1 GBP = 130.51
breaking news

എടത്വയിൽ നീർനായയുടെ ആക്രമണം; 4 പേർക്ക് പരുക്ക്

എടത്വയിൽ നീർനായയുടെ ആക്രമണം; 4 പേർക്ക് പരുക്ക്

ആലപ്പുഴ എടത്വയിൽ നീർനായയുടെ ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയവരെയാണ് നീർനായ കടിച്ചത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സാധാരണ വെള്ളപ്പൊക്ക സമയത്താണ് കൂടുതലായും നീർനായയുടെ ആക്രമണം ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പമ്പായാറ്റിൽ കുളിക്കാൻ ഇറങ്ങുന്നവർക്ക് തെരുവ് നായയുടെ ആക്രമണം പതിവാവുകയാണ്. തലവടി ഗ്രാമ പഞ്ചായത്തിലെ ഗണപതി ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ 4 പേർക്കാണ് കടിയേറ്റത്. കൊത്തപള്ളിൽ പ്രമോദ്, ഭാര്യ രേഷ്മ, നെല്ലി ക്കുന്നത്ത് നിർമ്മല, പതിനെട്ടിൽ സുധീഷ് എന്നിവർക്കാണ് കടിയേറ്റത്. ഇവർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി.

മാസങ്ങളായി നീർനായയുടെ ആക്രമണത്തിൽ നിരവധിപേർക്കാണ് എടത്വയിലും തകഴിയിലും പരിക്കേറ്റത്. നീർനായയെ ഭയന്ന് ആളുകൾ ഇപ്പോൾ ആറ്റിൽ ഇറങ്ങുന്നത് കുറവാണ്. നീർനായ കടിച്ചാൽ സമീപ പ്രദേശങ്ങളിലെങ്ങും ചികിത്സ ലഭ്യമല്ല. വേണ്ട നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more