1 GBP = 105.49
breaking news

ഭൂകമ്പം തകർത്ത തുർക്കിയിൽ വെള്ളപ്പൊക്കം: മരണം 15 ആയി.

ഭൂകമ്പം തകർത്ത തുർക്കിയിൽ വെള്ളപ്പൊക്കം: മരണം 15 ആയി.

തുർക്കിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഭൂകമ്പം ദുരന്തം വിതച്ച മേഖലയിലാണ് വെള്ളപ്പൊക്കം കനത്ത നാശം ഉണ്ടാക്കിയത്. മലാട്യ ഉൾപ്പെടെ ഭൂകമ്പം തകർത്തെറിഞ്ഞ തെക്കൻ തുർക്കിയിലാണ് കനത്ത മഴയെത്തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്.

വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി റോഡുകൾ തകർന്നു. നിർത്തിയിട്ട വാഹനങ്ങൾ ഒലിച്ചുപോയി. ഭൂകമ്പത്തെത്തുടർന്ന് ടെന്റുകളിലും താത്കാലിക സംവിധാനങ്ങളിലും കഴിഞ്ഞവരാണ് മരണമടഞ്ഞത്. നിരവധി താത്കാലിക വീടുകളും ഒലിച്ചുപോയി. സിറിയൻ അതിർത്തിയോട് ചേർന്ന പ്രദേശമായ സാൻലിയർഫയിൽ മാത്രം 11 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ഒട്ടേരെപ്പേരെ കാണാതായിട്ടുണ്ട്. 10 അംഗസംഘം രക്ഷാപ്രവർത്തനം നടത്തുന്നതായി തുർക്കി സർക്കാർ അറിയിച്ചു.

ഫെബ്രുവരിയിൽ തുർക്കിയിലുണ്ടാ ഭൂകമ്പത്തിൽ അൻപതിനായിരത്തോളം പേർ മരിച്ചിരുന്നു. മെയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തുടർച്ചയായുണ്ടാകുന്ന ദുരന്തങ്ങളെ കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചെന്ന വിമർശനമാണ് വീണ്ടും മത്സരത്തിനാെരുങ്ങുന്ന പ്രസിഡന്റ് ഏർദോഗൻ നേരിടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more