പന്തളം: നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് ഫോണ്‍ മുഖേന പൊലീസിനെ ബന്ധപ്പെട്ടിരുന്നു. പന്തളം പൊലീസ് വീട്ടിലെത്തി നോക്കിയപ്പോഴാണ് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്ബോള്‍ ഉല്ലാസ് വീട്ടിലുണ്ടായിരുന്നു.
വീട്ടിലെ മുകളിലത്തെ നിലയിലെ മുറിയിലാണ് ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശയും കുട്ടികളും രാത്രി വീടിന്റെ മുകളിലത്തെ നിലയിലാണ് കിടന്നിരുന്നത് എന്ന് പൊലീസ് പറയുന്നു..
ഉല്ലാസും ഭാര്യ ആശയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് ഭാര്യ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ആശയെ ആണ്. സംഭവം നടക്കുമ്ബോള്‍ വീട്ടില്‍ ഉല്ലാസ് ഉണ്ടായിരുന്നു. ഉല്ലാസ് തന്നെ ഉടന്‍ ആശയുടെ കെട്ടഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, യാത്രാമദ്ധ്യേ ആശ മരണപ്പെടുകയായിരുന്നു.
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഉല്ലാസ്. കോണ്‍ഗ്രസിലും സജീവ സാന്നിധ്യമായിരുന്നു ഇയാള്‍. ഉല്ലാസിന്റെ താളം തെറ്റിയ ജീവിതമാണ് ആശയെ അലട്ടിയിരുന്നത്. ഇതിനെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നു. ജീവിതത്തിന്റെ പോക്ക് ശരിയല്ലെന്ന് പറഞ്ഞ് ആശ ഉല്ലാസിനെ ചോദ്യം ചെയ്തിരുന്നുവെന്നും, തുടര്‍ന്ന് വീട്ടില്‍ സ്ഥിരം വഴക്കായിരുന്നുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കോമഡി പരിപാടികള്‍ കൂടാതെ, നാല്‍പ്പതിലധികം സിനിമകളിലും ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്ത് കടന്നുവരുന്നത്.വിശുദ്ധ പുസ്തകം,കുട്ടനാടന്‍ മാര്‍പ്പാപ്പ,നാം, ചിന്ന ദാദ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
click on malayalam character to switch languages