1 GBP = 107.00

ഇത് അപൂർവ നേട്ടം; സൂര്യയും കാജോളും ഓസ്‍കാര്‍ കമ്മിറ്റിയിൽ

ഇത് അപൂർവ നേട്ടം; സൂര്യയും കാജോളും ഓസ്‍കാര്‍ കമ്മിറ്റിയിൽ

തെന്നിന്ത്യൻ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്‍കാര്‍ കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്‍സ് ആർട്‍സ് ആൻഡ് സയൻസസില്‍ അംഗമാകാനാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. ഇത്തരത്തിൽ ക്ഷണിക്കപ്പെട്ട പ്രത്യേക അംഗങ്ങൾക്ക് വർഷം തോറും ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഓസ്‌കാർ അവാർഡുകൾക്ക് വോട്ട് ചെയ്യാനുള്ള അർഹതയുണ്ട്. സൂര്യ നായകനായ സൂരരൈ പോട്ര് 2021ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കാര്‍ എൻട്രിയായിരുന്നു.

പുതിയ അംഗങ്ങളുടെ പട്ടിക അക്കാഡമി ചൊവ്വാഴ്‍ചയാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ സംവിധായികയായ റീമ കഗ്‍ടി, ഡോക്യുമെന്ററി സംവിധായകരായ സുഷ്‍മിത് ഘോഷ്, റിന്റു തോമസ് എന്നിവർക്കും കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. റിന്റു തോമസ്, സുഷ്‍മിത് ഘോഷ് എന്നിവര്‍ സംവിധാനം ചെയ്‍ത റൈറ്റിംഗ് വിത്ത് ഫയര്‍ എന്ന ഡോക്യുമെന്ററിക്ക് ഇത്തവണ ഓസ്‍കര്‍ നോമിനേഷൻ ലഭിച്ചിരുന്നു.

ഇതിനകം തന്നെ അക്കാഡമിയുടെ ഭാഗമായുള്ള നിരവധി ഇന്ത്യക്കാരുണ്ട്. അമിതാഭ് ബച്ചൻ, എ ആര്‍ റഹ്‍മാൻ, വിദ്യാ ബാലൻ, അലി ഫസല്‍, ഷാരൂഖ് ഖാൻ, ആമിര്‍ ഖാൻ, പ്രിയങ്ക ചോപ്ര, ഏക്ത കപൂര്‍ തുടങ്ങിയവരാണ് നേരത്തേ തന്നെ ഓസ്‍കാര്‍ കമ്മിറ്റിയിലുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more