1 GBP = 113.99

ഇതായിരിക്കാം എന്റെ അവസാന പോസ്റ്റ്’; ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഹിജാബ് അഴിച്ച് ഇറാൻ നടി; പിന്നാലെ അറസ്റ്റ്

ഇതായിരിക്കാം എന്റെ അവസാന പോസ്റ്റ്’; ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഹിജാബ് അഴിച്ച് ഇറാൻ നടി; പിന്നാലെ അറസ്റ്റ്

ഇറാനിൽ ചലച്ചിത്ര താരം ഹെംഗാമെ ഗാസിയാനി അറസ്റ്റിൽ. ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഹിജാബ് ഇല്ലാതെ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ്. ഇത് തന്റെ അവസാന പോസ്റ്റായിരിക്കാമെന്ന് പറഞ്ഞാണ് നടി ഇൻസ്റ്റഗ്രാമിൽ ഹിജാബ് ഇല്ലാതെ എത്തിയത്.

‘ഇനി എന്ത് സംഭവിക്കുമെന്ന് അറിയില്ല. എനിക്ക് എന്ത് തന്നെ സംഭവിച്ചാലും അറിയുക, എന്റെ അവസാന ശ്വാസം വരെ ഞാൻ ഇറാനികൾക്കൊപ്പമായിരിക്കും’- ഗാസിയാനി കുറിച്ചു.

മഹ്‌സ അമിനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാൻ ഭരണകൂടത്തിനും മതപൊലീസിനുമെതിരെ നടക്കുന്ന ഇറാനികളുടെ സമരത്തിന് ഗാസിയാനി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. സമരക്കാരെ അതിക്രൂരമായി നേരിടുന്ന സൈനികർക്കെതിരെയും ഗാസിയാനി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more