1 GBP = 107.00

ഉത്തരേന്ത്യയിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി

ഉത്തരേന്ത്യയിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി

ഉത്തരേന്ത്യയിൽ ഭൂചലനം. ജമ്മു കശ്മീർ, പഞ്ചാബ്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 5.9
തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശക്തമായ ഭൂചലനമാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്.

ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹിയിൽ അഞ്ച് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഞായറാഴ്ച റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയ പ്രകമ്പനങ്ങളുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more