1 GBP = 107.21

സോനാലി ഫോ​ഗട്ട് അന്തരിച്ചു

സോനാലി ഫോ​ഗട്ട് അന്തരിച്ചു

ബിജെപി നേതാവും ടെലിവിഷൻ താരവുമായ സോനാലി ഫോ​ഗട്ട് (42) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയിൽ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോനാലിയും സ്റ്റാഫ് അംഗങ്ങളും ​ഗോവയിൽ യാത്രയിലായിരുന്നു.

ബിജെപി നേതാവ് കൂടിയായിരുന്നു സോനാലി, 2019ലെ ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ആദംപൂരിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. കുൽദീപ് ബിഷ്‌ണോയിക്കെതിരെയാണ് സോനാലി മത്സരിച്ചത്.

2016-ൽ ഏക് മാ ജോ ലാഖോൻ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് സോനാലി ഫോ​ഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഹരിയാൻവി ചിത്രമായ ഛോറിയാൻ ഛോരോൻ എസ് കാം നഹി ഹോതിയിൽ അഭിനയിച്ചു. നിരവധി പഞ്ചാബി, ഹരിയാൻവി മ്യൂസിക് വിഡിയോകളുടെ ഭാഗമായി. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് സോനാലി ഫോ​ഗട്ട് അവസാനമായി അഭിനയിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more