- രാത്രിയുടെ മറവിൽ മെഡിക്കൽ വിദ്യാർത്ഥിനികൾക്കെതിരെ ഫോണിലൂടെ ലൈംഗിക അധിക്ഷേപം; അന്വേഷണവുമായി മാഞ്ചെസ്റ്റർ സർവ്വകലാശാല
- ചർച്ചകൾ പരാജയം; ലണ്ടൻ ട്യൂബ് ഡ്രൈവർമാരുടെ പണിമുടക്ക് സമരം ആരംഭിച്ചു
- യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം; ഒമ്പത് മരണം, നിരവധി പേർക്ക് പരിക്ക്
- ഇറ്റലിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി
- ഇംഗ്ലണ്ടിലുടനീളമുള്ള എൻഎച്ച്എസ് ആശുപത്രികളിൽ രോഗികളുടെ വിവരങ്ങൾ പങ്കിടുന്നത് പ്രതിവർഷം 20,000 എ & ഇ സന്ദർശനങ്ങൾ കുറയ്ക്കുമെന്ന് റിപ്പോർട്ട്
- ആഴ്സണൽ ബസ് പരേഡിനിടെ പതിനാറ് പേരെ അറസ്റ്റ് ചെയ്തു; 75 പേരെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ നിന്ന് രക്ഷപ്പെടുത്തി
- ലബനാനിൽ ഇസ്രായേൽ ആക്രമണം രൂക്ഷം; യു.എൻ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തര യോഗംചേരും
കേരളത്തിൽ പട്ടികളുടെ പടയോട്ടം ? ..കാരൂർ സോമൻ (ചാരുംമുടൻ)
- Sep 07, 2022
ലോക ആരോഗ്യ സംരക്ഷണ രംഗത്ത് കേരളത്തിന് വലിയൊരു സ്ഥാനമുണ്ട്. 2003 മെയ് 13 ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചരിത്രമായി മാറിയ ഹ്ര്യദയം ശസ്ത്രക്രിയ നടത്തിയ ഡോ.ജോസ് ചാക്കോയെ സ്മരിക്കുന്നതിനൊപ്പം പേപ്പട്ടി വിഷബാധക്കെതിരെ മരുന്ന് കണ്ടുപിടിച്ച് 1885 ജൂലൈ 6 ന് നായയുടെ കടിയേറ്റ 9 വയസ്സുള്ള ജോസഫ് മെയ്‌സ്റ്റെർക്ക് ലൂയി പാസ്ചർ കുത്തിവെപ്പ് നടത്തി ജനങ്ങളെ രക്ഷപ്പെടുത്തിയതും ഈ അവസരമോർക്കുന്നു. 2022 സെപ്തംബർ 5 ന് റാന്നി പെരിനാട് സ്വദേശി 12 വയസ്സുള്ള അഭിരാമി മൂന്ന് കുത്തിവെപ്പ് നടത്തിയിട്ടും പേവിഷബാധയേറ്റ് മരിച്ചത് സങ്കടകരമായ അനുഭവമാണ്. വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാറില്ലേ? ലോക മലയാളികൾ ഉറ്റുനോക്കുന്നത് നമ്മുടെ ആരോഗ്യ-മൃഗ രംഗത്തെ താറുമാറാക്കുന്നത് ആരാണ്? കൈക്കൂലി കൊടുത്തും, പിൻവാതിൽ നിയമനം നടത്തിയും എം.ബി.ബി.എസ്/വെറ്റിനറി ഡോക്ടർമാർ ഈ രംഗത്ത് വന്നതോ അതോ വിവിധ വകുപ്പുകളിലെ സർക്കാർ തൊഴിലാളികളോ? പേ വിഷബാധയേറ്റ ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്നത് ആരാണ്? അങ്ങനെ മരിക്കുന്നവർക്ക് കുറഞ്ഞത് നഷ്ടപരിഹാരമായി ഒരു കോടിയെങ്കിലും കൊടുക്കേണ്ടതല്ലേ? അത് സാധാരണ മരണമല്ല വായിൽ പതയുറി കുരച്ചുമരിക്കുന്നു. ചികിത്സാ രംഗങ്ങളിൽ പരാജയപ്പെട്ട ഡോക്ടർമാർ എന്തുകൊണ്ടാണ് ആ രംഗത്ത് തുടരുന്നത്? അവരെ സംരക്ഷിക്കുന്നത് ആരാണ്? രോഗികൾക്ക് കൊടുക്കുന്ന വാക്സിനിലും അഴിമതിയോ? വൈറസിന് ജനിതക മാറ്റമോ? സർക്കാർ ആശുപത്രികളിൽ വാക്സിൻ സ്വീകരിച്ച അഞ്ചു പേർ എങ്ങനെ മരിച്ചു? എന്തുകൊണ്ടാണ് ഒരു വർഷത്തിനുള്ളിൽ 21 പേർ പേവിഷബാധയേറ്റ് മരിച്ചത്? ഒന്നര ലക്ഷത്തിലധികം മനുഷ്യർ പട്ടികളുടെ കടിയേറ്റത് എന്താണ്? നമ്മുടെ ആരോഗ്യ വകുപ്പ് വീട്ടിൽ വളർത്തുന്ന, തെരുവിൽ ജീവിക്കുന്ന പട്ടികൾക്ക്, മനുഷ്യർക്ക് വാക്സിൻ കുത്തിവെപ്പ് നടത്താറുണ്ടോ? വാക്സിൻ അടിയന്തരമായി എടുക്കേണ്ടതല്ലേ? മുഖ്യമന്ത്രി രക്ഷകനായിട്ടെത്തി ഒരു വിദഗ്‌ധ സമിതിയെ തീരുമാനിച്ചത് ആശ്വാസകരമാണ്. നമ്മുടെ വീട്ടിൽ ഓമനിച്ചു വളർത്തുന്ന പട്ടികളുടെ പരിപാലനം എത്ര വീട്ടുകാർക്ക് അറിയാം? സർക്കാരിനെ കുറ്റപ്പെടുത്തുന്നതിനേക്കാൾ സമൂഹം ഒരു വെല്ലുവിളിയായി ഇത് ഏറ്റെടുക്കണം. ഇതിന്റെയെല്ലാം പ്രാഥമികമായ ഉത്തരവാദിത്വം ആരുടേതാണ്?
ജനമനസ്സുകളിൽ നായ് ശല്യം കൊടുമ്പിരികൊണ്ടിരിക്കുമ്പോഴാണ് ഇടുക്കി ജില്ലയിലെ മാങ്കുളത്തു സ്വന്തം കൃഷിഭൂമിയിൽ ആക്രമിക്കാനെത്തിയ പുലിയെ ഗോപാലൻ എന്ന വീരശൂര കർഷകൻ പ്രാണരക്ഷാർത്ഥം വെട്ടിക്കൊന്നത്. അദ്ദേഹത്തിന് കർഷക വീരശ്രീ അവാർഡ് കൊടുത്ത രാഷ്ട്രീയ കിസാൻ മഹസംഘുകാർക്കും മനുഷ്യരെ കടിച്ചുകൊല്ലുന്ന പട്ടികളെ വെടിവെക്കാൻ ഉത്തരവിട്ട പഞ്ചായത്തു പ്രസിഡണ്ടിനും വിലയേറിയ പുരസ്‌കാരങ്ങൾ കൊടുക്കണം. അത് സംസ്ഥാന -കേന്ദ്ര സർക്കാരുകളുടെ ചുമതലയാണ്? അവർ മൂലം മനുഷ്യരുടെ ജീവൻ നിലനിൽക്കുന്നു. സർക്കാർ കഴിഞ്ഞ നാളുകളിൽ അഞ്ചര കോടി ഇതിനായി ചിലവിട്ടപ്പോൾ മറുഭാഗത്തു് വഴിയോരങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുക അവിടെ നായ്ക്കളെ പാർപ്പിച്ചു പെറ്റുപെരുകാൻ അനുവദിക്കുക, വഴിയാത്രക്കാരെ കടിച്ചുപരിക്കേൽപ്പിക്കുക, വീടുകളിൽ കയറി കടിക്കുക, നീണ്ട നാളുകൾ ചികിത്സയിൽ കഴിയുക, വേണ്ടുന്ന വാക്‌സിൻ ലഭിക്കാതെ രോഗികൾ മരിക്കുക, സർക്കാരിൽ നിന്ന് ധനസഹായം കിട്ടാതിരിക്കുക തുടങ്ങിയ നീറുന്ന വിഷയങ്ങൾ പഠിക്കാൻ കുടി വിദഗ്ധ സമിതിക്ക് രൂപം കൊടുക്കുന്നത് നല്ലതാണ്. ഇതിന്റെയെല്ലാം പിന്നിൽ പഞ്ചായത്തു, മുനിസിപ്പൽ, ഉദ്യോഗസ്ഥ രംഗത്തുള്ള ഒരു മാഫിയ സംഘത്തിന്റെ കുട്ടുകെട്ടുണ്ട്. അവർക്ക് ജനങ്ങളുടെ സുരക്ഷയെക്കാൾ വലുത് പള്ള വീർപ്പിക്കാനുള്ള സുരക്ഷിതത്വമാണ് കണ്ടുവരുന്നത്. ഇത് ഒരു സാമൂഹ്യ ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഈ പട്ടികളുടെ ക്രൂരത വർഗ്ഗിയ പാർട്ടികളെപോലെ തെരുവ് പട്ടികളുടെ അപ്പത്തിനുള്ള ലഹളയായി മാറിയിരിക്കുന്നു. ഈ പട്ടികളുടെ പടനീക്കത്തെ അടിയന്തരമായി നേരിടാൻ നിർണ്ണായക നടപടികൾ ആവശ്യമല്ലേ?
മൃഗ സ്‌നേഹികളുടെ ദൃഷ്ടിയിൽ ഒരു ജീവിയേയും കൊല്ലരുത് അവരെ സംരക്ഷിക്കണം എന്നത് പാശ്ചാത്യരെപോലെ നല്ല ചിന്തയാണ്. ഞാനും മൃഗങ്ങളുടെ മാംസം കൊന്നുതിന്നാറില്ല. നമ്മെപ്പോലെ അവരും സ്വതന്ത്രമായി ഈ മണ്ണിൽ ജീവിക്കണം. എന്നാൽ നടപ്പാതയിൽ നടക്കുന്ന പ്രായമേറിയവർ, രോഗികൾ, കുട്ടികൾ, സവാരി യാത്രക്കാർ, വിദേശ ടൂറിസ്റ്റുകൾ എന്തിന് നായയുടെ കടിയേൽക്കണം? മനുഷ്യനേക്കാൾ സ്വാതന്ത്യം അപകടകാരികളായ പട്ടികൾക്കോ? പട്ടികളുള്ള നാട്ടിൽ കടിയും കിട്ടും. എന്നാൽ തെണ്ടിത്തിരിഞ്ഞു നടക്കുന്ന പട്ടികളുടെ കടിയേന്തിന് കൊള്ളണം. നായ് കടിക്കുമ്പോൾ വികാരാർദ്രമായി വിലപിച്ചിട്ടോ, അപലപിച്ചിട്ടോ, പ്രസ്താവനകളിൽ നിർഭാഗ്യമായിപ്പോയി എന്നൊക്കെ പറയുന്നതിൽ ഒരർത്ഥവുമില്ല. കോവിഡ് മഹാമാരിയെ നേരിട്ടതുപോലെ കൂട്ടായ പ്രവർത്തനമാണ് വേണ്ടത്. നമ്മുടെ ഭാരണാധിപന്മാർ പാശ്ചാത്യ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടില്ലേ? ഏതെങ്കിലും