1 GBP = 106.80
breaking news

ഇന്ത്യയ്ക്ക് ചരിത്ര നിമിഷം; നാട്ടു നാട്ടുവിന് ഒസ്കാർ

<strong>ഇന്ത്യയ്ക്ക് ചരിത്ര നിമിഷം; നാട്ടു നാട്ടുവിന് ഒസ്കാർ</strong>

ലോസ് ഏഞ്ചൽസ്: 95-ാമത് ഓസ്കർ പുരസ്കാരദാന ചടങ്ങിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. മികച്ച ഗാനത്തിനുള്ള പുരസ്കാരം എസ്.എസ് രാജമൊലി സംവിധാനം ചെയ്ത ‘ആർ.ആർ.ആർ’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു…’ എന്ന ഗാനം നേടി. സംഗീത സംവിധാനം നിർവഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. നേട്ടം ഇന്ത്യക്ക് സമർപ്പിക്കുന്നതായി കീരവാണി പറഞ്ഞു. മൂന്ന് മിനിറ്റും 36 സെക്കൻഡും ദൈർഘ്യമുള്ള ഗാനം രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവർ ചേർന്നാണ് ആലപിച്ചത്.

കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ‘ദി എലഫന്‍റ് വിസ്പറേഴ്സ്’ മികച്ച ഷോർട് ഡോക്യുമെന്‍ററി വിഭാഗത്തിൽ പുരസ്കാരം നേടി. എന്നാൽ, ഡോക്യുമെന്‍ററി വിഭാഗത്തിൽ ഇന്ത്യയുടെ ഓൾ ദാറ്റ് ബ്രീത്ത്സിന് പുരസ്കാരമില്ല.

ഹോളിവുഡിലെ ഡോൾബി തിയറ്ററിലാണ് ചടങ്ങ് നടക്കുന്നത്. റെഡ് കാർപ്പറ്റിന് പകരം ഷാംപെയിൻ നിറത്തിലെ കാർപ്പറ്റിലാണ് താരങ്ങളെ സ്വീകരിച്ചത്. കൊമേഡിയൻ ജിമ്മി കിമ്മൽ ആണ് പുരസ്കാരദാന ചടങ്ങിന്‍റെ അവതാരകൻ. ദീപിക പദുകോൺ അടക്കം പ്രമുഖരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more