ഇന്ന് (മാർച്ച് 5 ഞായറാഴ്ച) രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പ്രവാസി സമ്മേളനത്തിലേക്ക് പ്രവേശനത്തിനായി ടിക്കറ്റ് കൺഫേംർമേഷൻ ഇമെയിൽ ലഭിച്ചവർക്ക് വീണ്ടും
“അപ്പ്രൂവൽ പെന്റിങ്” എന്ന് ഇമെയിൽ വന്നിട്ടുണ്ടെങ്കിൽ അത് തികച്ചും സാങ്കേതിക പ്രശ്നം മൂലമാണെന്നും,
രെജിസ്ട്രേഷനിൽ വന്ന വൻ തിരക്ക് മൂലം കൺഫേർമേഷൻ ഈമെയിലിൽ ഉണ്ടായ ഈ സാങ്കേതിക പ്രശനത്തിൽ ആരും ആശങ്കാകുലരാകേണ്ടതില്ലെന്നും IOC ഭാരവാഹികൾ അറിയിച്ചു.
സുരക്ഷ മാനദണ്ഡങ്ങൾ മൂലം മുൻകൂട്ടി രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും സമ്മേളനത്തിന് പ്രവേശനം. ടിക്കറ്റിനോടൊപ്പം ഒരു ID പ്രൂഫ് കൂടെ കരുതേണ്ടതാണ്.
മിഡ്ഡിൽസെക്സിലെ ഹെസ്റ്റൻ ഹൈഡ് ഹോട്ടലിൽ വച്ചു ഉച്ചക്ക് 1 മണി മുതൽ 5.30 വരെ നടക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ഭാരത് ജോഡോ യാത്രയുടെ ആവേശം ലണ്ടനിലും അലയടിക്കുന്നതിന്റെ നേർക്കാഴ്ചയാണ് ടിക്കറ്റ് രജിസ്ട്രേഷൻന്റെ ആദ്യ ദിവസങ്ങൾ മുതൽ പ്രകടമായതും സമ്മേളനം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയതും.
യുകെയിൽ താമസിക്കുന്ന പരമാവധി സുമനസുകളെ സംഗമത്തിൽ പങ്കെടുപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഹോട്ടലിൽ സജ്ജമാക്കിയിട്ടുണ്ട്.
ലണ്ടന്റെ ചരിത്രതാളുകളിൽ തങ്കലിപികളാൽ IOC (UK) നവ ചരിത്രം എഴുതി ചേർക്കുമ്പോൾ അതിന്റെ ഭാഗമാകുവാൻ മുഴുവൻ ജനാതിപത്യ മതേതര വിശ്വാസികളും രാഹുലിനൊപ്പം അണിചേരും.
സമ്മേളനം നടക്കുന്ന വേദിയുടെ വിലാസം
Heston Hyde Hotel, North Hyde Lane, Hounslow, Middlesex TW5 0EP
കൂടുതൽ വിവരങ്ങൾക്ക് :
സുജു ഡാനിയേൽ: +44 7872 129697
അപ്പച്ചൻ കണ്ണഞ്ചിറ : +44 7737 956977അശ്വതി നായർ: +44 7305 815070
click on malayalam character to switch languages