1 GBP = 106.18
breaking news

കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ ആര്ടിസ്റ്സ് ക്ലബ്ബ് രൂപീകരിക്കുന്നു.

കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ ആര്ടിസ്റ്സ് ക്ലബ്ബ് രൂപീകരിക്കുന്നു.

ജെയ്‌സൺ ജോർജ്ജ്

KALABHAVAN LONDON ARTISTS CLUB യുകെയിലും യൂറോപ്പിലും കലാരംഗത്ത് പ്രവർത്തിക്കുകയും പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരെ ഉൾപ്പെടുത്തി കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ ഒരു ആര്ടിസ്റ്സ് ക്ലബ്ബ് (ARTISTS CLUB) രൂപീകരിക്കുന്നു.

സംഗീതം, നൃത്തം, അഭിനയം, മോഡലിംഗ്  തുടങ്ങിയുള്ള സ്‌റ്റേജ് പെർഫോമിംഗ് കലകളിൽ പ്രാവിണ്യമുള്ളവർക്കും, ഈ രംഗത്ത് കൂടുതൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ ക്ലബിൽ അംഗങ്ങൾ ആകാം. ചിത്രരചന,പെയിന്റിംഗ്, സാഹിത്യം സാംസ്കാരികം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും താല്പര്യമുള്ളവർക്കും ഈ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .

കലാ അഭിരുചിയും താല്പര്യവുമുള്ളവരെയും  (കുട്ടികളെയും മുതിർന്നവരെയും) പരിശീലനം നൽകി പ്രൊഫഷണൽ ആർട്ടിസ്റ്റ്കളായി വളർത്തിയെടുക്കുക. യുകെയിലും യൂറോപ്പിലും കലാഭവൻ ലണ്ടനും മറ്റ് ഓർഗനൈസേഷനുകളും അസോസിയേഷനുകളും  സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോകളിൽ  പെർഫോം ചെയ്യാനുള്ള അവസരങ്ങൾ. കലാഭവൻ ലണ്ടന്റെ ഫേസ്ബുക് പേജ് / ഫേസ്ബുക് ഗ്രൂപ്പ് കളിൽ തങ്ങളുടെ പെർഫോമിംഗ് വീഡിയോസ് പോസ്റ്റ് ചെയ്യുന്നതിന് മുൻഗണന. കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന വിവിധ പരിശീലന കളരികളിൽ പങ്കെടുക്കാൻ അവസരം. കലാഭവൻ ലണ്ടൻ ഒരുക്കുന്ന വെബ് സീരിസിൽ അഭിനയ/സാങ്കേതിക രംഗങ്ങളിൽ പ്രവർത്തിക്കാൻ അവസരങ്ങൾ. യുകെയിലും യൂറോപ്പിലും വെച്ച് ചിത്രീകരിക്കുന്ന സിനിമകളിൽ പ്രവർത്തിക്കാൻ അവസരം. ഇതിനുവേണ്ടി ഒരു Actors Pool ഈ ഗ്രൂപ്പ് മെമ്പേഴ്സിൽ നിന്നും താൽപര്യമുള്ളവരെ ഉൾപ്പെടുത്തി രൂപീകരിക്കുന്നതാണ്. പ്രൊഫഷണൽ ആർട്ടിസ്റ്റ് കളോടൊപ്പം പ്രവർത്തിക്കാൻ അവസരങ്ങൾ തുടങ്ങിയവയാണ് ക്ലെബ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ.

KALABHAVAN LONDON ARTISTS CLUB (Wattsapp group) -ൽ join ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക   https://chat.whatsapp.com/JatuA4ZyQuR23rPbbIYk2V

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more