1 GBP = 107.33

ഏഴാമത് ജി എം എ ക്രിക്കറ്റ് മാച്ച് – വിജയ കിരീടം നേടി ഗ്ലോസ്റ്റർ ഗ്ലാഡിയേറ്റർസ്

ഏഴാമത് ജി എം എ ക്രിക്കറ്റ് മാച്ച് – വിജയ കിരീടം നേടി ഗ്ലോസ്റ്റർ ഗ്ലാഡിയേറ്റർസ്

അജിമോൻ എടക്കര

ഗ്ലോസ്റ്റർഷയർ മലയാളി അസോസിയേഷൻ ഏല്ലാ വർഷവും നടത്താറുള്ള ജി എം എ ക്രിക്കറ്റ് മാച്ച് ഈ വർഷവും ഗ്ലോസ്റ്ററിലെ കിംഗ് ജോർജ് ഗ്രൗണ്ടിൽ നടന്നു . പതിവ് പോലെ ഗ്ലോസ്റ്റർ ഗ്ലാഡിയേറ്റർസും ചെൽറ്റനാം വാറിയേഴ്‌സും തമ്മിൽ ഏറ്റുമുട്ടിയ ആവേശം നിറഞ്ഞ ഈ മത്സരത്തിൽ ഇത്തവണ ഗ്ലോസ്റ്റർ ഗ്ലാഡിയേറ്റർസ് ആണ് വിജയ കിരീടം നേടിയത്. കഴിഞ്ഞ ഏഴു മത്സരങ്ങളിൽ നാലു പ്രാവശ്യം ഗ്ലോസ്റ്റർ ഗ്ലാഡിയേറ്റർസ് വിജയിച്ചപ്പോൾ മൂന്നു പ്രാവശ്യം ചെൽറ്റനാം വാറിയേഴ്‌സ് വിജയികൾ ആയിട്ടുണ്ട് .

ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഗ്ലോസ്റ്റർ ഗ്ലാഡിയേറ്റർസ്, പുറത്താവാതെ നിന്ന് 64 റൺസ് നേടിയ പ്രജു ഗോപിനാഥ്, 34 റൺസ് നേടിയ ജിനീഷ് കാച്ചപ്പിള്ളി, 27 റൺസ് നേടിയ വിപിൻ എന്നിവരുടെ നേതൃത്വത്തിൽ 195 റൺസ് നേടിയപ്പോൾ രണ്ടാമത് ബാറ്റു ചെയ്ത ചെൽറ്റനാമിനു 140 റൺസ് എത്തിയപ്പോഴേക്കും അവസാന വിക്കറ്റും നഷ്ടമായി. ചെൽറ്റാമിനു വേണ്ടി ബാറ്റിംഗ് നിരയിൽ 25 റൺസെടുത്ത മുരളി, 22 റൺസെടുത്ത മഹേഷ് എന്നിവർക്കൊപ്പം ജഡ്സൺ 20 റൺസുമായി (20 നോട്ട് ഔട്ട്) അവസാനം വരെ പിടിച്ചു നിന്നുവെങ്കിലും വിജയകിരീടത്തിൽ മുത്തമിടാനായില്ല.

ഗ്ലോസ്റ്റർ ഗ്ലാഡിയേറ്റർസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ പ്രജു ഗോപിനാഥ് നേടിയ 64 റൺസിന്റെ മികവിൽ ആയിരുന്നു ഗ്ലോസ്റ്റർ ഗ്ലാഡിയേറ്റർസ് വിജയ കിരീടം നേടിയത്. ഈ പ്രകടന മികവിന്റെ അടിസ്‌ഥാനത്തിൽ ബെസ്റ് ബാറ്റ്സ്മാൻ ആയി പ്രജു തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മൂന്ന് വിക്കറ്റ് നേടിയ ചെൽറ്റനാം വാരിയേഴ്‌സ് ക്യാപ്റ്റനായ ഡോക്ടർ ബിജു ആണ് ഈ മത്സരത്തിലെ മികച്ച ബൗളറിനുള്ള സമ്മാനം കരസ്ഥമാക്കിയത്. ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഒരേപോലെ മികവ് പ്രകടിപ്പിച്ച ഗ്ലോസ്റ്റെർ ഗ്ലാഡിയേറ്റർസ് ന്റെ വിപിൻ മികച്ച ഓൾ റൗണ്ടർ പട്ടം നേടി.

ജി എം എ സ്പോർട്സ് കോർഡിനേറ്റർസ് ആയ ജിസോ അബ്രഹാം, സുനിൽ, മാത്യു ഇടിക്കുള എന്നിവരിൽ നിന്നാണ് വിജയികളും പുരസ്‌കാര ജേതാക്കളും ട്രോഫികൾ ഏറ്റു വാങ്ങിയത്.

റോബി മേക്കരയുടെയും, സ്റ്റീഫന്റെയും ലൈവ് അനൗൺസ്‌മെന്റ് ഉം , പാട്ടും ഒക്കെ കളിക്കാർക്കും കാണികൾക്കും ഒരുപോലെ ആവേശം പകരുന്നതായിരുന്നു. കളി നിയന്ത്രിച്ച അമ്പയറായ ഇനാം ഖാൻ, കളിക്കാർക്കും കാണികൾക്കും ഫുഡ് തയ്യാറാക്കിയ സ്റ്റീഫൻ, മത്സരത്തിന് വേണ്ടി ഗ്രൗണ്ട് അറേഞ്ച് ചെയ്തു തന്ന ഡോക്ടർ ചന്ദർ, മുരളി, ഗ്രൗണ്ടിലേക്ക് ആവശ്യമായ ശബ്ദക്രമീകരണങ്ങൾ നടത്തിയ റ്റിജു , പിഴവ് കൂടാതെ കാര്യക്ഷമമായി സ്‌കോർ ബോർഡ് നിയന്ത്രിച്ച വിനോദ് മാണി , റിഫ്രഷ്‌മെന്റ് ഡ്രിങ്ക് ഏർപ്പാടാക്കിയ മനോജ് ജേക്കബ് , മനോജ് വേണുഗോപാൽ എന്നിവരോടും ഈ മത്സരം മനോഹരമായി നടത്തുവാൻ മുന്നിൽ നിന്ന സ്പോർട്സ് കോർഡിനേറ്റർസ് ജിസോ, പ്രജു ,സുനിൽ , മാത്യു , ആന്റണി , ബിസ് പോൾ എന്നിവർക്കും ജി എം എ പ്രസിഡന്റ് ജോ വിൽട്ടൻ പ്രത്യേക നന്ദി അറിയിച്ചു.

ഈ മത്സരത്തിന്റെ കൂടുതൽ ചിത്രങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://photos.app.goo.gl/64mTzXtEjhnVeNzW8

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more