1 GBP = 105.70

വിജയതീരത്ത് തിരിച്ചെത്തി മഞ്ഞപ്പട; ചെന്നൈയിനെ തകർത്ത് ബ്ലാസ്റ്റേഴ്സിന് പത്താം വിജയം

വിജയതീരത്ത് തിരിച്ചെത്തി മഞ്ഞപ്പട; ചെന്നൈയിനെ തകർത്ത് ബ്ലാസ്റ്റേഴ്സിന് പത്താം വിജയം

മഞ്ഞക്കടലായി മാറിയ കൊച്ചിയിലെ ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് മഞ്ഞപ്പടയ്ക്ക് തകര്‍പ്പന്‍ വിജയം.
ചെന്നൈയിൻ എഫ്സിയെ തകർത്താണ് കേരളാ ബ്ലാസ്റ്റേഴ്സ് സീസണിലെ പത്താം വിജയം സ്വന്തമാക്കിയത്. രണ്ടാം മിനിറ്റിൽ അബ്ദുനാസർ എൽ ഖയാത്തി ചെന്നൈയിനായി ഗോൾ നേടിയപ്പോൾ അ‍ഡ്രിയൻ ലൂണ , മലയാളി താരം രാഹുല്‍ കെ.പി എന്നിവർ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു.

ആദ്യ ഗോളടിച്ചും രണ്ടാം ഗോളിന് വഴിയൊരുക്കിയും കളം നിറഞ്ഞ അഡ്രിയൻ ലൂണയാണു കളിയിലെ താരം. ചെന്നൈയിന്റെ തുടർച്ചയായ ആക്രമണങ്ങളത്രയും തടഞ്ഞ് ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗില്ലും തിളങ്ങി.

ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. നിലവില്‍ 17 മത്സരങ്ങളില്‍ നിന്ന് 31 പോയന്റുമായി മഞ്ഞപ്പട പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. ആറു കളികൾ തോറ്റപ്പോൾ ഒന്നു സമനിലയായി.

അതേസമയം വിജയമില്ലാതെ മടങ്ങുന്ന തുടർച്ചയായ എട്ടാം പോരാട്ടമാണ് ചെന്നൈയുടേത്. 17 കളികളിൽനിന്ന് നാലു വിജയങ്ങളുമായി എട്ടാം സ്ഥാനത്താണ് അവർ. 18 പോയിന്റുകളാണു ചെന്നൈയിനുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more