1 GBP = 105.85
breaking news

ബ്ലാക്ക്പൂളിലെ മെറീന ലൂക്കോസിൻ്റെ മരണം  അനാഥരാക്കുന്നത് രണ്ട് പെണ്‍കുട്ടികളെ….യുകെയിലെത്തി ഒരു വര്‍ഷം തികയുന്ന സമയത്തുള്ള വേർപാടിൽ ദുഃഖാർത്തരായി മലയാളി സമൂഹം

ബ്ലാക്ക്പൂളിലെ മെറീന ലൂക്കോസിൻ്റെ മരണം  അനാഥരാക്കുന്നത് രണ്ട് പെണ്‍കുട്ടികളെ….യുകെയിലെത്തി ഒരു വര്‍ഷം തികയുന്ന സമയത്തുള്ള വേർപാടിൽ ദുഃഖാർത്തരായി മലയാളി സമൂഹം

യുകെയിലെത്തി ഒരു വര്‍ഷം മാത്രം തികയുന്ന സമയത്ത് ബ്ലാക്ക്പൂളിൽ മലയാളി നേഴ്‌സ് എറണാട്ടുകളത്തില്‍ മെറീന ലൂക്കോസ് (46) ആണ് ഇന്നലെ നിര്യാതയായത്.. മെറീന ചേർത്തല കണ്ണങ്കര സ്വദേശിയാണ്. മെറീനയുടെ ആകസ്മിക നിര്യാണം വിശ്വസിക്കാന്‍ കഴിയാതെ നടുങ്ങിയിരിക്കുകയാണ് ബന്ധുക്കളും ബ്ലാക്ക്പൂള്‍ മലയാളികളും. 

പല്ലുവേദന കലശലായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ബ്ലാക്പൂളിൽ നിന്നും മെറീനയെ പ്രിസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തുടരെ തുടരെ സ്‌ട്രോക്ക് ഉണ്ടാവുകയും രോഗനില വഷളാവുകയും ആയിരുന്നു. ഇന്നലെ ജൂലൈ 23-ാം തീയതി വൈകിട്ട് 8 മണിയോടെയാണ് മരണം സംഭവിച്ചത്. മെറീനയ്ക്ക് 18 ഉം 16 ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണുള്ളത്. ലിവര്‍പൂളിലെ സെന്റ് പയസ് X ക്‌നാനായ കാത്തലിക് മിഷന്‍ അംഗമായ മറീന കേരളത്തില്‍ കണ്ണങ്കര ഇടവകാംഗമായിരുന്നു. പൊതുദര്‍ശനത്തെ കുറിച്ചും സംസ്‌കാര ചടങ്ങുകളെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

മെറീനയുടെ ആകസ്മിക മരണത്തില്‍ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി.ആർ.ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൺ തോമസ്, റീജിയണൽ പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, എഫ് ഒ പി കോർഡിനേറ്റർ സിന്നി ജേക്കബ് തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more