1 GBP = 110.71
breaking news

ലീഡ്സിൽ മലയാളി ബാലിക ആൻ തെരേസ നിര്യാതയായി.

ലീഡ്സിൽ മലയാളി ബാലിക ആൻ തെരേസ നിര്യാതയായി.

മലയാളി ബാലിക ഒൻപത് വയസ്സ് മാത്രം പ്രായമുള്ള മലയാളി പെൺകുട്ടി ആൻ തെരേസ മരണത്തിന് കീഴടങ്ങി. യുകെയിലെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തിയാണ് കുഞ്ഞു മാലാഖ ആൻ തെരേസ ദൈവസന്നിധിയിലേക്ക് പറന്നകന്നത്.

ലീഡ്സിൽ താമസിക്കുന്ന ജെയിംസിന്റെയും നെഫിയുടെയും മകളായ ആൻ തെരേസയാണ് ഹൃദയസംബന്ധമായ അസുഖം മൂലം മരണമടഞ്ഞത്. ആൻ തെരേസയുടെ പിതാവായ ജെയിംസ് മൂക്കന്നൂർ ഞാലൂക്കര ഗോപുരത്തിങ്കൽ കുടുംബാംഗമാണ്. അമ്മ നെഫി അങ്കമാലി കറുകുറ്റി സ്വദേശിയാണ്.  പന്ത്രണ്ട് വയസ്സുള്ള ജോൺ ആണ് ഏക സഹോദരൻ. മൃതസംസ്കാര ശുശ്രൂഷകൾ സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുന്നതാണ്..

ആൻ തെരേസയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, ദേശീയ സമിതിയംഗം സാജൻ സത്യൻ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ, ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡൻറ് ജേക്കബ് കുയിലാടൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു. മോളുടെ ആത്മാവിന് നിത്യശാന്തി നേരുവിൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more