ജസ്റ്റിൻ ജോയിക്ക് യുകെ മലയാളികൾ ഇന്ന് അന്തിമോപചാരമർപ്പിക്കും…
Jul 16, 2022
ലണ്ടൻ സെൻറ്. ആൽബൻസിൽ മരണമടഞ്ഞ ജസ്റ്റിൻ ജോയിക്ക് യുകെ മലയാളികൾ ഇന്ന് അന്തിമോപചാരമർപ്പിക്കും. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ റവ.ഫാ സജി മലയിൽ പുത്തൻപുരയിൽ, റവ. ഫാ. ജോഷി കൂട്ടുങ്കൽ, മിഷൻ ഡയറക്ടർ റവ.ഫാ. മാത്യു വലിയ പുത്തൻപുരയിൽ തുടങ്ങിയ വൈദികരുടെ കാർമികത്വത്തിൽ ദിവ്യബലി ആരംഭിക്കും. ദിവ്യബലിയെ തുടർന്ന് ഒപ്പീസും മറ്റ് കർമ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്.
ജസ്റ്റിൻ ജോയിയുടെ മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (20/7/22) വൈകുന്നേരം 3.30 ന് ഭവനത്തിൽ നിന്നും ആരംഭിച്ച് കല്ലറ പഴയപള്ളി ഇടവക ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്.
2.15 PM ന് മൃതദേഹം ഫ്യൂണൽ ഡയറക്‌ടേഴ്സ് ദേവാലയത്തിലെത്തിക്കും. തുടർന്ന് 2.30 മുതൽ 3 PM വരെ മാത്രമായിരിക്കും ഭൗതികശരീരം പൊതുദർശനത്തിന് അനുവദിക്കുകയുള്ളൂ. ജസ്റ്റിൻ്റെ ഭൗതിക ശരീരം നാട്ടിൽ കൊണ്ടുപോയി സ്വന്തം ഇടവക ദേവാലയത്തിൽ അടക്കം ചെയ്യുവാനാണ് കുടുംബം ആഗ്രഹിക്കുന്നത്.
മൃതദേഹത്തിന് കനത്ത ചൂട് മൂലം കേടുപാട് സംഭവിക്കാതിരിക്കാനാണ് ഫ്യൂണറൽ ഡയറക്ടേഴ്സിൻ്റെ നിർദ്ദേശപ്രകാരം ഇങ്ങനെയൊരു ക്രമീകരണം വരുത്തിയിരിക്കുന്നത്. ഇന്ന് അന്തിമോപചാരമർപ്പിക്കാൻ എത്തുന്ന എല്ലാവരും ഇതുമായി സഹകരിക്കണമെന്ന് വികാരി ഫാ.മാത്യു അഭ്യർത്ഥിച്ചു. ജൂലൈ ഏഴാം തീയ്യതിയാണ് ജസ്റ്റിൻ ജോയി (35) അപ്രതീക്ഷിതമായി മരണത്തിന് കീഴടക്കിയത്. കല്ലറ പഴയപള്ളി ഇടവക പുതുപറമ്പിൽ ജോയി എം എം, മോളി ജോയി ദമ്പതികളുടെ മകനാണ്.മാതാവ് മോളി കല്ലറ ചൂരുവേലിൽ കുടിലിൽ കുടുംബാംഗമാണ്.
യുകെയിൽ കഴിഞ്ഞ ഏപ്രിലിൽ മാത്രം എത്തിച്ചേർന്ന ജസ്റ്റിൻ ആൽബൻ മാനർ നഴ്സിംഗ് ഹോമിൽ സീനിയർ കെയററായി ജോലി ചെയ്തു വരികയായിരുന്നു. മുൻപ് ഡൽഹിയിൽ സീനിയർ നേഴ്സായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ അനു ജസ്റ്റിൻ കട്ടച്ചിറ നെടുംതൊട്ടിയിൽ കുടുംബാംഗമാണ്. സെൻ്റ്. ആൽബൻസ് സിറ്റി ഹോസ്പിറ്റലിൽ നഴ്സാണ്. ഇവർക്ക് ഒരു 6 വയസുള്ള ഒരു മകൻ ഉണ്ട്.
പൊതുദർശനം നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-
St. Albans Church,
Langdale Gardens,
Hornchurch,
RM12 5LA.
മൃതസംസ്കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്കിലൂടെ ലൈവായി കാണാവുന്നതാണ്:-
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages