- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
മാഞ്ചസ്റ്റർ തിരുന്നാൾ ഇന്ന്……അണിഞ്ഞൊരുങ്ങി സെന്റ് ആൻറണീസ് ദേവാലയവും പരിസരവും…….നാനാജാതി മതസ്ഥർ ആഘോഷങ്ങളുടെ ഭാഗമാകും
- Jul 02, 2022
യു കെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്റർ തിരുന്നാളാഘോഷം ഇന്ന്. വിഥിൻഷോയുടെ തിരുമുറ്റത്ത് രാജകീയ പ്രൗഢിയോടെ നിൽക്കുന്ന സെൻറ് ആന്റണീസ് ദേവാലയം കൊടിതോരണങ്ങളാൽ അലങ്കരിച്ച് മോടിപിടിപ്പിച്ച് തിരുന്നാളിൽ പങ്കെടുക്കാൻ എത്തുന്നവരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
രാവിലെ കൃത്യം 9.45 ന് തിരുനാൾ കുർബാനയുടെ തുടക്കമായി ആദ്യ പ്രദക്ഷിണം ഗിൽഡ് റൂമിൽനിന്നും ആരംഭിച്ച്, സെന്റ് ആന്റണീസ് ദേവാലയത്തിൻ്റെ അൾത്താരയിലേക്ക് വൈദികരെ സ്വീകരിച്ച് ആനയിക്കുന്നതോടെ സിറോ മലബാർ സഭയുടെ ഏറ്റവും ആഘോഷപൂർവ്വമായ കുർബാന ക്രമമായ പരിശുദ്ധ റാസക്ക് തുടക്കമാകും. ഫാ.ലിജേഷ് മുക്കാട്ട് റാസ കുർബാനയിൽ മുഖ്യ കാർമ്മികനാകുമ്പോൾ ഫാ.മൈക്കിൾ ഗാനൻ, ഫാ നിക്ക് കേൺ, ഫാ.ജോൺ പുളിന്താനത്ത്, ഫാ.ഡാനി മോളെപ്പറമ്പിൽ, എന്നീ വൈദികർ സഹകാർമ്മികരാകും. ദിവ്യബലി മദ്ധ്യേ ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ റവ.ഫാ.മൈക്കിൾ ഗാനൻ തിരുന്നാൾ സന്ദേശം നൽകും.

ദിവ്യബലിയെ തുടർന്ന് ലദീഞ്ഞും പിന്നീട് തിരുന്നാൾ പ്രദക്ഷിണം ആരംഭിക്കും. തിരുന്നാൾ പ്രദക്ഷിണം സെൻറ് ആന്റണീസ് ദേവാലയത്തിൽ നിന്നും ആരംഭിക്കുമ്പോൾ നൂറുകണക്കിന് മുത്തുക്കുടകളും, കൊടികളും,പൊൻ വെള്ളി കുരിശുകളും, വാദ്യമേളങ്ങളും എല്ലാം പ്രദക്ഷിണത്തിൽ അകമ്പടിയാകും. വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുസ്വരൂപങ്ങൾ എഴുന്നെള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെൻറ് ആന്റണീസ് ദേവാലയത്തെ വലം വെച്ചുകൊണ്ട് വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുമ്പോൾ കൺകുളിർക്കെ കാണാൻ തദ്ദേശീയരും, നാനാ ജാതി മതസ്ഥരും റോഡിനിരുവശവും കാത്തു നിൽക്കുന്നത് പതിവാണ്. വാറിങ്ങ്ടൺ ചെണ്ടമേളമാണ് ഇക്കുറിയും മാഞ്ചസ്റ്റർ തിരുന്നാളിൽ മേളപ്പെരുക്കം തീർക്കാൻ എത്തുന്നത്. കൂടാതെ മാഞ്ചസ്റ്ററിലെ ഫിയാന പാഡ്രിഗ് എന്ന ഐറിഷ് പൈപ്പ് ബാൻഡും തിരുന്നാൾ പ്രദക്ഷിണത്തിൽ അണിനിരക്കും.
മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായ തിരുന്നാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.
എസ്. എം.വൈ.എം ഒരുക്കുന്ന ഐസ് ക്രീം കടകൾ മുതൽ നാടൻ വിഭവങ്ങളുമായി വിവിധ സ്റ്റാളുകൾ പള്ളിപ്പറമ്പിൽ പ്രവർത്തിക്കും. ഇടവകയിലെ വിമൻസ് ഫോറമാണ് അച്ചപ്പം മുതൽ ഉണ്ണിയപ്പം വരെയുള്ള സ്വാദൂറും വിഭവങ്ങളുമായി കടകൾ ഒരുക്കുന്നത്. വീട്ടമ്മമാർ അവരുടെ വീടുകളിൽ തയാറാക്കുന്ന ഹോം മെയിഡ് വിഭവങ്ങളും ഭക്ത സാധനങ്ങളും എല്ലാം തിരുന്നാൾ പറമ്പിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്.
തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം പാച്ചോർ നേർച്ചയും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

വിപുലമായ പാർക്കിങ്ങ് സൗകര്യം
തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിപുലമായ പാർക്കിങ് സൗകര്യമാണ് തിരുന്നാൾ കമ്മറ്റി ഒരുക്കിയിരിക്കുന്നത്.പള്ളിയുടെ പിൻഭാഗത്തായുള്ള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിലും,സമീപത്തുതന്നെയുള്ള കോർണിഷ് മാൻ പബിലും ആയിട്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. ചുവടെ കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് എത്തി വാഹനങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം പാർക്ക് ചെയ്തശേഷം വേണം ദേവാലയത്തിൽ എത്തിച്ചേരുവാൻ.ഇവിടെ ചുമതലയുള്ള വൊളണ്ടിയേഴ്സിന്റെ നിർദ്ദേശാനുസരണങ്ങൾ ഏവരും പാലിക്കണമെന്നും പ്രത്യേകം ഓർമിപ്പിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ കൊടിയേറ്റിയതോടെ ആരംഭിച്ച തിരുനാളാഘോഷത്തിൻ്റെ പ്രധാന ദിവസമാണ് ഇന്ന്. നാളെയാണ് സമാപനം.തിങ്കൾ മുതൽ വെള്ളിവരെ ഫാ.ജിൻസൻ മുട്ടത്തുകുന്നേൽ, ഫാ. ജോം കിഴക്കരക്കാട്ട്, ഫാ.നിക്ക് കേൻ, ഫാ. ലൂയിസ് ചെറുവിള പുത്തൻവീട്, ഫാ.വിൻസൻ്റ് ചിറ്റിലപ്പിള്ളി തുടങ്ങിയ വൈദികൾ വൈകുന്നേരം 6 മണിക്ക് ദിവ്യബലിയും, നൊവേനയും അർപ്പിച്ചിരുന്നു.

തിരുന്നാൾ ആഘോഷങ്ങളെ തുടർന്ന് നാളെ ഞാറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ദിവ്യബലിയയിൽ മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ കാർമ്മികനാവും. ഇതേത്തുടർന്നാവും തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക
ഒരാഴ്ചക്കാലം നീണ്ടു നിന്ന തിരുന്നാൾ ആഘോഷങ്ങൾ വിപുലമായി നടത്തുന്നതിന് മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ, ട്രസ്റ്റിമാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിൻസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് ജോസഫ് തുടങ്ങിയവരും പാരിഷ് കൗൺസിൽ അംഗങ്ങളായ ബിജോയ് മാത്യു, ബിജു ജോസഫ്, ബിനോ ബെന്നി, ബോബി ആലഞ്ചേരി, ഡോ.അഞ്ജു ബെൻഡൻ, എലിസബത്ത്, ജോസഫ് മാത്യു, ജോക്സി സേവ്യർ, മിൻ്റോ ആൻ്റണി, റാണി ജോർജ്, റീന തോമസ്, റോയ്, റോയ് മാത്യു, സജിത്ത് തോമസ്, സാബു ചുണ്ടക്കാട്ടിൽ, സന്ധ്യ ഈപ്പൻ, സിബി ജെയിംസ്, ടോമി തേനായൻ, ട്രീസ ബോബൻ, ടിങ്കിൾ ഈപ്പൻ എന്നിവരാണ് തിരുനാളിൻ്റെ പ്രധാന ചുമതലകൾ വഹിക്കുന്നത്.

കൂടാതെ വിവിധ സബ് കമ്മറ്റികളും പ്രവർത്തിച്ചുവരുന്നു. ബോബി അഗസ്റ്റിൻ നേതൃത്വം വഹിക്കുന്ന റിസപ്ഷൻ കമ്മിറ്റിയിൽ റെയ്സൻ തോമസ്, ബിനോ ബെന്നി, ആൻസൻ ബേബി, സന്ധ്യ ഈപ്പൻ, അഞ്ജു ബെൻഡൻ, എലിസബത്ത് എബ്രഹാം, ഷിജി ജെയ്സൻ, ജോഷ്മ ജനീഷ്, ആൻ മരിയ എന്നിവരാണുള്ളത്.
പള്ളിക്ക് പുറത്തുള്ള ഡെക്കറേഷൻ കമ്മിറ്റിക്ക് മോനച്ചൻ ആൻറണി നേതൃത്വം കൊടുക്കുന്നു. സണ്ണി ആൻ്റണി, സിബി മാത്യു, സാബു ജേക്കബ്, ജെയ്സൻ ജോബ്, ജോർജ് മാത്യു, ജോക്സി സേവ്യർ, ബിജു ജോസഫ്, ബിൻസ് മോൻ, ജിജിത്ത് പാപ്പച്ചൻ, ജോസഫ് മാത്യു, ടോണി കുര്യൻ, മനു പാലോസ്, തുടങ്ങിയവരാണ് കമ്മിറ്റിയംഗങ്ങൾ.
പള്ളിക്കകത്തെ ഡെക്കറേഷന് നോയൽ ജോർജ് ചുമതല വഹിക്കുന്നു. ബിനോ ജോസ്, പ്രീതി നോയൽ, സോണിയ ജിൻസ് മോൻ, സീനാ ജോബി, ജീന ജോക്സി, നേഹാ നോയൽ, നിർമ്മൽ നോയൽ തുടങ്ങിയവർ കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.
ലിറ്റർജി കമ്മിറ്റിക്കും നോയൽ ജോർജ് നേതൃത്വം കൊടുക്കുന്നു. റോയ് മാത്യു, സിബി ജെയിംസ്, ടിങ്കിൾ ഈപ്പൻ, ആഞ്ചല സിബി, ജെസിക്കാ ഗിൽബർട്ട് തുടങ്ങിയവരാണ് കമ്മിറ്റിയംഗങ്ങൾ.

ഓഫർടറി കമ്മിറ്റി ഡോ.അഞ്ജു ബെൻഡൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ഷിജി ജെയ്സൻ, ത്രേസ്യാമ്മ വർഗീസ്, ടിങ്കിൾ റെയ്സൻ, റീന സജി എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.
കൊയർ & സൗണ്ട് കമ്മിറ്റി മിൻ്റോ ആൻ്റണിയുടെ ചുമതലയിലാണ് പ്രവർത്തിക്കുന്നത്. ജോജോ തോമസ്, സുരേഷ് സെബാസ്റ്റ്യൻ, ജോർജ് വടക്കുംഞ്ചേരി, ആൻ്റോ പോൾ, ജനീഷ് കുരുവിള, ബിജു കുര്യൻ, പ്രീത മിൻ്റോ, പ്രീതി നോയൽ, സ്മിതാ സാബു, സിനി സണ്ണി, ബെൻസി ഗോപുരൻ, ബിൻസി ജോജി, തുടങ്ങിയവരാണ് കമ്മിറ്റിയിൽ.
ഫുഡ് കമ്മിറ്റിക്ക് സുനിൽ കോച്ചേരി നേതൃത്വം കൊടുക്കുന്നു. സജിത്ത് തോമസ്, ടോമി തേനായൻ, ജിനോ ജോസഫ്, ജോർജി, സെബിൻ ബാബു, അനുമോൻ ആൻറണി, സൈലസ്, സെബിൻ ഡേവിസ്, ബിബിൻ കെ.എം, റോഷൻ സെബാസ്റ്റ്യൻ തുടങ്ങിയവർ കമ്മിറ്റിയംഗങ്ങളാണ്.

ടിങ്കിൾ ഈപ്പൻ നേതൃത്വം കൊടുക്കുന്ന വാളണ്ടിയർ കമ്മിറ്റിയിൽ ബിജു ആൻ്റണി, സാബു ചുണ്ടക്കാട്ടിൽ, ജെയ്സൻ ജോബ്, ബിജു ജോസഫ്, ജോക്സി സേവ്യർ, സിനി സണ്ണി, മിനി ഗിൽബർട്ട്, ഷേർളി ജോർജ്, ടെഫി നിബു, ആൻസി ബാബു, ഡെയ്സി ഫിലിപ്പ്, റാണി ജോർജ് തുടങ്ങിയവർ പ്രവർത്തിക്കുന്നു.
കലാപരിപാടികൾ നടന്ന ഫോറം സെൻ്ററിനു വേണ്ടിയുള്ള കമ്മിറ്റി ബിജു ആൻറണിയുടെ നേതൃത്തിലായിരുന്നു. ബിജോയ് മാത്യു, സിബി ജെയിംസ്, ടിങ്കിൾ ഈപ്പൻ, റിൻസി സജിത്ത്, ഡോ.അഞ്ജു, മഞ്ജു സി പള്ളം, റോയ് മാത്യു, ബിനോ ബെന്നി, ആൻസി ബാബു, ദീപ്തി ജോമോൻ തുടങ്ങിയവരാണ് കലാ പരിപാടികൾ നിയന്ത്രിച്ചിരുന്നത്.
പാർക്കിംഗ് & ട്രാൻസ്പോർട്ടിംഗ് സാബു ചുണ്ടക്കാട്ടിലിൻ്റെ നേതൃത്വത്തിലാണ് നടന്നു വരുന്നത്. ടിങ്കിൾ, അജയ്, ജയൻ ജോൺ, അനൂപ് പോൾ, സെബിൻ ഡേവിസ്, വിനോദ് വർഗീസ് തുടങ്ങിയവർ കമ്മിറ്റിയിൽ.
നേർച്ച, കഴുന്ന് തുടങ്ങിയ വഴിപാടുകൾക്കായി ബിബിൻ കുര്യാക്കോസിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ഷിജു തോമസ്, ജോയ് പോൾ, റോയ് ജോസഫ്, ബെന്നി ജോസഫ്, സൈബിൻ തോമസ്, സേവ്യർ തോമസ്, ജോസ് തച്ചിൽ തുടങ്ങിയവർ പ്രവർത്തിക്കുന്നു
ടിക്കറ്റ്, റാഫിൾ കമ്മിറ്റിക്ക് സണ്ണി ആൻ്റണി ചുമതല വഹിച്ചു. എല്ലാ കുടുംബ യൂണിറ്റ് പ്രസിഡൻ്റുമാരും പ്രസ്തുത കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നു.
ഫിനാൻസ് ചുമതല വഹിക്കുന്നത് ജോബി തോമസാണ്. ഷൈജു തോമസ്, സജി സെബാസ്റ്റ്യൻ, മിനി ഗിൽബർട്ട്, തുടങ്ങിയവർ കമ്മിറ്റിയിൽ.
സാബു ചുണ്ടക്കാട്ടിൽ നേതൃത്വം കൊടുക്കുന്ന ബോബി അഗസ്റ്റിൻ, മിൻ്റോ ആൻ്റണി, ഡോൺ മാത്യൂസ് ജോർജ് തുടങ്ങിയവർ കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.
ഫസ്റ്റ് എയ്ഡ് കമ്മിറ്റിയിൽ ഡോക്ടർമാരായ അഞ്ജു ബെൻഡൻ, മീനു, ജോർജ് തങ്കപ്പൻ തുടങ്ങിയവർ ചുമതല വഹിക്കുന്നു.

പ്രോഗ്രാം കമ്മിറ്റിയിൽ റിൻസി സജിത്ത്, അഞ്ജു ബെൻഡൻ, റീനാ തോമസ്, അനേഖ അലക്സ് തുടങ്ങിയവരാണ് പ്രവർത്തിച്ചത്.
മുകളിൽ പറഞ്ഞവരെക്കൂടാതെ ഇടവകാംഗങ്ങൾ ഒത്തൊരുമിച്ചാണ് തിരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.
തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.
ദേവാലയത്തിൻ്റെ വിലാസം:-
ST.ANTONY’S CHURCH, WYTHENSHAWE,
DUNKERY ROAD,
MANCHESTER,
M22 0WR.
വാഹനങ്ങൾ പാർക്കുചെയ്യേണ്ട സ്ഥലങ്ങളിലെ വിലാസം:-
1. St Anthonys R C Primary School,
Dunkery Rd,
Wythenshawe,
Manchester,
M22 0NT.
2. Cornishman Pub,
Cornishway,
Wythenshawe,
Manchester,
M22 0JX
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages