1 GBP = 110.31

അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര നി​രൂ​പ​ക​ൻ ഡെ​റി​ക് മാ​ൽ​ക്കം വിട പറഞ്ഞു

അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര നി​രൂ​പ​ക​ൻ ഡെ​റി​ക് മാ​ൽ​ക്കം വിട പറഞ്ഞു

ല​ണ്ട​ൻ: അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര നി​രൂ​പ​ക​ൻ ഡെ​റി​ക് മാ​ൽ​ക്കം (91) അ​ന്ത​രി​ച്ചു. ഹൃ​ദ​യ, ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഡീ​ലി​ലെ വീ​ട്ടി​ല്‍വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

ഇ​ന്ത്യ​ൻ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലെ സി​നി​മ​ക​ളോ​ട് പ്ര​ത്യേ​ക അ​ടു​പ്പം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന നി​രൂ​പ​ക​നാ​ണ് അ​ദ്ദേ​ഹം. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്റെ ‘എ​ലി​പ്പ​ത്താ​യ’​ത്തെ ലോ​ക​പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​തും ഡെ​റി​ക് മാ​ൽ​ക്ക​ത്തി​ന്റെ എ​ഴു​ത്തു​ക​ളാ​യി​രു​ന്നു.

1970ക​ളു​ടെ തു​ട​ക്ക​ത്തി​ല്‍ ച​ല​ച്ചി​ത്ര​നി​രൂ​പ​ക​നെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ‘ദ ​​ഗാ​ർ​ഡി​യ​നി’​ൽ ചേ​ർ​ന്നു. തു​ട​ർ​ന്ന് കാ​ൽ​നൂ​റ്റാ​ണ്ടു​കാ​ല​ത്തോ​ളം അ​ദ്ദേ​ഹം ​ഗാ​ർ​ഡി​യ​ന്റെ ഭാ​​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. ​ശേ​ഷം ഈ​വ​നി​ങ് സ്റ്റാ​ൻ​ഡേ​ഡി​ന്റെ ഭാ​​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു. ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫി​ലിം ക്രി​ട്ടി​ക്സി​ന്റെ ഓ​ണ​റ​റി പ്ര​സി​ഡ​ന്റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

എ ​സെ​ഞ്ച്വ​റി ഓ​ഫ് ഫി​ലിം​സ്, ബോ​ളി​വു​ഡ്: പോ​പു​ല​ർ ഇ​ന്ത്യ​ൻ സി​നി​മ, അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​ത്തി​ൽ​നി​ന്നു​ള്ള ക​ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ച്ച ‘ഫാ​മി​ലി സീ​ക്ര​ട്ട്സ്’ എ​ന്നി​വ പ്ര​ധാ​ന​പ്പെ​ട്ട കൃ​തി​ക​ളാ​ണ്. എ​ഴു​ത്തു​കാ​രി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​മാ​യ സാ​റ ഗ്രി​സ്റ്റ്‍വു​ഡ് ഭാ​ര്യ​യാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more