രണ്ടാം ദശാബ്ദിയാഘോഷം ചരിത്ര വിജയമാക്കി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷൻ; എട്ടു മണിക്കൂര്‍ നീണ്ട കലാ സന്ധ്യ കാണികള്‍ക്ക് അവിസ്മരണീയമായ അനുഭവമായി..
Feb 26, 2023
ജെഗി ജോസഫ്
യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ 20ാം വാര്‍ഷിക ആഘോഷം കെങ്കേമമായി. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഗ്ലോസ്റ്ററിലെ ചര്‍ച്ച് ഡൗണ്‍ ഹാളില്‍ തുടങ്ങിയ കലാ സന്ധ്യ എട്ടു മണിക്കൂറോളം നീണ്ടു.ഷോയുടെ മുഖ്യ ആകർഷണമായിരുന്ന പെജന്റ് ഷോയില്‍ മികച്ച ദമ്പതികളായി ഫോറസ്റ് ഓഫ് ഡീനിൽ നിന്നുള്ള ഷാരോൺ അനിത ദമ്പതികളെ തെരഞ്ഞെടുത്തു. ഏഷ്യനെറ്റ് സ്റ്റാര്‍ സിങ് ഫെയിം വില്യം, ആന്റണി ജോണ്‍, ഡെല്‍സി നൈനാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടി ആസ്വാദകരുടെ ഹൃദയം കവര്‍ന്നു. ജിഎംഎയുടെ വെല്‍ക്കം ഡാന്‍സ് ഏറെ ശ്രദ്ധേയമായി. ജിഎംഎ അംഗങ്ങള്‍ക്ക് നല്‍കിയ മികച്ച വിരുന്നായി മാറി ഈ ദിവസം.
ജിഎംഎ സെക്രട്ടറി ദേവലാല്‍ സഹദേവന്‍ ഏവർക്കും സ്വാഗതം ആശംസിച്ചു. ജി എം എ പ്രസിഡന്റ് ജോ വില്‍ട്ടണ്‍ അധ്യക്ഷ പ്രസംഗം നടത്തി. ജിഎംഎയോട് നിങ്ങള്‍ കാണിക്കുന്ന സ്‌നേഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു.ട്രഷറര്‍ മനോജ് വേണുഗോപാല്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി . വൈസ് പ്രസിഡണ്ട് സന്തോഷ് ലൂക്കോസ് ,ജോയിന്റ് സെക്രട്ടറി സജി വർഗ്ഗീസ്, ജോയിന്റ് ട്രഷറര്‍ സ്റ്റീഫൻ അലക്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ മികച്ച മുന്നൊരുക്കം നടത്തിയാണ് പരിപാടി വിജയകരമാക്കിയത്. ജിഎംഎയുടെ വിവിധ കാലഘട്ടങ്ങളിലുള്ള പ്രവര്‍ത്തന നേട്ടങ്ങൾ ആങ്കർമാരായ ബോബന്‍ ഇലവുങ്കലും അനില മഞ്ജിതും ഒരിക്കൽ കൂടി ഓർമിപ്പിച്ചു.
പരിപാടിയുടെ മുഖ്യ ആകര്ഷണമായിരുന്ന പേജന്റ് ഷോയില്‍ ആറ് യങ് കപ്പിള്‍സ് ആണ് മത്സരിച്ചത്. ചുറുചുറക്കും മികച്ച സംസാര രീതിയിലും ചോദ്യോത്തര വേളയിലെ പെര്‍ഫോമന്‍സും കപ്പിള്‍സിന്റെ മത്സരം ആകര്‍ഷണീയമാക്കി. ഓര്‍മ്മയില്‍ സൂക്ഷിച്ചു നില്‍ക്കാവുന്ന ഒരുപിടി നല്ല മുഹൂര്‍ത്തങ്ങളാണ് പേജന്റ് ഷോയിൽ ഉണ്ടായിരുന്നത്. മൂന്ന് ഘട്ടങ്ങളായി നടന്ന പേജന്റ് ഷോ ഏവരുടെയും ഹൃദയം കീഴടക്കി. പേജന്റ് ഷോയുടെ മുഖ്യ കോർഡിനേറ്ററും അവതാരകനും ആയിരുന്ന റോബി മേക്കരയെ ജി എം എ പൊന്നാടയണിയിച് ആദരിച്ചു.ഷാരോണ്‍ അനിത ദമ്പതികള്‍ പെജന്റ് ഷോയില്‍ വിജയികളായി. വിജേഷ് രമ്യ ദമ്പതികള്‍ റണ്ണറപ്പായും ജെയ്‌സണ്‍ മില്‍ഡ ദമ്പതികള്‍ സെക്കന്റ് റണ്ണറപ്പുമായി. മികച്ച ഫോട്ടോജനിക് കപ്പിൾസ് ആയി ആര്‍ബട്ട് -ശ്വേത ദമ്പതികളും , മോസ്റ്റ് ഐ ഇൻടെറാക്ടിവ് കപ്പിളായി ലിനു-രേഷ്മyum , മോസ്റ്റ് സ്റ്റൈലിഷ് കപ്പിളായി സഫെയര്‍ ജെസ്‌ന ദമ്പതികളും തിരഞ്ഞെടുക്കപ്പെട്ടു. കലാഭവൻ നൈസ്, ദീപ നായർ,മോനി ഷിജോ എന്നിവർ ഫാഷൻ ഷോയുടെ വിധി കർത്താക്കളായിരുന്നു.
ജി എം എയുടെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി പ്രകാശനം ചെയ്ത ” തണൽ ” എന്ന മാഗസിൻ ജി എം എയുടെ കഴിഞ്ഞ ഇരുപതു വർഷത്തെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്നു. മാഗസിൻ എഡിറ്റർ ബിനു പീറ്റർ , യുക്മ നാഷണൽ പ്രസിഡന്റ് Dr ബിജു പെരിങ്ങത്തറക്കു നൽകി കൊണ്ട് ഇരുപതാം വാർഷിക സുവനീർ പ്രകാശനം ചെയ്തു. മാഗസീനായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച ബിനുവിനെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ അനുമോദിച്ചു. ജി എം എ യുടെ പുതിയ ലോഗോയ്ക്ക് വേണ്ടിയുള്ള മത്സരത്തിൽ വിജയിയായ ജെയിംസ് മംഗലത്തിനെ സമ്മാനം നൽകി വേദിയിൽ ആദരിച്ചു. യുവത്വം തുളുമ്പുന്ന GMA യുടെ പുതിയ ലോഗോയുടെ പ്രകാശനവും വേദിയിൽ നടന്നു.
മറക്കാനാകാത്ത ഒരു ദിനം കൂടി അംഗങ്ങള്‍ക്ക് സമ്മാനിക്കാന്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന് സാധിച്ചു. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ് വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോർട്ട് ഗേജ് പരിപാടിയുടെ മുഖ്യസ്‌പോണ്‍സറായിരുന്നു. ലെജൻറ് സോളിസിറ്റേഴ്‌സ് , പ്രൈം കെയർ , പോൾ ജോൺ സോളി സിറ്റേഴ്സ് , ട്യൂട്ടേർസ് വാലി , ടൂർ ഡിസൈനേർസ് , ബഡ്ജൻസ് , N J ഗ്യാസ് ആൻറ് ഹീറ്റിംഗ് , മുത്തൂറ്റ് ഫിനാൻസ് , തുടങ്ങിയവർ സ്പോൺസേഴ്സായിരുന്നു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages