1 GBP = 110.75
breaking news

എ.ഐ ക്യാമറ ഇടപാടിന് പിന്നിൽ വൻ അഴിമതി, കീശ കാലിയാക്കുന്ന പദ്ധതി; വി.ഡി സതീശൻ

എ.ഐ ക്യാമറ ഇടപാടിന് പിന്നിൽ വൻ അഴിമതി, കീശ കാലിയാക്കുന്ന പദ്ധതി; വി.ഡി സതീശൻ

എ.ഐ ക്യാമറ ഇടപാടിന് പിന്നിൽ വൻ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കീശ കാലിയാക്കുന്ന പദ്ധതിയാണ്. പിന്നിൽ അടിമുടി ദുരൂഹതയെന്ന് വി ഡി സതീശൻ പറഞ്ഞു.

കെൽട്രോണിന്റെ മറുപടിയിൽ അവ്യക്തതയുണ്ട്. നോട്ടീസിൽ കമ്പനിയെക്കുറിച്ചില്ല. എന്ത് പരിചയമാണ് കമ്പനിക്കുള്ളത്? SRITക്ക് ഊരാളുങ്കളുമായി ബന്ധമുണ്ടോ? മന്ത്രിമാർക്ക് പോലും കരാർ കമ്പനിയെ കുറിച്ച് അറിയില്ല. എസ് ആർ ഐ ടി കമ്പനിക്ക് ഈ മേഖലയിൽ പ്രവർത്തി പരിചയം ഇല്ലെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെ ഫോണിന് പിന്നിലും ഈ കമ്പനിയാണ്. ഇവയെല്ലാം കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനികളാണ്. സർക്കാർ ടെണ്ടറുകളുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമറകൾക്ക് ടെൻഡർ വിലയുടെ പകുതി പോലും വിപണിയിൽ വില ഇല്ല.

കെൽട്രോൺ ക്യാമറയുടെ ഘടകങ്ങൾ വസ്തുക്കൾ വാങ്ങി നിർമിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മെയിന്‍റനൻസിന് വേണ്ടി വീണ്ടും ക്യാമറകളുടെ വില മുടക്കുന്നു. ഇതെല്ലാം എല്ലാം അഴിമതി നടത്താൻ വേണ്ടിയാണ്.

കെൽട്രോണിന്റെ മറവിൽ സ്വകാര്യകമ്പനികൾക്ക് കടന്ന് വരാൻ വഴി ഒരുക്കുകയാണ്. ഊരളുങ്കലും എസ് ആർ ഐ ടിയും തമ്മിൽ ബന്ധമുണ്ട്. എസ് എൻ സി ലാവ്‌ലിൻ അഴിമതി പോലെയുള്ള അഴിമതിയാണ് എ.ഐ ക്യമാറയിലും നടക്കുന്നത്’. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more