ലണ്ടനിൽ നിര്യാതനായ ജസ്റ്റിൻ ജോയിക്ക് ഇന്ന് ജന്മനാടായ കല്ലറയിൽ അന്ത്യവിശ്രമമൊരുങ്ങും..
Jul 20, 2022
ലണ്ടൻ സെൻറ്. ആൽബൻസിൽ മരണമടഞ്ഞ ജസ്റ്റിൻ ജോയിയുടെ ഭൗതിക ശരീരം ജന്മനാടായ കല്ലറയിൽ എത്തിച്ചു. 3.30 pm ന് ഭവനത്തിൽ നിന്നും മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് കല്ലറ പഴയ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
കഴിഞ്ഞ ശനിയാഴ്ച യുകെ മലയാളികൾ ജസ്റ്റിന് അവസാനത്തെ യാത്രയയപ്പ് നൽകിയിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ റവ.ഫാ സജി മലയിൽ പുത്തൻപുരയിൽ, റവ. ഫാ. ജോഷി കൂട്ടുങ്കൽ, മിഷൻ ഡയറക്ടർ റവ.ഫാ. മാത്യു വലിയ പുത്തൻപുരയിൽ തുടങ്ങിയ വൈദികരുടെ കാർമികത്വത്തിൽ ദിവ്യബലിയും തുടർന്ന് ഒപ്പീസും മറ്റ് കർമ്മങ്ങളും ഉണ്ടായിരുന്നു.
ജസ്റ്റിൻ്റെ മൃതദേഹം ഫ്യൂണൽ ഡയറക്‌ടേഴ്സ് ദേവാലയത്തിലെത്തിച്ച് അവിടെ എത്തിച്ചേർന്ന ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും അന്തിമോപചാരമർപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. യുക്മയ്ക്ക് വേണ്ടി ഈസ്റ്റ് ആംഗ്ലിയ റീജിയൻ ട്രഷറർ സാജൻ പടിക്കമാലിൽ, യുക്മ നോർത്ത് ഈസ്റ്റ് കോർഡിനേറ്ററും ജസ്റ്റിൻ്റെ ബന്ധുവുമായ ജിജോ മാധവപ്പള്ളിൽ, മുൻ യുക്മ ജോയിൻ്റ് സെക്രട്ടറി സലീന സജീവ് എന്നിവർ ചേർന്ന് അന്തിമോപചാരമർപ്പിച്ചു.
ജൂലൈ ഏഴാം തീയ്യതിയാണ് ജസ്റ്റിൻ ജോയി (35) അപ്രതീക്ഷിതമായി മരണത്തിന് കീഴടക്കിയത്. കല്ലറ പഴയപള്ളി ഇടവക പുതുപറമ്പിൽ ജോയി എം എം, മോളി ജോയി ദമ്പതികളുടെ മകനാണ്. മാതാവ് മോളി കല്ലറ ചൂരുവേലിൽ കുടിലിൽ കുടുംബാംഗമാണ്.
യുകെയിൽ കഴിഞ്ഞ ഏപ്രിലിൽ മാത്രം എത്തിച്ചേർന്ന ജസ്റ്റിൻ ആൽബൻ മാനർ നഴ്സിംഗ് ഹോമിൽ സീനിയർ കെയററായി ജോലി ചെയ്തു വരികയായിരുന്നു. മുൻപ് ഡൽഹിയിൽ സീനിയർ നേഴ്സായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ അനു ജസ്റ്റിൻ കട്ടച്ചിറ നെടുംതൊട്ടിയിൽ കുടുംബാംഗമാണ്. സെൻ്റ്. ആൽബൻസ് സിറ്റി ഹോസ്പിറ്റലിൽ നഴ്സാണ്. ഇവർക്ക് ഒരു 6 വയസുള്ള ഒരു മകൻ ഉണ്ട്.
മൃതസംസ്കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്കിലൂടെ ലൈവായി കാണാവുന്നതാണ്:-
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages