1 GBP = 110.75
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ  രൂപതാ വാർഷികം  ആഘോഷിച്ചു

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ  രൂപതാ വാർഷികം  ആഘോഷിച്ചു

ഷൈമോൻ  തോട്ടുങ്കൽ

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ  മലബാർ രൂപത സ്ഥാപിതമായതിന്റെ ആറാം വാർഷികം ആഘോഷിച്ചു, പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്ന കൃതജ്ഞതാബലിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു.  കഴിഞ്ഞ ആറുവർഷക്കാലം  ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലൂടെ ദൈവം നൽകിയ അനവധിയായ അനുഗ്രഹങ്ങൾക്ക് നന്ദി പറയേണ്ട അവസരമാണിത് . പഞ്ച വത്സര അജപാലന പദ്ധതിയിലൂടെ പലതും നേടിയെടുക്കുവാൻ കഴിഞ്ഞു , ഇതിന്  നാം ദൈവത്തിനു നന്ദിയർപ്പിക്കണം . ഓരോ വ്യക്തിക്കും ഓരോ ദൗത്യവും ശുശ്രൂഷയും ഭരമേല്പിക്കപ്പെട്ടിട്ടുണ്ട് .  നമ്മെ സുരക്ഷിതമായി ഏല്പിക്കപ്പെട്ടിരിക്കുന്ന ആളുകൾക്ക് നാം ശുശ്രൂഷ ചെയ്യുമ്പോൾ   ആണ് കർത്താവിന്റെ ദൗത്യം പൂർത്തിയാകുന്നത് . വിശുദ്ധ കുർബാന മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ ആളുകളെ ഉത്‌ബോധിപ്പിച്ചു. അടയാളങ്ങളിലൂടെയും, പ്രതീകങ്ങളിലൂടെയുമാണ് ദൈവം സംസാരിക്കുന്നത്, അടയാളങ്ങളും പ്രതീകങ്ങളും ഉൾക്കൊള്ളുന്ന പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യം പാലിച്ചാൽ മാത്രമേ പൗരസ്ത്യ സഭയുടെ  സത്യവും, യാഥാർഥ്യവും ഉൾക്കൊള്ളുവാൻ എല്ലാവർക്കും സാധിക്കൂ, അദ്ദേഹം കൂട്ടിച്ചേർത്തു.

രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ  ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ്മാരായ മോൺ. സജിമോൻ മലയിൽപുത്തന്പുരയിൽ, മോൺ . ജോർജ് ചേലക്കൽ, മോൺ ജിനോ അരീക്കാട്ട്  എം . സി. ബി .എസ് , ചാൻസിലർ റെവ. ഡോ. മാത്യു .പിണക്കാട്ട് ,കത്തീഡ്രൽ വികാരി റെവ. ഡോ . ബാബു പുത്തൻപുരക്കൽ, രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദികർ  എന്നിവർ  സഹ കാർമ്മികൻ ആയിരുന്നു , രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും, മിഷനുകളിൽ നിന്നുമുള്ള അത്മായ പ്രതിനിധികളും  സംബന്ധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more