1 GBP = 129.66

യു കെ മലയാളിയുടെ പിതാവ് നിര്യാതനായി…

യു കെ മലയാളിയുടെ പിതാവ് നിര്യാതനായി…

യു കെ മലയാളി പീറ്റർബറോയിലെ റെജിയുടെ പിതാവ് തൃശൂർ ഇഞ്ചകുണ്ട് മുണ്ടയ്ക്കതറപ്പേൽ തോമസ് ജോൺ നിര്യാതനായി. പരേതൻ കുറവിലങ്ങാട് വയല മുണ്ടയ്ക്കൽ തറപ്പേൽ കുടുംബാംഗമാണ്. ഭാര്യ റോസക്കുട്ടി. കുറവിലങ്ങാട് വെമ്പള്ളി വലയവീട്ടിൽ കളപ്പുരയിൽ കുടുംബാംഗമാണ്.  മക്കൾ മോളി (ഓസ്ട്രേലിയ), ആൻസി (ഓസ്ട്രേലിയ), ലില്ലി (പെരുമ്പാവൂർ), ലൈസ (കിടങ്ങൂർ), റെജി (പീറ്റർബറോ), അജി (കുവൈറ്റ്). മരുമക്കൾ:- ജോയി (കോയിക്കൽ, കാഞ്ഞൂർ), ജോസഫ് (പാറോലിയ്ക്കൽ, ചങ്ങനാശേരി), ജോളി (മാണിക്കത്താൻ, കുറുപ്പംപടി), ഷൈൻ (കല്ലൂക്കാരൻ, കിടങ്ങൂർ), ആബൽ (കൊച്ചുപുരയ്ക്കൽ, തീക്കോയി), പ്രിയ (പാവ്വത്തിയേൽ, കുറവിലക്കാട്).

സംസ്കാര ശുശ്രൂഷകൾ നാളെ തികളാഴ്ച (18/7/22) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ നിന്നും ആരംഭിച്ച് ഇഞ്ചകുണ്ട് ലൂർദ് മാതാ ചർച്ചിൽ  സംസ്കരിക്കുന്നതാണ്

പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ് മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ജോർജ് തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പിതാവിൻ്റെ വേർപാടിൽ ദുഖിക്കുന്ന കുടുബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more