1 GBP = 107.01
breaking news

കുട്ടികൾക്ക് മലയാള പഠനമൊരുക്കി വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ; “അക്ഷരച്ചെപ്പ്” സി എ ജോസഫ് ഉദ്ഘാടനം നിർവ്വഹിക്കുന്നു

<strong>കുട്ടികൾക്ക് മലയാള പഠനമൊരുക്കി വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ; “അക്ഷരച്ചെപ്പ്” സി എ ജോസഫ് ഉദ്ഘാടനം നിർവ്വഹിക്കുന്നു</strong>

രാജേഷ് നടേപ്പിള്ളി

സ്വിൻഡൻ: യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ സംഘടനകളിൽ ഒന്നായ വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ കുട്ടികൾക്കായി മലയാള പഠന ക്ലാസുകൾ ഒരുക്കുന്നു. വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ പോഷകസംഘടനയായ ഡബ്ള്യു എം എ വനിതാ ഫോറവും സംയുക്തവുമായാണ് മലയാള പഠന ക്ലാസ്സായ “അക്ഷരച്ചെപ്പ്” ഒരുക്കുന്നത്. അക്ഷരച്ചെപ്പ് രജിസ്‌ട്രേഷൻ ഇന്ന് ഫെബ്രുവരി പത്തിന് ആറു മണിക്ക് ആരംഭിക്കും. ഔപചാരിക ഉദ്‌ഘാടനം ഫെബ്രുവരി പതിനേഴിന് വൈകുന്നേരം ആറു മണിക്ക് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും, ലോക കേരള സഭാംഗവുമായ സി എ ജോസഫ് ഉദ് ഘാടനം നിർവ്വഹിക്കും.

നമുക്കൊരുരുത്തർക്കും പൈതൃകമായിക്കിട്ടിയ മലയാളഭാഷ അന്യം നിന്ന് പോകാതെ പിൻതലമുറയ്ക്ക് അക്ഷരത്തിന്റെയും അറിവിന്റെയും നേർക്കാഴ്ച്ച പകർന്ന് നൽകുകയാണ് അസോസിയേഷൻ അക്ഷരച്ചെപ്പ് എന്ന മലയാള പാഠ്യപദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അറിവിന്റെ ഈ ഉത്സവത്തിൽ പങ്കാളികളാകാൻ ഏവരെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. ഇതോടൊപ്പം തന്നെ കുട്ടികൾക്കായി ചെസ് പരിശീലനവും ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

സ്വിൻഡനിലെ പാർക്ക് സൗത്ത് കമ്മ്യൂണിറ്റി സെന്ററിൽ ഫെബ്രുവരി പതിനേഴിന് ആറു മണിക്ക് ആരംഭിക്കുന്ന അക്ഷരച്ചെപ്പ് ഔപചാരിക ഉദ്‌ഘാടന ചടങ്ങിന് പ്രസിഡന്റ് പ്രിൻസ്‌മോൻ മാത്യു അധ്യക്ഷത വഹിക്കും. സെക്രട്ടറി പ്രദീഷ് ഫിലിപ്പ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ട്രഷറർ സജി മാത്യു “അക്ഷരച്ചെപ്പ് ഒറ്റനോട്ടത്തിൽ” അവതരിപ്പിക്കും. ആന്റണി കൊച്ചിതറ ( എഡ്യൂക്കേഷണൽ പ്രോഗ്രാം ലീഡ് )ശ്രീനിവാസൻ ചിദംബരം (ചെസ്സ് ട്രെയിനർ )ഗീതു അശോകൻ (WMA വുമൺ ഫോറം Rep) , സോണി കാച്ചപ്പിള്ളി (WMA ജോയിന്റ് സെക്രട്ടറി )ജെയ്‌മോൻ ചാക്കോ (WMA ജോയിന്റ് ട്രെഷറർ ) എന്നിവർ ആശംസകൾ നേരും. നന്ദി – ജോർജ് തോമസ് (WMA വൈസ് പ്രസിഡണ്ട്)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more