വഴികളിൽ നമ്മുടെ നാട്ടിലേതുപോലെ പട്ടികൾ അലഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ടോ? പാവങ്ങളുടെ നികുതിപണമെടുത്തു് ലോകം ചുറ്റാനിറങ്ങുമ്പോൾ ഇത് കണ്ടെങ്കിലും ജനങ്ങൾക്ക് വേണ്ടി തെരവു പട്ടികളെ കുട്ടിലടച്ചുടെ? . പാശ്ചാത്യർ നമ്മളെക്കാൾ മൃഗ സ്‌നേഹികളാണ്. സ്വന്തം കിടപ്പറയിൽവരെ നായ്, പൂച്ചകൾ അച്ചടക്കത്തോടെ കഴിയുന്നു. അവർക്കെല്ലാം ലൈസൻസ് ഉണ്ട്. അവർ രാവിലെ നടക്കാനിറങ്ങുമ്പോൾ അവർക്കൊപ്പം നടക്കുകയും ഓടുകയും പാർക്കുകളിൽ നായുടെ ഉടമസ്ഥൻ ദൂരേക്ക് പന്തെറിയുമ്പോൾ അത് എടുത്തുകൊണ്ടുവരുന്നത് നിമിഷനേരത്തെങ്കിലും ഇവിടുത്തെ മലയാളികൾ കണ്ടുനിൽക്കാറുണ്ട്. നമ്മുടെ നാട്ടിൽ മനസമാധാനത്തോടെ ഒരാൾ നടക്കാനിറങ്ങിയാൽ, സൈക്കിൾ, സ്കൂട്ടർ വഴിയാത്രക്കാരെ ഓടിച്ചിട്ട് കടിച്ചുകീറുന്നു. ഈ അസ്വാതന്ത്ര്യത്തിനെതിരെ വമ്പിച്ച സമരം നടത്താൻ ഒരു രാഷ്ട്രീയപാർട്ടികളുമില്ല. പാശ്ചാത്യ രാജ്യങ്ങളിൽ പട്ടികൾ തെരുവുകളിൽ അലഞ്ഞു നടക്കാൻ നിയമം അനുവദിക്കുന്നില്ല. കർശന നിയമങ്ങളുള്ള രാജ്യങ്ങളിൽ മനുഷ്യർ സുരക്ഷിതരാണ്. നിയമം അട്ടിമറിക്കാൻ ആർക്കും അവകാശമില്ല. നമ്മുടെ തദ്ദേശ ഭരണസ്ഥാപനങ്ങൾ പട്ടികളുടെ മുന്നിലെ കളിപ്പാവകളാണോ?
റാണി ഗൗരി ലക്ഷ്മിഭായ്യുടെ ഭരണകാലം 1813 ൽ നാട്ടിൽ പടർന്നുപിടിച്ച വസൂരിയിൽ നിന്ന് തന്റെ പ്രജകളെ രക്ഷപെടുത്താൻ ബ്രിട്ടീഷ്‌കാരുടെ സഹായത്തോടെ സൗജന്യമായി വാക്സിൻ നൽകി. ഇന്ന് നായ് പെറ്റുപെരുകി മാനുഷ്യരെ, മൃഗങ്ങളെ കൊല്ലുന്നു വാക്‌സിൻ കൊടുത്തതുകൊണ്ട് മാത്രം ഈ പ്രശനം പരിഹരിക്കപ്പെടില്ല. ആനിമൽ വെൽഫയർ ബോർഡ്, കേന്ദ്ര നിയമങ്ങൾ പറഞ്ഞു ആൾക്കാരെ ഭയപ്പെടുത്തരുത്. നിയമങ്ങൾ മനുഷ്യ നന്മകൾക്ക് വേണ്ടിയാണ്. എന്തും കേന്ദ്ര നിയമത്തിന്റ ചുമലിൽ കെട്ടിവെക്കരുത്. ആവശ്യമായ നിയമ നിർമ്മാണം നടത്തുകയാണ് വേണ്ടത്. വാഹനത്തിൽ സഞ്ചരിക്കാൻ മാർഗ്ഗമില്ലാത്ത പാവങ്ങളാണ് പട്ടികൾക്ക് ഇരയാകുന്നത്. വാഹനത്തിൽ പോകുന്നവരോ, കേന്ദ്ര നിയമങ്ങളോ മൃഗസ്‌നേഹികളോ അല്ല ദുഃഖ ദുരിദങ്ങൾ അനുഭവിക്കുന്നത്. അക്രമികളായ പട്ടികളെ പന്നിയെ കൊല്ലുന്നതുപോലെ കൊല്ലാനുള്ള അധികാരം കൊടുക്കണം. വിളവുകൾ നശിപ്പിക്കുന്ന പന്നിയെപ്പോലുള്ള എത്രയോ ജീവികളെ കൊല്ലുന്നു അത്രത്തോളം വിലയില്ലേ മനുഷ്യ ജീവന്? ധാരാളം മൃഗങ്ങളെ കൊന്നു തിന്നുന്നവർ പട്ടികളെ തിന്നുന്ന രാജ്യങ്ങളിലേക്ക് പട്ടികളെ കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടത്തണം. അങ്ങനെയെങ്കിൽ കോഴികളെ വളർത്തുന്നതുപോലെ പട്ടികളെ ഓരോ വീട്ടിലും വളർത്താം. ഈ രംഗത്തുള്ള നിക്ഷിപ്തതാല്പര്യക്കാരുടെ പരിണതഫലങ്ങളാണ് പാവങ്ങൾ ഇന്നനുഭവിക്കുന്നത്. റോഡുകളിൽ അലഞ്ഞുനടക്കുന്ന പട്ടികളെ കണ്ടെത്തി പെറ്റുപെരുകാൻ ഇടവരാതെ ആരോഗ്യ വകുപ്പ്, തദ്ദേശ വകുപ്പ്, മൃഗ വകുപ്പ് അനാഥാലയങ്ങൾപോലെ കിടപ്പാടമൊരുക്കണം, ആവശ്യമായ ഭക്ഷണങ്ങൾ കൊടുക്കണം, വന്ധ്യംകരണം നടക്കണം. മനുഷ്യർക്ക് പുറത്തിറങ്ങി സഞ്ചരിക്കാൻ പറ്റാത്തത് അടിയന്തരാവസ്ഥ ഉള്ളതുകൊണ്ടല്ല പട്ടികളുടെ ഭരണം റോഡിൽ നടക്കുന്നതുകൊണ്ടാണ്. കേരളം പട്ടികളെ ഭയന്ന് ജീവിക്കുന്ന ലോകത്തെ ഏക സംസ്ഥാനമാണ്. പട്ടികളുടെ വിളയാട്ടം, മാലിന്യകൂമ്പാരങ്ങൾ മൂലം കേരളത്തിലേക്ക് വിദേശ ടൂറിസ്റ്റുകൾവരെ വരാൻ മടിക്കുന്നു. കേരളം മാലിന്യമുക്തമാകണം റോഡുകൾ പട്ടിമുക്തമാകണം. വാക്സിൻ എടുക്കാത്തവരറിയേണ്ടത് ഒരു നായ് കടിച്ചാൽ മുറിവ് ഭാഗങ്ങളിൽ സോപ്പ് വെള്ളത്തിൽ കഴുകി ശുദ്ധിവരുത്തണം. മുറിവിലൂടെ കടക്കുന്ന വൈറസ് നാഡീഞരമ്പുകളിലൂടെ തലച്ചോറിലേക്ക് പോയി മരണം സംഭവിക്കും. വാക്സിൻ എടുത്തിട്ടും കേരളത്തിൽ രോഗികൾ മരിക്കുന്നത് 1885 ൽ പേപ്പട്ടി വിഷബാധക്ക് മരുന്ന് കണ്ടുപിടിച്ച ലൂയി പാസ്ചർക്കും 1798 ൽ വസൂരിക്ക് വാക്സിൻ വികസിപ്പിച്ചെടുത്ത വാക്സിനോളജിയുടെ പിതാവായ എഡ്‌വേഡ് ജെന്നർക്കും അപമാനമാണ്. തെരുവ് പട്ടികളുടെ പടയോട്ടം കേരളത്തിൽ അവസാനിപ്പിച്ചേ മതിയാകു.
Latest News:

രാത്രിയുടെ മറവിൽ മെഡിക്കൽ വിദ്യാർത്ഥിനികൾക്കെതിരെ ഫോണിലൂടെ ലൈംഗിക അധിക്ഷേപം; അന്വേഷണവുമായി മാഞ്ചെസ്റ...
