1 GBP = 107.40

ഓണത്തിന് മുൻപ് എല്ലാവർക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യം; മുഖ്യമന്ത്രി

ഓണത്തിന് മുൻപ് എല്ലാവർക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യം; മുഖ്യമന്ത്രി

ഓണത്തിന് മുൻപ് എല്ലാ കിറ്റും എല്ലാവർക്കും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഓണകിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശപ്പ് രഹിത കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യങ്കാളി ഹാളിൽ നടന്ന സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിതരണം ചെയുന്ന ഓണകിറ്റുകളിൽ ഗുണനിലവാരവും ഉറപ്പാക്കിയിട്ടുണ്ട് വാതിൽപ്പടി സേവനത്തിലൂടെയും കിറ്റ് എത്തിക്കുന്നുണ്ട്.891 ക്ഷേമ സ്ഥാപനങ്ങളിൽ ഈ സേവനങ്ങളിലൂടെയാണ് കിറ്റ് എത്തിക്കുക.വിലക്കയറ്റത്തിന്റെ നാളുകളിൽ ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും വിപണി ഇടപെടൽ നല്ല രീതിയിൽ നടത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും 9700 കോടിയിലധികം രൂപ വിലക്കയറ്റം പിടിച്ചു നിർത്താനായി വിനിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥർ കിറ്റ് എത്തിക്കുമെന്നും എല്ലാ ജനവിഭാഗത്തിനും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് സമയത്ത് പോലും ആരും പട്ടിണി കിടക്കരുത് എന്ന് കരുതി കേരളം നടത്തിയ പ്രവർത്തനം ലോകം തന്നെ ശ്രദ്ധിച്ചതാണ് ജനങ്ങളുടെ മനസ് എന്താണെന്ന് അറിയുന്ന സർക്കാരാണ് കൂടെയുള്ളതെന്നും വിലക്കയറ്റത്തിന്റെ നാളുകളിൽ ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more