധുമിത്രാദികൾക്കും, അനുശോചനവും പരേതന്റെ ആത്മാവിനു നിത്യ ശാന്തി നേരുകയും ചെയ്യുന്നു. മാത്യുവും കുടുംബവും ഇന്ന് നാട്ടിലേക്ക് തിരിച്ചു. ഇന്നലെ 27/07/23 8 Pm ന് മാത്യുവിന്റെ ഗ്ലാസ്ഗോയിലെ വീട്ടിൽ ബഹു. വൈദികരുടെ നേതൃത്വത്തില്‍ ബന്ധുമിത്രാതികളുടെയും സാന്നിധ്യത്തിൽ ഒപ്പീസ് പ്രാർത്ഥനകൾ നടത്തപ്പെട്ടു. SMA യ്ക്കു വേണ്ടി ആക്ടിങ് പ്രസിഡന്റ് ശ്രീ. സണ്ണി ഡാനിയേൽ, ആക്ടിങ് സെക്രട്ടറി, ശ്രീ. തോമസ് പറമ്പില്‍, ആക്ടിങ് ട്രഷറർ  ശ്രീ. ഹാരീസ് കുന്നില്‍ തുടങ്ങിയവർ അനുശോചനം അറിയിക്കുകയും, ഭവനം സന്ദര്‍ശിക്കുകയും ചെയ്തു. 

പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.  പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more