ഷാജി വരാക്കുടിയുടെ മാതാവിൻ്റെ സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10 AM ന് ഓൾഡ് ഹാമിൽ….
Mar 21, 2023
യുക്മ നേതാവും സാമൂഹ്യ സാംസ്കാകാരിക രാഷ്ട്രീയ മേഖലകളിൽ സുപരിചിതനുമായ ഷാജി വരാക്കുടിയുടെ കഴിഞ്ഞ ദിവസം നിര്യാതയായ മാതാവിൻ്റെ സംസ്കാര ശുശ്രൂഷകൾ ഇന്ന് ചെവ്വാഴ്ച രാവിലെ (21/03/2023) 10 മണിക്ക് ഓൾഡ്ഹാമിലെ സെന്റ്. പാട്രിക് റോമൻ കാത്തലിക് ദേവാലയത്തിൽ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുരയിലിൻ്റെ മുഖ്യകാർമികത്വത്തിൽ ആയിരിക്കും സംസ്കാര ശുശ്രൂഷകൾ നടക്കുക. മറ്റ് വൈദികർ സഹകാർമ്മികരാകും.
ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഏകദേശം 1PM ന് ഭൗതിക ശരീരം ചാർഡെറ്റൺ സിമിത്തേരിയിലെത്തിക്കും. തുടർന്ന് സിമിത്തേരിയിൽ വച്ച് നടക്കുന്ന അവസാന ശുശ്രൂഷകൾക്ക് ശേഷം മൃതശരീരം അടക്കം ചെയ്യുന്നതാണ്.
നീണ്ടൂർ സെന്റ് മൈക്കിൾസ് കാനാനായ പള്ളി ഇടവക വാരാകുടിലിൽ പരേതനായ ലൂക്കാ തോമസിന്റെ ഭാര്യ മേരി തോമസ് 94 (പെണ്ണമ്മ ) യുക്കെയിൽ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാമിൽ (മകൻ ഷാജിയുടെ വസതിയിൽ വച്ചാണ് മരണമടഞ്ഞത്. പരേത അറുനൂറ്റിമംഗലം ഇലയ്ക്കാട്ട് കുടുംബാഗംമാണ്.
മക്കൾ ആലീസ് തോമസ്, ഷാജി തോമസ് (യുകെ) സെബി തോമസ് (USA).മരുമക്കൾ ലൂക്കോസ് തത്തകുളം, ജീമോൾ ഷാജി കണ്ണികുളത്തേൽ(യുകെ), സന്തോഷ് അരിശ്ശേരി (USA).
സംസ്കാര ശുശ്രൂകളിൽ പങ്കെടുക്കാൻ വരുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങളുണ്ടായാൽ ബന്ധപ്പെടുക:-
ഷിൻ്റോ ചാക്കോ – 07772 286763
സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-
St Patrick’s RC church,
40 union st west,
Oldham,
OL8 1DL.
പള്ളിയിൽ വരുന്നവർക്കുള്ള പാർക്കിംഗ് വിലാസം:-
Spindles car parking,
Silver street
Oldham
OL1 1HU
പാർക്കിംഗ് ഫീസ് താഴെ പറയുന്നതു പോലെ അടക്കാവുന്നതാണ്:-
സെമിത്തേരിയുടെ വിലാസം:-
Chadderton Cemetery
Middleton Road
Oldham
OL9 0JZ.
ശവസംസ്കാര ശുശ്രുക്ഷകൾ ലൈവ് കാണുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages