1 GBP = 106.77
breaking news

പൃഥ്വിയുടെ നമ്പർ ലഭിക്കുമ്പോൾ ഒരിക്കലും ഭാവി ഭർത്താവാകുമെന്ന് അറിഞ്ഞിരുന്നില്ല: സുപ്രിയ മേനോൻ

പൃഥ്വിയുടെ നമ്പർ ലഭിക്കുമ്പോൾ ഒരിക്കലും ഭാവി ഭർത്താവാകുമെന്ന് അറിഞ്ഞിരുന്നില്ല: സുപ്രിയ മേനോൻ

പൃഥ്വിയുടെ നമ്പർ ലഭിക്കുമ്പോൾ ഒരിക്കലും ഭാവി ഭർത്താവാകുമെന്ന് അറിഞ്ഞിരുന്നില്ല, ഒരൊറ്റ ഫോൺ കോളിലൂടെയാണ് പൃഥ്വിരാജ് തന്റെ മനസ്സു കീഴടക്കിയതെന്ന് സുപ്രിയ മേനോൻ. ടൈ കേരളയുടെ വിമൻ ഇൻ ബിസിനസ് കോൺക്‌ളേവിൽ സംസാരിക്കവെയാണ് സുപ്രിയ തന്റെ ജീവിതത്തെപ്പറ്റി തുറന്നു പറഞ്ഞത്

പൃഥ്വിരാജിനെ ഇന്റർവ്യൂ ചെയ്ത വഴി സുപ്രിയയുമായി പ്രണയത്തിലായി എന്ന് പ്രചരണമുണ്ടെങ്കിലും, അതിൽ കഴമ്പില്ല. മുംബൈയിൽ മാധ്യമപ്രവർത്തകയായിരിക്കെ തീർത്തും അവിചാരിതമായാണ് അന്ന് പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. സിനിമയെക്കുറിച്ച് ആകെ അറിയാമായിരുന്നത്, മലയാള സിനിമയിലെ രണ്ട് വലിയ ‘എം’ (മോഹൻലാൽ– മമ്മൂട്ടി) കളെക്കുറിച്ചാണ്.

സിനിമയുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജിനെ വിളിച്ചത്. പതിയെ സുഹൃത്തുക്കളായി. പിരിയാൻ കഴിയാത്ത ബന്ധം ഉണ്ടാകുകയും ചെയ്തു. എന്നാൽ ഒരിക്കലും പൃഥ്വിരാജിനെ ഇന്റർവ്യൂ ചെയ്തിട്ടില്ലെന്നും സുപ്രിയ മേനോൻ പറഞ്ഞു. ഒരു സിനിമാ നിർമാതാവ് എന്ന നിലയിൽ സിനിമയിൽ സ്ത്രീപ്രാധിനിത്യം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുപ്രിയ മേനോൻ കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more