മാഞ്ചെസ്റ്റർ: മാഞ്ചെസ്റ്റർ സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യാര്‍ഥിനികൾക്കെതിരെ ലൈംഗികാധിക്ഷേപം. അർദ്ധരാ...UK NEWS
ചർച്ചകൾ പരാജയം; ലണ്ടൻ ട്യൂബ് ഡ്രൈവർമാരുടെ പണിമുടക്ക് സമരം ആരംഭിച്ചു
ലണ്ടൻ: ലണ്ടൻ അണ്ടർഗ്രൗണ്ട് ഡ്രൈവർമാർ നടത്തുന്ന രണ്ട് 24 മണിക്കൂർ നീളുന്ന പണിമുടക്കുകളിൽ ആദ്യത്തേത് ...UK NEWS
യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം; ഒമ്പത് മരണം, നിരവധി പേർക്ക് പരിക്ക്
കിയവ്: യുക്രെയ്നിലെ പ്രധാന നഗരങ്ങളായ കിയവ്, ഡിനിപ്രോ, ഖാർകിവ് എന്നിവ ലക്ഷ്യമാക്കി റഷ്യ നടത്തിയ വ്യോ...World
ഇറ്റലിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി
റോം: ഇറ്റലിയുടെ തെക്കൻ മേഖലയായ കലാബ്രിയയുടെ തീരത്ത് ചൊവ്വാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം റിപ്പോർട്ട് ച...World
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്ചെസ്റ്റെറ...Associations
തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു; ആളപായമില്ല
തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ...Kerala
അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും; പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് കെ അണ്ണാ...
തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ഡൽഹിയ്ക്ക് തിരിച്ചു. ദേശീയ അധ്യക്ഷൻ നിഥിൻ നബിനുമായി കൂടിക...Latest News
പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്ക് ആശ്വാസം, പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടത...
പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി. വ്യോമയാന വകുപ്...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്‍ചെസ്റ്റെറിന് സമീപമുള്ള ബോക്സ്റ്റഡ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി സീമ ഗോപിനാഥ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ ടോമി പാറയ്ക്കല്‍ വാര്‍ഷിക കണക്ക് അവതരണവും നടത്തി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 2026-27 വര്‍ഷത്തിലേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഷനില്‍
- തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു; ആളപായമില്ല തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ആളാപായമില്ല. ക്ലാസ് മുറിയുടെ ഭാഗമല്ല തകർന്നത്. എസ്എസ്എയുടെ ഓഫീസിന്റെ ഭാഗമാണ് തകർന്നതെന്നും വിശദ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. ഫിറ്റ്നസ് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കാലപ്പഴക്കമുള്ള സ്കൂളാണ്. നിരവധി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. സ്കൂളിന്റെ കാലപ്പഴക്കം സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്കൂളിൽ നിന്ന് വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങിയിരുന്നു. അഞ്ച് മണിക്ക് ശേഷമാണ്
- അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും; പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് കെ അണ്ണാമലൈ തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ഡൽഹിയ്ക്ക് തിരിച്ചു. ദേശീയ അധ്യക്ഷൻ നിഥിൻ നബിനുമായി കൂടികാഴ്ച നടത്തും.പാർട്ടിവിടുമോ എന്ന കാര്യത്തിൽ പ്രതികരിച്ച് കെ അണ്ണാമലൈ. പുതിയ പാർട്ടി പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കെ അണ്ണാമലൈ പ്രതികരിച്ചു . പുതിയ പാർട്ടി പ്രഖ്യാപനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ‘ദയവായി കാത്തിരിക്കുക,രണ്ടു ദിവസത്തിനുള്ളിൽ നമുക്ക് സംസാരിക്കാം’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. വിദേശത്ത് നിന്ന് ഇന്നലെയാണ് അണ്ണാമലൈ തിരിച്ചെത്തിയത്. ഈയാഴ്ച അണ്ണാമലൈ രജനികാന്തിനെ കാണുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടിൽ ഒരു പുതിയ പാർട്ടി വരുന്നതായി
- പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്ക് ആശ്വാസം, പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി. വ്യോമയാന വകുപ്പ് ഒഴിവാക്കി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. 4 വർഷത്തിന് ശേഷമാണ് കേസിൽ റിപ്പോർട്ട് നൽകിയത്. വലിയതുറ പൊലീസാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഒഴിവാക്കിയത് കേന്ദ്രം എതിർത്തിട്ടും സംസ്ഥാനം ചുമത്തിയ വകുപ്പാണ്. വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ ചുമത്തിയ കുറ്റം ഒഴിവാക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറായില്ല. ഭരണം മാറിയതിന് പിന്നാലെ വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിപ്പോർട്ട്
- ഒന്നര വയസ്സുകാരന്റെ കൊലപാതകം: ‘അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകും’; മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകുമെന്ന് വനിത ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങളുണ്ടാകും. മെഡിക്കൽ കോളജ് റിഹാബിലെറ്റേഷൻ സെന്ററിൽ അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. എൻകൗണ്ടറിൽ മന്ത്രി ആമിനയെ നേരിട്ട് കാണുമെന്ന് ഉറപ്പ് നൽകിയിരുന്നു. മുഖ്യപ്രതി അഷ്കറിന്റെ ആദ്യ ഭാര്യയായ ആമിന നേരിടേണ്ടി വന്ന ശാരീരിക പീഡനം, ചിറയിൻകീഴ് സ്വദേശിയായ യുവതിയുടെ മരണം തുടങ്ങിയ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ…. /
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – തെരേസാസ് ലണ്ടൻ “ഓണച്ചന്തം മലയാളി സുന്ദരി” സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ ‘യുക്മ
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ /
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ
യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്നേഹവും
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ് /
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ്
സ്വന്തം ലേഖകൻ എക്സിറ്റർ: അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് ദേശീയ സമ്മേളനം യുകെ മലയാളികൾക്കിടയിൽ ഏറെ ചർച്ചയാകുകയാണ്. സെമിനാറുകളും ഡിബേറ്റുകളും ഗ്രൂപ്പ് ഡിസ്കഷനുകളും അതിലേറെ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്ക് വലിയ നഷ്ടം തന്നെയെന്നാണ് സമ്മേളന പ്രതിനിധികൾ തന്നെ വ്യക്തമാക്കുകയാണ്. എക്സിറ്റർ മലയാളി അസോസിയേഷനിൽ നിന്ന് സമ്മേളന പ്രതിനിധിയായെത്തിയ സ്റ്റാഫ് നേഴ്സ് റസീന തോമസ് തന്റെ അനുഭവം വിവരിക്കുകയാണ്. “ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” “തുടർച്ചയായ പ്രൊഫഷണൽ വികസനത്തെ
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: എട്ടാമത് യുക്മ ദേശീയ സമ്മേളനത്തിൽ ശ്രദ്ധാ കേന്ദ്രമായി യുക്മയുടെ നോർത്ത് ഈസ്റ് റീജിയൺ. റീജിയൺ രൂപീകരിച്ച ശേഷം ആദ്യമായാണ് സജീവ സാന്നിധ്യമായി ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ആളും ആരവവുമായി ഒരു ഒന്നൊന്നര വരവ് തന്നെയാണ് നോർത്ത് ഈസ്റ്റ് റീജിയൺ കാഴ്ച വച്ചത്. കോച്ചുകളിലും കാറുകളിലുമായി അൻപതിലധികം നേഴ്സുമാരാണ് സമ്മേളനത്തിൽ പ്രതിനിധികളായെത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കുക മാത്രമല്ല, ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കലാപരിപാടിയിൽ റീജിയണിലെ നേഴ്സുമാർ അവതരിപ്പിച്ച കലാപരിപാടികൾ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. റീജിയണിലെ തന്നെ
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് യുഎൻഎഫ് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. എഴുന്നൂറിലധികം നേഴ്സുമാരെ സംഘടിപ്പിച്ച് നടത്തപ്പെട്ട സമ്മേളനം ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേഴ്സുമാരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചത്. നൂറോളം നേഴുമാരെ സംഘടിപ്പിച്ച് കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി സമ്മേളനവേദിയിൽ എത്തിക്കാൻ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ പ്രത്യേക താത്പര്യമാണെടുത്തത്. എക്സിറ്റർ, ഡെവൺ, യോവിൽ, സാലിസ്ബറി, സ്വിൻഡൻ, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്,






click on malayalam character to switch languages