1 GBP = 104.22
breaking news

ലിംകയുടെ പുതുവത്സര ആഘോഷം വർണാഭമായി

ലിംകയുടെ പുതുവത്സര ആഘോഷം വർണാഭമായി

ബിനു മൈലപ്ര, പി ആർ ഓ

ലിവർപൂൾ, ലിവർപൂൾ മലയാളീ കൾച്ചറൽ അസോസിയേഷൻ(ലിംക) ന്റെ ഈ വർഷത്തെ പുതുവത്സര ആഘോഷം നിറഞ്ഞ ജനപങ്കാളിത്തത്തോടെ വർണാഭമായി മാറ്റപ്പെട്ടു. ചെയർപേഴ്സൺ ശ്രീ തോമസുകുട്ടി ഫ്രാൻസിസ് മധുരം വിളമ്പി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു..

കൊച്ചിൻ ഗോൾഡൻ ഹിറ്റ്‌സിന്റെ സംഗീത വിരുന്നിൽ 1997 മുതൽ കലാലയ ജീവിതത്തിൽ ഗായകനായി തുടക്കം കുറിച്ച് 2005 മുതൽ ചലച്ചിത്ര ടി വി താരങ്ങളെ അണിനിരത്തി സ്റ്റേജ് ഷോകളുടെ ഡയറക്ടർ സി ഐ ഡി മൂസ മുതൽ ഒരുപിടി നല്ല സിനിമകളിൽ തന്റെ കഴിവുതെളിയിച്ച കലാകാരൻ അറാഫത് കടവിൽ, യുവപിന്നണിഗായകരിൽ ശ്രെദ്ധേയയായ ഗായിക മെഗാസ്റ്റാർ മമ്മൂട്ടി ചിത്രമായ ഷൈലോക് ദുൽകർ സൽമാൻ ചിത്രം ഹേ സാനമിക ആസിഫലി ചിത്രം ഉയരെ എന്ന ചലച്ചിത്രത്തിലും മനോഹരമായ ഗാനങ്ങൾ ആലപിച്ച ഒട്ടനവധി ടി വി ഷോകളിൽ തന്റെ കഴിവു തെളിയിച്ച മലയാളികളുടെ പ്രിയ ഗായിക ക്രിസ്റ്റകല,നിരവധി ഗൾഫ് മ്യൂസിക്കൽ ഷോകളിലെ അറിയപ്പെടുന്ന ഗായകൻ ഇന്ത്യയിലെ അറിയപ്പെടുന്ന ഡി ജെ കലാകാരൻ. ഒരേസമയം ഗായകൻ ആയും സാക്സോഫോൺ പ്ലെയറായും ആനന്ദ നൃത്തമാടിക്കുന്ന കലാകാരൻ ജോയ് സൈമൺ, ഒരേസമയം കീബോർഡും കീത്താറും ഉപയോഗിച്ച് കലാസ്വാദകരേ ആനന്ദ നൃത്തമാടിക്കുന്ന കലാകാരൻ റെൽസ് റെപ്‌സൺ എന്നിവർ നയിച്ച സംഗീത വിരുന്ന് ലിവർപൂൾ മലയാളികൾക്ക് മറക്കാനാവാത്ത ഒരു സംഗീത രാവ് സമ്മാനിച്ചു.

ഈ പ്രോഗ്രാമിന്റെ അവതാരകയായി വന്ന കൊച്ചു മിടുക്കി അൽവർണ മനു ഏവരുടെയും ഹൃദയം കീഴടക്കി.കൂടാതെ ലിവർപൂളിലെയും ചെസ്റ്ററിലെയും യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന ഒരുപിടി യുവജനങ്ങളുടെയും അതോടൊപ്പം തന്നെ ലിവർപൂളിലെ വളർന്നുവരുന്ന കുരുന്നു കലാകാരന്മാരുടെയും കലാകാരികളുടെയും മനോഹരമായ നൃത്തനിർത്യങ്ങളും വിഭവ സമൃദ്ധമായ പുതുവത്സര അത്താഴവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിസ്റ്റൺ ടൗൺ ഹാളിൽ വെച്ച് 14നു നടത്തപ്പെട്ട ആഘോഷങ്ങളിൽ 300 ൽപരം ആൾക്കാർ പങ്കെടുക്കുകയുണ്ടായി.

ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ പങ്കെടുത്ത 43 മത്സരാര്ഥികളിൽ നിന്ന് നറുക്കെടുപ്പിലൂടെ സമ്മാനാർഹനായ ശ്രീ ടോണി ജോസിന് വേൾഡ് മലയാളീ കൗൺസിൽ നോർത്ത് വെസ്റ്റ് റീജിയൻ ചെയർമാൻ ശ്രീ ലിതേഷ് രാജ് പി തോമസ് ക്യാഷ് പ്രൈസ് സമ്മാനിക്കുകയുണ്ടായി.
ലോയൽറ്റി ഫിനാൻഷ്യൽ സൊല്യൂഷൻ ശ്രീ സോണി ജോർജ്ജ് ആണ് ലിംകയുടെ ഈ വർഷത്തെ ന്യൂ ഇയർ പ്രോഗ്രാം സ്പോൺസർ ചെയ്തത്. വൈകുന്നേരം 7 മണി മുതൽ തുടങ്ങിയ പരിപാടികൾ ടൈറ്റസ് ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ ഡി ജെയോടുകൂടി 12മണിയോടുകൂടി ഈ വർഷത്തെ ലിംകയുടെ ന്യൂ ഇയർ ആഘോഷങ്ങൾക്ക് തിരശീല വീണു.
ലിംക സെക്രട്ടറി ശ്രീ തോമസ് ഫിലിപ്പ് സ്വാഗതം ചെയ്ത ചടങ്ങിൽ ട്രെഷറർ ശ്രീ സണ്ണി ജേക്കബ് നന്ദിയും രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more