- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
യുക്മ കേരളപൂരം വള്ളംകളിയിൽ ഹാട്രിക് കിരീട നേട്ടവുമായി ജവഹർ ബോട്ട് ക്ളബ്ബ് ലിവർപൂളിന്റെ തായങ്കരി….യുകെ മലയാളികളുടെ സ്‌നേഹാദരവുകളിൽ വീർപ്പ് മുട്ടി ഉണ്ണി മുകുന്ദൻ…..യുക്മ കേരളപൂരം വള്ളംകളി 2022 ചരിത്രം രചിച്ചു
- Sep 01, 2022
അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
നാലാമത് അലൈഡ് പ്രസൻറ്സ് യുക്മ കേരളപൂരം വള്ളംകളി 2022ൽ വിജയ കിരീടം ചൂടി ജവഹർ ബോട്ട് ക്ളബ്ബ് ലിവർപൂളിന്റെ ചുണക്കുട്ടികൾ. തായങ്കരി വള്ളത്തിൽ മത്സരത്തിനെത്തിയ ലിവർപൂൾ തുടർച്ചയായ മൂന്നാം തവണയാണ് വിജയികളായത്. ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളിൽ 27 ടീമുകൾ അണിനിരന്നപ്പോൾ, തായങ്കരി വള്ളത്തിൽ തോമസ്കുട്ടി ഫ്രാൻസീസിൻറെ നേതൃത്വത്തിൽ ജവഹർ ബോട്ട് ക്ളബ്ബ് ലിവർപൂൾ ഒന്നാം സ്ഥാനം നേടി യുക്മ ട്രോഫിയും 1000 പൌണ്ട് ക്യാഷ് അവാർഡും സ്വർണ്ണ മെഡലുകളും കരസ്ഥമാക്കി. പ്രശസ്‌ത സിനിമ നടൻ ഉണ്ണി മുകുന്ദനിൽ നിന്നും വിജയികൾ യുക്മ ട്രോഫി ഏറ്റു വാങ്ങി. മാത്യു ചാക്കോ ക്യാപ്റ്റനായുള്ള പുളിങ്കുന്ന് വള്ളത്തിൽ SMA സാൽഫോർഡ് ബോട്ട് ക്ലബ്ബ് രണ്ടാം സ്ഥാനവും ബെന്നി മാവേലി നായകനായുള്ള കുമരകം വള്ളത്തിൽ റോയൽ 20 ബർമിംങ്ഹാം ബോട്ട് ക്ലബ്ബ് മൂന്നാം സ്ഥാനവും മാർട്ടിൻ വർഗ്ഗീസ്സ് ക്യാപ്റ്റനായ പുന്നമട വളളത്തിൽ ലണ്ടൻ ചുണ്ടൻ ബോട്ട് ക്ളബ്ബ് നാലാം സ്ഥാനവും ആൻറണി ചാക്കോ നയിച്ച കാവാലം വള്ളത്തിൽ BMA ബോൾട്ടൺ ബോട്ട് ക്ലബ്ബ് അഞ്ചാം സ്ഥാനവും ജിനോ ജോൺ ക്യാപ്‌റ്റനായ കാരിച്ചാൽ വള്ളത്തിൽ 7 സ്റ്റാർസ് കവൻട്രി ബോട്ട് ക്ലബ്ബ് ആറാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ സാൽഫോർഡ് ട്രോഫിയും 750 പൌണ്ട് ക്യാഷ് പ്രൈസും സിൽവർ മെഡലുകളും മൂന്നാം സ്ഥാനത്തെത്തിയ റോയൽ 20 ട്രോഫിയും 500 പൌണ്ട് ക്യാഷ് പ്രൈസും ബ്രോൺസ് മെഡലുകളും കരസ്ഥമാക്കി. യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തിയ ലണ്ടൻ ചുണ്ടൻ, ബോൾട്ടൺ, കവൻട്രി ടീമുകൾക്ക് ട്രോഫികൾ സമ്മാനമായി ലഭിച്ചു.




നാല് ടീമുകൾ അണി നിരന്ന വനിതകളുടെ പ്രദർശന മത്സരത്തിൽ സ്കന്തോർപ്പ് “പെൺകടുവകൾ” ഒന്നാം സ്ഥാനവും റോഥർഹാം രണ്ടാം സ്ഥാനവും ഐൽസ്ബറി മൂന്നാം സ്ഥാനവും SMA സാൽഫോർഡ് നാലാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്ക് എരുമേലി ഫാമിലി, സ്കന്തോർപ്പ് സ്പോൺസർ ചെയ്ത ട്രോഫിയും ഗോൾഡ് മെഡലും രണ്ടാം സ്ഥാനക്കാർക്ക് പ്ളാമ്മോതിൽ ഫാമിലി, സ്കന്തോർപ്പ് സ്പോൺസർ ചെയ്ത ട്രോഫിയും സിൽവർ മെഡലും മൂന്നാം സ്ഥാനക്കാർക്ക് സോണി ജെയിംസ് ആൻറ് ഫാമിലി സ്പോൺസർ ചെയ്ത ട്രോഫിയും ബ്രോൺസ് മെഡലും നാലാം സ്ഥാനക്കാർക്ക് മനോജ് കെ.വി ആൻറ് ഫാമിലി സ്കന്തോർപ്പ് സ്പോൺസർ ചെയ്ത ട്രോഫിയും സമ്മാനമായി ലഭിച്ചു.



രാവിലെ 10 ന് യുക്‌മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ ഇന്ത്യൻ, ബ്രിട്ടീഷ് ദേശീയ പതാകകൾ ഉയർത്തിയതോടെ ആരംഭിച്ച പരിപാടികളിൽ പങ്കെടുക്കുവാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. 10.30 ന് ആരംഭിച്ച ഹീറ്റ്സ് മത്‌സരങ്ങൾ അവസാനിച്ചതോടെ ടീമുകളുടെ മാർച്ച് പാസ്റ്റ് ആരംഭിച്ചു. പ്രശസ്ത കലാകാരൻ വിനോദ് നവധാര നേതൃത്വം നൽകിയ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച മാർച്ച് പാസ്‌റ്റിന് യുക്‌മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്‌സ് ജോർജ്ജ്, വൈസ് പ്രസിഡൻറ്മാരായ ഷീജോ വർഗ്ഗീസ്സ്, ലീനുമോൾ ചാക്കോ, ജോയിൻറ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്‌മിത തോട്ടം, ജോയിന്റ് ട്രഷറർ അബ്രാഹം പൊന്നുംപുരയിടം, കേരളപൂരം വള്ളംകളി ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ നാഷണൽ പി ആർ ഒ യും മീഡിയ കോർഡിനേറ്ററുമായ അലക്‌സ് വർഗ്ഗീസ്സ്, പ്രോഗ്രാം കോർഡിനേറ്റർ മനോജ്കുമാർ പിള്ള, യുക്മ ന്യൂസ് ചീഫ് എഡിറ്ററും യുക്മ റീജിയണൽ പ്രസിഡൻറുമായ സുജു ജോസഫ്, വള്ളംകളി മത്സരത്തിന്റെ ചുമതല വഹിച്ചിരുന്ന യുക്‌മ ദേശീയ സമിതിയംഗം ജയകുമാർ നായർ, റീജിയണൽ പ്രസിഡൻ്റുമാരായ വർഗ്ഗീസ്സ് ഡാനിയൽ, ബിജു പീറ്റർ, ജോർജ്ജ് തോമസ്സ്, സുരേന്ദ്രൻ ആരക്കോട്ട്, ദേശീയ സമിതി അംഗങ്ങളായ ഷാജി തോമസ്, ടിറ്റോ തോമസ്, അഡ്വ. ജാക്സൺ തോമസ്, സണ്ണിമോൻ മത്തായി, യുക്മ ടൂറിസം ക്ലബ്ബ് വൈസ് ചെയർമാൻ ജോൺസൺ യോഹന്നാൻ, നോർത്ത് ഈസ്റ്റ് റീജിയൻ കോർഡിനേറ്റർ ജിജോ മാധവപ്പള്ളി, മത്സര നടത്തിപ്പിന് നേതൃത്വം നൽകിയ ജേക്കബ്ബ് കോയിപ്പിള്ളി, വിവിധ റീജിയണുകളിൽ നിന്നുമുള്ള ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. അനുശ്രീ എസ് നായർ അവതാരകയായി വേദിയിൽ നിറഞ്ഞ് നിന്നു.



ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തെ അനുസ്മരിച്ച് ഇന്ത്യൻ ദേശീയ പതാകകളേന്തിയാണ് ടീം അംഗങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. മാർച്ച് പാസ്‌റ്റ് പ്രധാന വേദിയിൽ എത്തിയതിനെ തുടർന്ന് നിലവിലെ ചാമ്പ്യൻമാരായിരുന്ന ടീമിൻ്റെ ലിവർപൂൾ ടീം ക്യാപ്റ്റൻ തോമസ്കുട്ടി ഫ്രാൻസീസ് ടീം അംഗങ്ങൾക്കുള്ള സത്യപ്രതിഞ്ജ ചൊല്ലികൊടുത്തു.


യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥികളായ ഉണ്ണി മുകുന്ദൻ, വിഷ്ണു മോഹൻ, മാളവിക അനിൽകുമാർ, മാസ്റ്റർ ഷെഫ് സുരേഷ് പിള്ള എന്നിവരോടൊപ്പം യുക്മ ദേശീയ ഭാരവാഹികളും ഇവൻറ് ടൈറ്റിൽ സ്‌പോൺസർ അലൈഡ് ഫിനാൻസിന്റെ ജോയ് തോമസും വേദിയിൽ അണി നിരന്നു. ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച് തുടങ്ങിയ യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയ ഡോ. ബിജു പെരിങ്ങത്തറ, യുകെ മലയാളികൾ യുക്മയ്ക്ക് നൽകി വരുന്ന ഉറച്ച പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി പറഞ്ഞു.



ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ വേദിയിലേക്ക് എത്തിയ മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദന് കാണികൾ ഉജ്ജ്വല വരവേല്പാണ് നൽകിയത്. ആരാധകരുടെ തിരക്കിനിടയിൽ നിന്നും സംഘാടകർ വളരെ പ്രയാസപ്പെട്ടാണ് ഉണ്ണി മുകുന്ദനെ വേദിയിലെത്തിച്ചത്. തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ യുകെ മലയാളികൾ തന്നോട് കാണിക്കുന്ന സ്നേഹാദരവുകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. സംവിധായകൻ വിഷ്ണു മോഹൻ, പിന്നണി ഗായിക മാളവിക അനിൽകുമാർ, ഷെഫ് സുരേഷ് പിള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിശിഷ്ടാതിഥികളും യുക്മ ഭാരവാഹികളും ചേർന്ന് നിലവിളക്ക് തെളിയിച്ചു.


മേപ്പടിയാൻ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ഉണ്ണി മുകുന്ദന് യുക്‌മ പ്രഖ്യാപിച്ച മികച്ച നടനുള്ള അവാർഡ് യുക്‌മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ കൈമാറിയപ്പോൾ മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനുള്ള യുക്‌മയുടെ സത്യജിത് റേ അവാർഡ് സംവിധായകൻ വിഷ്ണു മോഹന് യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് കൈമാറി. പിന്നണി ഗായിക മാളവിക അനിൽകുമാറിനുള്ള ഉപഹാരം യുക്‌മ നാഷണൽ പി ആർ ഒയും മീഡിയ കോർഡിനേറ്ററുമായ അലക്‌സ് വർഗ്ഗീസ് സമ്മാനിച്ചു.


രാവിലെ 10 മണി മുതൽ പ്രശസ്‌ത പിന്നണി ഗായിക മാളവിക അനിൽകുമാറും യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരൻമാരും കലാകാരികളും തുടർച്ചയായി അവതരിപ്പിച്ച കലാപരിപാടികൾ കാണികളുടെ കണ്ണിനും കാതിനും വിരുന്നൊരുക്കി. ഉദ്‌ഘാടന യോഗത്തിന് ശേഷം വേദിയുടെ സമീപത്തുള്ള പുൽത്തകിടിയിൽ അരങ്ങേറിയ മെഗാ ഫ്യൂഷൻ ഡാൻസിലും തിരുവാതിരയിലും നൂറ് കണക്കിന് കലാകാരൻമാരും കലാകാരികളും പങ്കെടുത്തു. കാണികളുടെ പ്രശംസ പിടിച്ച് പറ്റിയ മെഗാ ഫ്യൂഷൻ ഡാൻസിനും തിരുവാതിരയ്ക്കും യുക്മ ദേശീയ വൈസ് പ്രസിഡൻറ് ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്‌മിത തോട്ടം എന്നിവർ നേതൃത്വം നൽകി. റോയൽ 20 ബർമിംങ്ങ്ഹാം നേതൃത്വം നൽകിയ ഫ്‌ളാഷ് മോബ് കാണികൾ നിറഞ്ഞ കരഘോഷത്തോടെ ആസ്വദിച്ചു. രാവിലെ മുതൽ വേദിയിൽ ഇടതടവില്ലാതെ നടന്ന കലാപരിപാടികൾക്ക് പ്രോഗ്രാം കോർഡിനേറ്റർമാരായ മനോജ്കുമാർ പിള്ള, ലിറ്റി ജിജോ എന്നിവർ നേതൃത്വം നൽകി. യുക്മ ചാരിറ്റി ട്രസ്റ്റി ബൈജു തോമസ്, മുൻ ഭാരവാഹികളായ കൗൺസിലർ സജീഷ് ടോം, കെ.പി. വിജി, എബ്രഹാം ലൂക്കോസ്, അനീഷ് ജോൺ തുടങ്ങിയവരും സന്നിഹിതരായിരുന്നു.


ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന, യുക്മയുടെ സഹയാത്രികൻ അനിൽ ആലനോലിയ്ക്കും കുടുംബത്തിനുമുള്ള യുക്മ കുടുംബത്തിന്റെ സ്നേഹോപഹാരം ഉണ്ണി മുകുന്ദൻ സമ്മാനിച്ചു.


മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡൻറ് സി.എ. ജോസഫിന്റെ നേതൃത്വത്തിൽ തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ എന്നിവർ നടത്തിയ ലൈവ് കമൻററി ഏറെ ശ്രദ്ധയാകർഷിച്ചു. പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളംകളിയെ അനുസ്‌മരിപ്പിക്കുന്ന തരത്തിലുള്ള ഭാഷാ, ശൈലീ പ്രയോഗങ്ങൾ നിറഞ്ഞ കമൻററി കാണികളുടെ മനസ്സുകളിൽ ജലോത്സവമേളം രചിച്ചു.

യുക്മ കേരളപൂരം വള്ളംകളി 2022 ഒരു ചരിത്ര വിജയമാക്കുവാൻ യുക്മയോടൊപ്പം നിന്ന മെഗാ സ്പോൺസർ അലൈഡ് ഫിനാൻസ് ആൻറ് മോർട്ട്ഗേജ് സർവീസ്, മറ്റ് സ്‌പോൺസർമാരായ പോൾ ജോൺ സോളിസിറ്റേഴ്സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മട്ടാഞ്ചേരി റെസ്റ്റോറൻറ്, എൻവർട്ടിസ് കൺസൽട്ടൻസി, ഏലൂർ കൺസൽറ്റൻസി, ഹോളിസ്റ്റിക് കെയർ, ക്രോസ്സ് പേ, വോസ്റ്റെക്, ലവ് ടു കെയർ, മലബാർ ഫുഡ്സ് എന്നിവർക്കും ടീമുകളെ സ്പോൺസർ ചെയ്ത ചെയ്തിരിക്കുന്ന സ്ഥാപനങ്ങളായ സേവ്യേഴ്‌സ് അക്കൗണ്ടൻസി ലിമിറ്റഡ്, പെരിങ്ങത്തറ മെഡിക്കൽസ് ലിമിറ്റഡ്, സെനിത്ത് സോളിസിറ്റേഴ്സ്, ചാക്കോ ബിൽഡേഴ്സ് ലിമിറ്റഡ്, ഹോളിസ്റ്റിക് മോട്ടോ ഹോംസ്, പ്രിൻസ് ഫുഡ്സ്, വൈസ് കെയർ ലിമിറ്റഡ്, കെയർ ഫോർ സ്പെഷ്യൽ നീഡ്സ്, ഹോളിസ്റ്റിക് ഗാർമെൻ്റ്സ്, തറവാട് റസ്റ്റോറൻറ്, ഡി ജെ ടാക്സീസ്, എച്ച് സി 24 സ്റ്റാഫിംങ് ആൻഡ് കെയറിംങ്ങ്, കായൽ റസ്റ്റോറൻ്റ് തുടങ്ങിയ സ്ഥാപനങ്ങൾക്കും,


പ്രധാന ഫോട്ടോഗ്രാഫറായി റെയ്മണ്ട് ഫോട്ടോഗ്രഫി മറ്റ് ഫോട്ടോഗ്രാഫർമാർ, ലൈവ് പ്രക്ഷേപണം ചെയ്ത മഗ്നാനാ വിഷൻ ടീം തുടങ്ങിയവർക്കും, യുക്മ കേരളാ പൂരം – 2022 വള്ളംകളി ചരിത്ര സംഭവമാക്കാൻ സഹകരിച്ച ഓരോ വ്യക്തികൾക്കും, കാണികളായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന എല്ലാവർക്കും, വാർത്തകർ ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തിച്ച എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും സുഹൃത്തുക്കൾക്കും യുക്മ ദേശീയ സമിതിയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്‌മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്‌മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages