1 GBP = 106.75
breaking news

ഭാര്യയുടെ പിറന്നാളിന് ഹൃദയ സ്പർശിയായ കുറിപ്പുമായി ദുൽഖർ

ഭാര്യയുടെ പിറന്നാളിന് ഹൃദയ സ്പർശിയായ കുറിപ്പുമായി ദുൽഖർ

മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ സൽമാന്റെ ഭാര്യ അമാലിന് ഇന്ന് പിറന്നാൾ. ഭാര്യയുടെ പിറന്നാള്ഡ ദിനത്തിൽ ഗൃദയസ്പർശിയായ പോസ്റ്റാണ് ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. 

‘എന്റെ പ്രിയപ്പെട്ട ആമിന് പിറന്നാൾ ആശംസകൾ. എത്ര പെട്ടെന്നാണ് സമയം കടന്ന് പോകുന്നത് ? എനിക്ക് പ്രായമായി വരികയാണ്. നീ ഇന്നും ചെറുപ്പമായി തന്നെ നിൽക്കുന്നു. ഞാൻ ഇല്ലാത്തപ്പോഴും ചുമതലകൾ ഭംഗിയായി നിറവേറ്റുന്നതിന് നന്ദി. നമ്മുടെ ജീവിതമെന്ന പുസ്തകത്തിൽ എനിക്കൊപ്പം നിന്ന് പുതിയ അധ്യായങ്ങൾ കുറിക്കുന്നതിന് നന്ദി. എന്നോടൊപ്പം ലോകം ചുറ്റുന്നതിനും നന്ദി. നിനക്ക് ഏറ്റവും മികച്ച പിറന്നാൾ ദിനം തന്നെ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. നീ ആഗ്രഹിക്കുന്നത് പോലെ, ലളിതവും മധുരിതവുമായ, പ്രിയപ്പെട്ടവരാൽ ചുറ്റപ്പെട്ട്…’ – ദുൽഖറിന്റെ കുറിപ്പ് ഇങ്ങനെ. പോസ്റ്റിനൊപ്പം ഇരുവരുടേയും മനേഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more